മറക്കല്ലേ കരളേ! ഇന്ന് ലോക കരള്‍ ദിനം; കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം
- Published by:ASHLI
- news18-malayalam
Last Updated:
മനുഷ്യശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ് കരള്‍
എല്ലാവര്‍ഷവും എപ്രില്‍ 19-നാണ് ലോക കരള്‍ ദിനമായി ആചരിക്കുന്നത്. കരള്‍ രോഗങ്ങളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനും കരള്‍ ആരോഗ്യം മെച്ചപ്പെടുത്തുകയുമാണ് ഇത്തരമൊരു ദിനം ആചരിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം.
മനുഷ്യശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ് കരള്‍. ശരീരത്തിലെ അവശ്യപ്രവര്‍ത്തനങ്ങളിലെല്ലാം കരള്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇത് ഉപാപചയം, ദഹനം, വിഷവസ്തുക്കളെ ശുദ്ധീകരിക്കല്‍, രോഗപ്രതിരോധ നിയന്ത്രണം, പോഷക സംഭരണം എന്നിവയെ സഹായിക്കുന്നു.
എന്തെങ്കിലും കാര്യമായ കേടുപാടുകള്‍ സംഭവിച്ചാലും കരളിന് സ്വയം മുക്തി നേടാനുള്ള കഴിവുണ്ട്. എന്നിരുന്നാലും, പ്രധാന അവയവമായ കരളിനെ ബാധിക്കുന്ന തകരാറുകള്‍ മനുഷ്യശരീരത്തില്‍ മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അതുതന്നെയാണ് കരള്‍ ദിനത്തിന്റെ പ്രാധാന്യത്തിനും കാരണം.
ലോക കരള്‍ ദിനത്തിന്റെ ചരിത്രം
2010-ല്‍ യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ദ ലിവര്‍ (ഇഎഎസ്എല്‍) ആണ് ലോക കരള്‍ ദിനം രൂപീകരിച്ചത്. ഇഎഎസ്എല്ലിനോടുള്ള ആദര സൂചകമായാണ് അതിന്റെ സ്ഥാപകദിനമായ ഏപ്രില്‍ 19-ന് തന്നെ കരള്‍ ദിനം ആചരിക്കുന്നതിനായി തിരഞ്ഞെടുത്തത്. 1966 ലാണ് ഇഎഎസ്എല്‍ സ്ഥാപിച്ചത്.
advertisement
ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍, സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ കരള്‍ രോഗങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവത്കരിക്കുന്നതിന്റെ പ്രാധാന്യം ഈ സംരംഭം അടിവരയിടുന്നു.
വാക്‌സിനേഷന്‍, സമീകൃത പോഷകാഹാരം, പ്രതിരോധ നടപടികള്‍, സുരക്ഷിതമായ ശുചിത്വ രീതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ലോക കരള്‍ ദിനം ആചരിക്കുന്നത്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്ന മുന്‍കൂട്ടി ചെയ്യാന്‍ സാധിക്കുന്ന പരിശോധനകളുടെ പ്രാധാന്യവും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
പ്രതിരോധത്തിനും അവബോധത്തിനും പുറമേ കരള്‍ രോഗങ്ങളുള്ളവര്‍ക്കും ഈ ദിനം പിന്തുണ നല്‍കുന്നുണ്ട്. മുറിവുകള്‍ ഇല്ലാതാക്കനും മികച്ച ചികിത്സയും ആരോഗ്യസംരക്ഷണവും ഉറപ്പാക്കാനും ഇത് അവസരമൊരുക്കുന്നു. ആത്യന്തികമായി, മനുഷ്യത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന്റെ അടിസ്ഥാനവശമായി കരള്‍ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ സമൂഹത്തെയും ആരോഗ്യ വിദഗ്ധരെയും നയരൂപകര്‍ത്താക്കളെയും ഈ ദിനം പ്രോത്സാഹിപ്പിക്കുന്നു.
advertisement
കരളിന്റെ ആരോഗ്യം സംരക്ഷിക്കാം...
1. സമീകൃത ആഹാരക്രമം പിന്തുടരുക. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. സംസ്‌കരിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, പഞ്ചസാര എന്നിവ ഒഴിവാക്കുക. ഇത് ഫാറ്റി ലിവറിന് കാരണമായേക്കും.
2. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക. ഇത് കരളിന്റെ സ്വാഭാവിക വിഷവിമുക്തമാക്കല്‍ പ്രക്രിയയെ ഉത്തേജിപ്പിക്കും. കരളിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ഇത് സഹായിക്കും.
3. ആല്‍ക്കഹോള്‍ ഉപയോഗം കുറയ്ക്കുക. ആല്‍ക്കഹോളിന്റെ അമിത ഉപഭോഗം കരള്‍ കോശങ്ങളെ നശിപ്പിക്കും. ഫാറ്റി ലിവര്‍, ഹെപ്പറ്റൈറ്റിസ്, സിറോസിസ് പോലുള്ള രോഗാവസ്ഥയിലേക്ക് ഇത് നയിക്കും. ആല്‍ക്കഹോള്‍ കുറഞ്ഞ അളവില്‍ മാത്രം കുടിക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുക.
advertisement
4. പുകവലി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. പുകവലിക്കുന്നതുവഴി മാരകമായ വിഷപദാര്‍ത്ഥങ്ങള്‍ ശരീരത്തിലേക്ക് കടക്കും. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. കരള്‍ ക്യാന്‍സറിനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കും. പുകവലി ഒഴിവാക്കുന്നത് ആരോഗ്യമുള്ള കരളിനെ പ്രദാനം ചെയ്യും.
5. ഹെപ്പറ്റൈറ്റിസ് വാക്‌സിന്‍ എടുക്കുക. ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്കുള്ള കുത്തിവെപ്പ് എടുക്കുന്നത് മികച്ച പ്രതിരോധ മാര്‍ഗ്ഗമാണ്. കരള്‍ രോഗങ്ങള്‍ക്കുകാരണമാകുന്ന വൈറസുകളെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കും.
6. വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തും. ഇത് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും 30 മിനുറ്റെങ്കിലും ചെറിയ വ്യായാമം ചെയ്യാന്‍ മാറ്റിവെക്കുക.
advertisement
7. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളില്ലാതെ മരുന്ന് കഴിക്കുന്നത് ഒഴിവാക്കുക. മരുന്നുകളുടെ അമിത ഉപയോഗം ഇല്ലെന്ന് ഉറപ്പാക്കുക. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
8. കൃത്യമായ ഹെല്‍ത്ത് ചെക്കഅപ്പുകള്‍ നടത്തുക. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് അടക്കമുള്ളവ നടത്താന്‍ ശ്രദ്ധിക്കുക. ഇത് കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും സഹായിക്കും.
'ഭക്ഷണം മരുന്നാണ്' എന്നതാണ് കരള്‍ ദിനത്തിന്റെ പ്രമേയം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പോഷകാഹാരത്തിനുള്ള പ്രാധാന്യം ഇത് വ്യക്തമാക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 19, 2025 12:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
മറക്കല്ലേ കരളേ! ഇന്ന് ലോക കരള്‍ ദിനം; കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം