പുകവലി, മദ്യപാനം പിന്നെ ജങ്ക് ഫുഡും; നൂറുവയസുകാരന്റെ ആരോഗ്യ രഹസ്യം കേട്ട് ഞെട്ടാതിരിക്കാൻ പറ്റോ?

Last Updated:

എന്നാൽ 90 വയസ് കഴിഞ്ഞതോടെ കഴിക്കുന്ന മദ്യത്തിന്റെ അളവ് കുറക്കേണ്ടിവന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. ജോലിക്കിടെ അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് അളവ് കുറച്ചെന്നും ചെറുപുഞ്ചിരിയോടെ കെമിൻ പറയുന്നു.

ദീർഘായുസോടെ കഴിയുന്നവരുടെ ആരോഗ്യ രഹസ്യം എന്തായിരിക്കും?. പോഷക സമൃദ്ധമായ ആഹാരം, നല്ല ഉറക്കം, പതിവായി വ്യായാമം എന്നിവയൊക്കെയാകും ഉത്തരമായി നിങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ 100 വയസ് പിന്നിട്ട് ഈ ചൈനീസ് മുത്തച്ഛന്റെ ദിനചര്യകൾ കേട്ടാൽ മൂക്കത്ത് വിരൽവെക്കും. കഴിഞ്ഞ ജൂൺ 27നാണ് സാങ് കെമിൻ എന്നയാൾക്ക് 100 വയസ് പൂർത്തിയായത്. ആയുരാരോഗ്യത്തിന്റെ രഹസ്യമെന്തെന്ന് കെമിനോട് ചോദിച്ചാൽ, മദ്യപാനവും പുകവലിയും ജങ്ക് ഫുഡുമാണെന്നുമാണ് മറുപടി.
ടെലിവിഷൻ അഭിമുഖത്തിലാണ് തന്റെ ആരോഗ്യ രഹസ്യം കെമിൻ വെളിപ്പെടുത്തിയത്. കഴിക്കുന്ന ഭക്ഷണത്തെ പറ്റിയോ മറ്റുംഓർത്ത് വ്യാകുലപ്പെടാറില്ലെന്നും കെമിൻ അഭിമുഖത്തില്‍ പറയുന്നു. ഈ പ്രായത്തിലും മദ്യപാനവും പുകവലിയുമാണ് ഇഷ്ടശീലങ്ങളെന്നാണ് ഈ മുത്തച്ഛന് പറയാനുള്ളത്. എന്നാൽ 90 വയസ് കഴിഞ്ഞതോടെ കഴിക്കുന്ന മദ്യത്തിന്റെ അളവ് കുറക്കേണ്ടിവന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. ജോലിക്കിടെ അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് അളവ് കുറച്ചെന്നും ചെറുപുഞ്ചിരിയോടെ കെമിൻ പറയുന്നു.
advertisement
ഇരുപതാം വയസ്സിലാണ് സിഗററ്റുകളെ ഒപ്പം കൂട്ടിയതെന്ന് കെമിൻ ഓർമിക്കുന്നു. ആദ്യമൊക്കെ എല്ലാവരുമായി ഇടപഴകാനും ഒരുമിച്ച് സമയം ചെലവിടാനുമാണ് പുകവലി ശീലം തുടങ്ങിയത്. ഇപ്പോൾ ദിവസവും ഒരു പാക്കറ്റ് സിഗററ്റ് വേണം. കേൾവി ശക്തിക്ക് ചെറിയ തകരാറ് ഉണ്ടെന്നതൊഴിച്ചാൽ തനിക്ക് ഈ പ്രായത്തിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് സാങ് കെമിൻ ഉറപ്പിച്ചുപറയുന്നു. ''മദ്യപിക്കുന്നതും പുകവലിക്കുന്നതും നല്ലതാണോ, ചീത്തയാണോ എന്നും ഇപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ല''- കെമിൻ പറയുന്നു. വീട്ടിൽ അഞ്ചു തലമുറയ്ക്കൊപ്പമാണ് കെമിൻ ഇപ്പോൾ കഴിയുന്നത്. പുകവലിച്ചും ടിവി കണ്ടും തന്നെയാണ് ഇപ്പോഴും സമയം ചെലവിടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
പുകവലി, മദ്യപാനം പിന്നെ ജങ്ക് ഫുഡും; നൂറുവയസുകാരന്റെ ആരോഗ്യ രഹസ്യം കേട്ട് ഞെട്ടാതിരിക്കാൻ പറ്റോ?
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement