തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയിൽ ചേർന്നു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് മിഥുനെ വ്യാഴാഴ്ച പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നതായി യൂത്ത് കോൺഗ്രസ് നേതൃത്വം പറയുന്നു.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ നേതാവ് ബി.ജെ.പിയിൽ ചേർന്നു. യൂത്ത് കേൺഗ്രസ് ജില്ലാ സെക്രട്ടറി എം. മിഥുൻ ആണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങിൽ ജില്ലാ അധ്യക്ഷൻ വി.വി രാജേഷ് ഉൾപ്പെടെയുള്ള നോതാക്കൾ കാവി ഷാൾ അണിയിച്ചാണ് മിഥുനെ സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്ന കാര്യം വി.വി രാജേഷാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മുദാക്കൽ സ്വദേശിയാണ് മിഥുൻ.

കോൺഗ്രസിൻ്റെ അവസാര വാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുൻ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ നേതൃത്വം പ്രതികരിച്ചു.
അതേസമയം സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് മിഥുനെ വ്യാഴാഴ്ച പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നതായി യൂത്ത് കോൺഗ്രസ് നേതൃത്വം പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2020 11:18 PM IST


