Auspicious Dates for Griha Pravesh 2026 | ഇത് ഗൃഹ പ്രവേശത്തിന് അനുകൂല മാസമാണ് ; അഭിവൃദ്ധിയും സന്തോഷവും ഉണ്ടാകും
- Published by:Sarika N
- news18-malayalam
Last Updated:
2026-ൽ നിങ്ങളുടെ ഗൃഹപ്രവേശത്തിന് ശുഭകരമായ ദിവസങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
ഒരു പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നത് വെറും ശാരീരികമായ മാറ്റം മാത്രമല്ല. അത് ഊർജ്ജത്തിന്റെയും വികാരങ്ങളുടെയും വിധിയുടെയും ഒരു പവിത്രമായ പരിവർത്തനമാണ്. നിങ്ങൾ അടുത്തിടെയായി ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുകയോ മനോഹരമായ പുതിയ ഒരു അധ്യായം ആരംഭിക്കാനായി കാത്തിരിക്കുകയുമാണെങ്കിൽ 2026-ൽ ശുഭകരമാണ്. നിങ്ങളുടെ വീട്ടിലേക്ക് സന്തോഷം, സമാധാനം, സമൃദ്ധി, സംരക്ഷണം എന്നിവ കൊണ്ടുവരാൻ കഴിയുന്ന 2026-ലെ ശുഭമുഹൂർത്തങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
2026ൽ ഗൃഹപ്രവേശത്തിന് ഏറ്റവും ശുഭകരമായ തീയതികളെ കുറിച്ചുള്ള വിശദമായ മാസം തിരിച്ചുള്ള ഗൈഡ് ഇതാ.
2026 ജനുവരിയിലെ ശുഭ മുഹൂർത്തങ്ങൾ
ശുക്രൻ ജ്വലിച്ചു നിൽക്കുകയും മറ്റ് പ്രതികൂല ഗ്രഹങ്ങളുടെ സംയോജനവും കാരണം 2026 ജനുവരിയിൽ ഗൃഹപ്രവേശത്തിന് അനുകൂലമല്ല. ഈ മാസം ശുഭകരമായ മുഹൂർത്തങ്ങൾ ഇല്ല. വീട്ടിലെ സുഖം, സന്തോഷം, ഐക്യം എന്നിവ ഭരിക്കുന്നത് ശുക്രനായതിനാൽ ഈ കാലയളവിൽ ഒരു പുതിയ വീട്ടിൽ പ്രവേശിക്കുന്നത് അത്ര ശുഭമല്ല.
2026 ഫെബ്രുവരിയിലെ ശുഭ മുഹൂർത്തങ്ങൾ
ഫെബ്രുവരി 2026 ഒരു പുതിയ വീട്ടിൽ ജീവിതം ആരംഭിക്കുന്നതിന് ഊർജ്ജവും അനുകൂലമായ ഒരു പ്രപഞ്ച അന്തരീക്ഷവും നൽകുന്നു. സൗമ്യമായ കാലാവസ്ഥയും പിന്തുണയുള്ള ഗ്രഹ സ്ഥാനങ്ങളും ഈ മാസത്തെ ഗൃഹപ്രവേശ ചടങ്ങുകൾ നടത്താൻ അനുയോജ്യമാക്കുന്നു.
advertisement
ഫെബ്രുവരിയിലെ ശുഭ ദിനങ്ങളും ശുഭ മുഹൂർത്തങ്ങളും
ഫെബ്രുവരി 6 (വെള്ളിയാഴ്ച)
നല്ല സമയം - രാവിലെ 12.23 മുതൽ ഉച്ചയ്ക്ക് 1.18 വരെ (7 ഫെബ്രുവരി)
നക്ഷത്രം - ചിത്തിര, ഹസ്ത
ഫെബ്രുവരി 11-(ബുധനാഴ്ച)
സമയം - രാവിലെ 9.58 മുതൽ 10.53 വരെ
നക്ഷത്രം - ജ്യേഷ്ഠ, അനുരാധ
ഫെബ്രുവരി 19 (വ്യാഴാഴ്ച)
സമയം - രാത്രി 8.52 മുതൽ രാവിലെ 6.55 വരെ (20 ഫെബ്രുവരി)
നക്ഷത്രം - ഉത്തര ഭദ്രപദ
advertisement
ഫെബ്രുവരി 20 (വെള്ളിയാഴ്ച)
സമയം - രാവിലെ 6.55 മുതൽ ഉച്ചയ്ക്ക് 2.38 വരെ
നക്ഷത്രം - ഉത്തര ഭദ്രപദ
ഫെബ്രുവരി 21 (ശനിയാഴ്ച)
സമയം - ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 7.07 വരെ
നക്ഷത്രം - രേവതി
ഫെബ്രുവരി 25 (ബുധനാഴ്ച)
സമയം - രാവിലെ 2.40 മുതൽ രാവിലെ 6.49 (26 ഫെബ്രുവരി) വരെ
നക്ഷത്രം - മൃഗശിര
ഫെബ്രുവരി 26 (വ്യാഴാഴ്ച)
സമയം - രാവിലെ 6.49 മുതൽ 12.11 വരെ
advertisement
നക്ഷത്രം - മൃഗശിര
2026 മാർച്ചിലെ ശുഭമുഹൂർത്തങ്ങൾ
വസന്തത്തിന്റെ വരവോടെയുള്ള പുതുക്കലിന്റെയും പുതിയ തുടക്കത്തിന്റെയും സൂചനയാണ് മാർച്ച് മാസം. ഈ സമയത്ത് ഗൃഹപ്രവേശം നടത്തുന്നത് വളർച്ച, സന്തോഷം, പുതിയ അവസരങ്ങൾ എന്നിവ കൊണ്ടുവരും.
മാർച്ച് 4 (ബുധനാഴ്ച)
സമയം - രാവിലെ 7.39 മുതൽ രാവിലെ 6.42 വരെ (മാർച്ച് 5)
നക്ഷത്ര - ഉത്തര ഫൽഗുനി
മാർച്ച് 5 (വ്യാഴാഴ്ച)
സമയം - രാവിലെ 6.42 മുതൽ 8.17 വരെ
advertisement
നക്ഷത്രം - ഉത്തര ഫൽഗുനി
മാർച്ച് 6 (വെള്ളിയാഴ്ച)
സമയം - രാവിലെ 9.29 മുതൽ വൈകിട്ട് 5.53 വരെ
നക്ഷത്രം - ചിത്തിര
മാർച്ച് 9 (തിങ്കളാഴ്ച)
സമയം - രാത്രി 11.27 മുതൽ രാവിലെ 6.37 (മാർച്ച് 10) വരെ
നക്ഷത്രം - അനുരാധ
മാർച്ച 13 (വെള്ളിയാഴ്ച)
സമയം - രാവിലെ 3.03 മുതൽ രാവിലെ 6.32 വരെ (മാർച്ച് 14)
നക്ഷത്രം - ഉത്തര ആഷാഢം
advertisement
മാർച്ച് 14 (ശനിയാഴ്ച)
സമയം - രാവിലെ 6.32 മുതൽ രാവിലെ 4.49 വരെ (മാർച്ച് 15)
നക്ഷത്രം - ഉത്തര ആഷാഢം
2026 ഏപ്രിലിലെ ശുഭ മുഹൂർത്തങ്ങൾ
ഏപ്രിൽ മാസം ഉന്മേഷദായകമായ വസന്തകാല ഊർജ്ജം അനുഭവപ്പെടും. നിങ്ങളുടെ വീട്ടിൽ സ്‌നേഹം, സമാധാനം, വൈകാരിക സ്ഥിരത എന്നിവ കാണും.
ഏപ്രിൽ 20 (തിങ്കളാഴ്ച)
സമയം - രാവിലെ 5.51 മുതൽ 7.27 വരെ
നക്ഷത്രം - രോഹിണി
2026 മേയിലെ ശുഭമുഹൂർത്തങ്ങൾ
മേയ് മാസം നിങ്ങളുടെ പുതിയ വീട്ടിൽ സുഖം, സമൃദ്ധി, ദീർഘകാല സ്ഥിരത എന്നിവ ഉണ്ടാകും. ഗൃഹപ്രവേശത്തിന് അനുകൂല മാസമാണ്.
advertisement
മേയ് 4 (തിങ്കളാഴ്ച)
സമയം - രാവിലെ 5.38 മുതൽ 9.58 വരെ
നക്ഷത്രം - അനുരാധ
മേയ് 8 (വെള്ളിയാഴ്ച)
സമയം - ഉച്ചയ്ക്ക് 12.21 മുതൽ രാത്രി 9.20 വരെ
നക്ഷത്രം -ഉത്തര ആഷാഢം
മേയ് 13 (ബുധനാഴ്ച)
സമയം - രാവിലെ 5.32 മുതൽ ഉച്ചയ്ക്ക് 1.29 വരെ
നക്ഷത്രം - ഉത്തര ഭദ്രപദ
2026 ജൂണിലെ ശുഭ മുഹൂർത്തങ്ങൾ
ജൂൺ മാസം നിങ്ങളുടെ ഗൃഹത്തിൽ സൗരോർജ്ജത്തിന്റെ അനുഗ്രഹമുണ്ടാകും. അത് അഭിവൃദ്ധി, സമാധാനം, പോസിറ്റിവിറ്റി എന്നിവ അനുഭവിക്കാനാകും.
ജൂൺ 24 (ബുധനാഴ്ച)
സമയം - രാവിലെ 5.25 മുതൽ ഉച്ചയ്ക്ക് 1.59 വരെ
നക്ഷത്രം - ചിത്തിര
ജൂൺ 26 (വെള്ളിയാഴ്ച)
സമയയം - രാത്രി 10.22 മുതൽ രാവിലെ 5.25 വരെ (ജൂൺ 27)
നക്ഷത്രം - അനുരാധ
ജൂൺ 27 (ശനിയാഴ്ച)
സമയം - രാവിലെ 5.25 മുതൽ രാത്രി 10.11 വരെ
നക്ഷത്രം - അനുരാധ
2026 ജൂലായിലെ ശുഭ മുഹൂർത്തങ്ങൾ
ജൂലായ് മാസം മൺസുൺ ഊർജ്ജം നിഷേധാത്മകത കഴുകിക്കളയുകയും നിങ്ങളുടെ പുതിയ വാസസ്ഥലത്ത് രോഗശാന്തിയും പുതുമയും കൊണ്ടുവരികയപം ചെയ്യും.
ജൂലായ് 1 (ബുധനാഴ്ച)
സമയം - രാവിലെ 6.51 മുതൽ രാവിലെ 5.27 വരെ (ജൂലായ് 2)
നക്ഷത്രം - ഉത്തര ആഷാഢം
ജൂലായ് 2 (വ്യാഴാഴ്ച)
സമയം - രാവിലെ 5.27 മുതൽ 9.27 വരെ
നക്ഷത്രം - ഉത്തര ആഷാഢം
ജൂലായ് 6 (തിങ്കളാഴ്ച)
സമയം - വൈകിട്ട് 4.07 മുതൽ രാവിലെ 5.29 വരെ (ജൂലായ് 7)
നക്ഷത്രം - ഉത്തര ഭദ്രപദ
ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും ഒക്ടോബറിലെയും ശുഭ മുഹൂർത്തങ്ങൾ
ഭഗവാൻ വിഷ്ണു യോഗനിദ്രയിൽ പ്രവേശിക്കുന്ന ചതുർമാസം കാരണം ഈ മാസങ്ങളിൽ ശുഭകരമായ ഗൃഹപ്രവേശ മുഹൂർത്തങ്ങൾ ഉണ്ടാകില്ല. ആത്മീയ പരിശീലനങ്ങൾ, പ്രാർത്ഥന, മാനസിക വളർച്ച എന്നിവയ്ക്ക് ഈ കാലഘട്ടം അനുയോജ്യമാണ്.
2026 നവംബറിലെ ശുഭ മുഹൂർത്തങ്ങൾ
നവംബർ മാസം നിങ്ങളുടെ വീടിനെ ശരത്കാല ഊർജ്ജവുമായി ബന്ധിപ്പിക്കുന്നു. സ്ഥിരതയും സുഖവും ഉറപ്പാക്കുകയും ചെയ്യുന്നു.
