ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ

Last Updated:

വിവിധ നഗരങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായി റെയിൽവേ കഴിഞ്ഞ ദിവസം പ്രത്യേക തീവണ്ടി സർവീസ് ആരംഭിച്ചിരുന്നു. അതേ മാതൃകയിലാണ് ഇതും. വിമാനക്കൂലി യാത്രക്കാർവഹിക്കണം.

ന്യൂഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാനസർവീസ് ആരംഭിക്കുന്നു. മെയ് 19 മുതൽ ജൂണ്‍ രണ്ടുവരെയാണ് ആദ്യഘട്ട സർവീസ്. വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണിത്. കൊച്ചിയിൽനിന്ന് 12 സർവീസുകളുണ്ടാകും.
വിവിധ നഗരങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായി റെയിൽവേ കഴിഞ്ഞ ദിവസം പ്രത്യേക തീവണ്ടി സർവീസ് ആരംഭിച്ചിരുന്നു. അതേ മാതൃകയിലാണ് ഇതും. വിമാനക്കൂലി യാത്രക്കാർവഹിക്കണം.
കൊച്ചിക്ക് പുറമേ ഡൽഹി (173 സർവീസുകൾ), മുംബൈ (40), ഹൈദരാബാദ് (23), അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസ്. ഡൽഹിയിൽ നിന്ന് കൊച്ചി, ജയ്‌പുർ, ബെംഗളൂരു, ഹൈദരാബാദ്, അമൃത്‌സർ, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്നൗ എന്നിവിടങ്ങളിലേക്ക് വിമാനമുണ്ടാകും.
TRENDING:കൊറോണ വൈറസ് ഒരിക്കലും വിട്ടു പോയേക്കില്ല; മുന്നറിയിപ്പുമായി WHO [NEWS]സ്റ്റോക്കില്ല; ബംഗാളിലെ ഭൂരിഭാഗം മദ്യശാലകളും പൂട്ടി [NEWS]Covid19| കറുത്ത കോട്ടിന് തത്ക്കാലം വിട; അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ് [NEWS]
മുംബൈയിൽനിന്ന് വിശാഖപട്ടണം, കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്കും കൊച്ചിയിൽനിന്ന് ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്കുമാണ് സർവീസ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ ഇതിനുള്ള നടപടികളാരംഭിക്കുമെന്ന് എയർ ഇന്ത്യാ കേന്ദ്രങ്ങൾ അറിയിച്ചു.
advertisement
കേരള സർവീസുകൾ
മെയ് 19 : കൊച്ചി- ചെന്നൈ (രാത്രി 9ന്)
മെയ്20 : മുംബൈ- കൊച്ചി (പുലർച്ചെ 4.45ന്, കൊച്ചി- മുംബൈ (രാവിലെ 8.15ന്), മുംബൈ- കൊച്ചി (രാത്രി10ന്)
മെയ് 21: കൊച്ചി- മുംബൈ (പുലർച്ചെ ഒരുമണിക്ക്)
മെയ് 22: ഡൽഹി- കൊച്ചി (രാവിലെ 9.40ന്), കൊച്ചി- ഡൽഹി (ഉച്ചയ്ക്ക് രണ്ടിന്)
മെയ് 25: ഡൽഹി- കൊച്ചി (പുലർച്ചെ 5.45ന്), കൊച്ചി - ഡൽഹി (രാവിലെ 10ന്), ഡൽഹി- കൊച്ചി (രാത്രി ഏഴിന്), കൊച്ചി- ഡൽഹി (രാത്രി 11.30ന്)
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement