എഫ്‌ഐആറില്‍ വ്യക്തിയുടെ മതം പരാമര്‍ശിച്ചു; പോലീസിന് ഹൈക്കോടതിയുടെ ശകാരം
- Published by:user_57
- news18-malayalam
Last Updated:
സാമ്പത്തിക തര്‍ക്കം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം
ചണ്ഡീഗഢ്: എഫ്‌ഐആറില്‍ വ്യക്തിയുടെ മതം പരാമര്‍ശിച്ചതില്‍ ഹരിയാന പോലീസിനെ നിശിതമായി വിമര്‍ശിച്ച് പഞ്ചാബ് – ഹരിയാന ഹൈക്കോടതി. വിഷയത്തില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഹരിയാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 18നകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.
സാമ്പത്തിക തര്‍ക്കം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
സമാനമായ സംഭവം പഞ്ചാബിലും നടന്നിട്ടുണ്ടന്ന് ജസ്റ്റിസ് ജസ്ഗൂര്‍പ്രീത് സിംഗ് പുരി അഭിപ്രായപ്പെട്ടു. പിന്നീട് എഫ്‌ഐആറില്‍ വ്യക്തികളുടെ മതം പരാമര്‍ശിക്കുന്നത് വിലക്കി സംസ്ഥാന പോലീസ് മേധാവി സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഹരിയാന പോലീസ് സമര്‍പ്പിച്ച എഫ്‌ഐആറിലെ മത പരാമര്‍ശത്തെ ഹൈക്കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
advertisement
‘ എഫ്‌ഐആറില്‍ വ്യക്തിയുടെ മതം പരാമര്‍ശിച്ചിരിക്കുന്നു. ഇതൊരു ഗുരുതര പ്രശ്‌നമാണ്. സമാനമായ സംഭവം പഞ്ചാബിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു,’ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ എഫ്‌ഐആറിലോ പോലീസ് നടപടികളിലോ ഒരാളുടെ ജാതി പരാമര്‍ശിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ കോടതി വിജ്ഞാപനമിറക്കിയിരുന്നു. പിന്നീട് വ്യക്തിയുടെ മതം പരാമര്‍ശിക്കുന്ന എഫ്‌ഐആര്‍ കോടതിയുടെ മുന്നിലെത്തി. പഞ്ചാബില്‍ നിന്നുള്ള എഫ്‌ഐആറായിരുന്നു അത്. തുടര്‍ന്ന് ഇനി മുതല്‍ എഫ്‌ഐആറില്‍ വ്യക്തിയുടെ മതം പരാമര്‍ശിക്കില്ലെന്ന് പഞ്ചാബ് പോലീസ് മേധാവി സത്യാവാങ്മൂലം നല്‍കുകയും ചെയ്തിരുന്നതായി കോടതി അറിയിച്ചു. തുടര്‍ന്ന് 2022 സെപ്റ്റംബര്‍ 19ന് പഞ്ചാബ് പോലീസ് മേധാവി സത്യാവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു.
advertisement
ഇതേരീതിയില്‍ സെപ്റ്റംബര്‍ 18നകം സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ ഹരിയാന പോലീസിനോടും ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.
Location :
Thiruvananthapuram,Kerala
First Published :
September 09, 2023 9:08 AM IST