നവംബർ 11 (ബുധനാഴ്ച)
സമയം - രാവിലെ 6.40 മുതൽ 11.38 വരെ
നക്ഷത്രം - അനുരാധ
നവംബർ 14 (ശനിയാഴ്ച)
സമയം - രാത്രി 8.24 മുതൽ 11.23 വരെ
നക്ഷത്രം - ഉത്തര ആഷാഢം
നവംബർ 20 (വെള്ളിയാഴ്ച)
സമയം - രാവിലെ 6.56 മുതൽ രാവിലെ 6.31 വരെ (നവംബർ 21)
നക്ഷത്രം - ഉത്തര ഭദ്രപദ
നവംബർ 21 (ശനിയാഴ്ച)
സമയം - രാവിലെ 04:56 മുതൽ രാവിലെ 05:54 വരെ (നവംബർ 22)
നക്ഷത്രം - അശ്വിനി, രേവതി
നവംബർ 25 (ബുധനാഴ്ച)
സമയം - രാവിലെ 06:52 മുതൽ രാവിലെ 06:52 വരെ (നവംബർ 26)
നക്ഷത്രം - രോഹിണി, മൃഗശിര
നവംബർ 26 (വ്യാഴാഴ്ച)
സമയം - രാവിലെ 06:52 മുതൽ വൈകുന്നേരം 05:47 വരെ
നക്ഷത്രം - മൃഗശിര
2026 ഡിസംബറിലെ ഗൃഹപ്രവേശ മുഹൂർത്തം
ഡിസംബർ ഉത്സവകാല ഊഷ്മളതയും ഒരുമയും കൊണ്ട് നിറഞ്ഞിരിക്കും. ഇത് പ്രിയപ്പെട്ടവരുമായി ഒരു പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് അനുയോജ്യമാണ്.
ഡിസംബർ 2 (ബുധനാഴ്ച)
സമയം - രാത്രി 10:51 മുതൽ രാവിലെ 06:58 വരെ (ഡിസംബർ 3)
നക്ഷത്രം: ഉത്തര ഫൽഗുനി
ഡിസംബർ 3 (വ്യാഴാഴ്ച)
സമയം - രാവിലെ 06:58 മുതൽ 09:23 വരെ
നക്ഷത്രം - ഉത്തര ഫൽഗുനി
ഡിസംബർ 4 (വെള്ളിയാഴ്ച)
സമയം - രാവിലെ 10:22 മുതൽ രാത്രി 11:44 വരെ
നക്ഷത്രം - ചിത്തിര
ഡിസംബർ 11 (വെള്ളിയാഴ്ച)
സമയം - രാവിലെ 03:04 മുതൽ 07:04 വരെ (ഡിസംബർ 12)
നക്ഷത്രം - ഉത്തര ആഷാഢം
ഡിസംബർ 12 (ശനിയാഴ്ച)
സമയം - രാവിലെ 07:04 മുതൽ ഉച്ചയ്ക്ക് 02:06 വരെ
നക്ഷത്രം: ഉത്തര ആഷാഢം
ഡിസംബർ 18 (വെള്ളിയാഴ്ച)
സമയം - രാത്രി 11:14 മുതൽ രാവിലെ 07:09 വരെ (ഡിസംബർ 19)
നക്ഷത്രം - രേവതി
ഡിസംബർ 19 (ശനിയാഴ്ച)
സമയം - രാവിലെ 07:09 മുതൽ വൈകുന്നേരം 03:58 വരെ
നക്ഷത്രം - രേവതി
ഡിസംബർ 30 (ബുധനാഴ്ച)
സമയം - രാവിലെ 07:13 മുതൽ ഉച്ചയ്ക്ക് 12:36 വരെ
നക്ഷത്രം - ഉത്തര ഫൽഗുനി
നിങ്ങളുടെ പുതിയ വീട്ടിൽ സമാധാനം, സമൃദ്ധി, ഐക്യം എന്നിവ ഉറപ്പാക്കുന്നതിൽ ഗൃഹപ്രവേശ മുഹൂർത്തം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ വീട് ഒരു കെട്ടിടം മാത്രമല്ല ഓർമ്മകൾ സൃഷ്ടിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്ന ഒരു ഇടമാണ്. ശരിയായ മുഹൂർത്തം തിരഞ്ഞെടുക്കുന്നതിലൂടെ സന്തോഷം, വളർച്ച, ക്ഷേമം എന്നിവയെ പിന്തുണയ്ക്കുന്ന പോസിറ്റീവ് ഊർജ്ജങ്ങളെ നിങ്ങൾ ക്ഷണിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ഗൃഹപ്രവേശ ചടങ്ങ് സന്തോഷത്തോടെ ആഘോഷിക്കുകയും അനുഗ്രഹങ്ങളും ചിരിയും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതത്തിലേക്ക് ചുവടുവെക്കുകയും ചെയ്യുക.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
Dec 31, 2025 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Astrology/
Auspicious Dates for Griha Pravesh 2026 | ഇത് ഗൃഹ പ്രവേശത്തിന് അനുകൂല മാസമാണ് ; അഭിവൃദ്ധിയും സന്തോഷവും ഉണ്ടാകും










