എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ; ജുലൈ 18ന് പരിഗണിക്കും
- Published by:Arun krishna
- news18-malayalam
Last Updated:
ജസ്റ്റിസ് സി.ടി.രവി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് വാദം കേൾക്കുന്നത് സുപ്രീംകോടതി 33-ാം തവണയും മാറ്റി വച്ചിരുന്നു
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീംകോടതിയുടെ പുതിയ ബഞ്ച് ഈ മാസം 18 ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. മലയാളിയായ ജസ്റ്റിസ് സി.ടി.രവി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതിനാലാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.
കഴിഞ്ഞ ഏപ്രില്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ് എൻ സി ലാവ്ലിൻ കേസ് വാദം കേൾക്കുന്നത് സുപ്രീംകോടതി 33-ാം തവണയും മാറ്റി വച്ചിരുന്നു. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ടി.രവി പിന്മാറിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജിയും ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
Location :
New Delhi,New Delhi,Delhi
First Published :
July 15, 2023 7:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ; ജുലൈ 18ന് പരിഗണിക്കും