Fitness Tips | വിശക്കുമ്പോള്‍ കഴിക്കുക, മനസ്സ് പറയുന്നത് അനുസരിക്കുക; ഫിറ്റ്നസ് വിദഗ്ധന്റെ കുറിപ്പ് വൈറല്‍

Last Updated:

നിങ്ങള്‍ സ്വയം സ്ഥാപിച്ച പെട്ടിയില്‍ നിന്ന് പുറത്തുകടന്ന് നിങ്ങളുടെ ആരോഗ്യത്തെ ശ്രദ്ധിക്കുക, പുറത്തുള്ള ലോകത്തെ ആളുകളുടെ അഭിപ്രായങ്ങള്‍ സൃഷ്ടിച്ച ഭയത്തില്‍ ജീവിക്കുന്നത് ഒഴിവാക്കുക.

hunger-
hunger-
ഇന്ന് ഇന്റര്‍നെറ്റ് നമുക്ക് ആവശ്യമായ വിവരങ്ങള്‍ എല്ലാം നല്‍കുന്നുണ്ട്. നമ്മുടെ എല്ലാ തരത്തിലുള്ള സംശയങ്ങള്‍ക്കും ഇന്റര്‍നെറ്റ് (internet) ഉത്തരം പറയും. എല്ലാ ദിവസവും നിരവധി ഫിറ്റ്‌നസ് ട്രെന്‍ഡുകളും ഡയറ്റ് ആശയങ്ങളും കൊണ്ട് ഇന്റര്‍നെറ്റ് നമ്മളെ പ്രചോദിപ്പിക്കുന്നുണ്ട്. ഒട്ടുമിക്ക ആളുകളും ഇത്തരത്തിലുള്ള വീഡിയോകളും ട്രെന്‍ഡുകളും പിന്തുടരുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ സ്വാധീനം അത്രത്തോളം ജനങ്ങളില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒരു വിഷയമാണ് ആരോഗ്യ സംരക്ഷണം.
ഇന്‍സ്റ്റഗ്രാമും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, സ്ഥിരമായി ആരോഗ്യത്തെയും (health) ജീവിതശൈലിയെയും ചുറ്റിപ്പറ്റിയുള്ള ശുപാര്‍ശകൾ നല്‍കുന്നുണ്ട്. എന്നാല്‍ ഓരോ വ്യക്തിയും അവരുടെ ശരീരത്തിന്റെ (body) ആവശ്യങ്ങളും സ്വഭാവവും മനസ്സിലാക്കേണ്ടതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാന്‍ നമ്മുടെ ഉള്ളില്‍ നിന്ന് വരുന്ന ഉത്തരങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം. നിങ്ങളുടെ സുഹൃത്തുക്കളുടെ പ്രവൃത്തികള്‍ പരിശോധിച്ചോ, മാഗസിനുകളിലോ ഇതിനുള്ള ഉത്തരം ലഭിക്കില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍, മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, ശരീരത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാന്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
advertisement
ശ്രദ്ധാപൂര്‍വ്വം ഭക്ഷണം (food) കഴിക്കുന്നതിനെ കുറിച്ച് ലൈഫ് കോച്ച് ലൂക്ക് കുട്ടിഞ്ഞോ (luke coutinho) അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ ഫോളോവേഴ്‌സിനെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ പരിശീലിപ്പിക്കാനാണ് കുട്ടിഞ്ഞോ പ്രോത്സാഹിപ്പിച്ചത്. '' യുക്തിസഹമായ മനസ്സോടെ നിങ്ങളുടെ പാത സ്വയം ആസൂത്രണം ചെയ്യണം'' എന്നാണ് നീണ്ട തലക്കെട്ടോടെ അദ്ദേഹം ഉപദേശിച്ചത്. ' അതിനാല്‍ ഞാന്‍ എനിക്ക് വിശക്കുമ്പോള്‍ കഴിക്കും മറ്റ് ദിവസങ്ങളില്‍ ഞാന്‍ സൂര്യാസ്തമയ സമയത്തോ അതിനു മുമ്പോ ഭക്ഷണം കഴിക്കും, രാവിലെ എന്റെ വ്യായാമത്തിന് ശേഷം എനിക്ക് വിശപ്പ് കൂടുതലായിരിക്കാം, ഞാന്‍ അപ്പോഴും കഴിക്കും, എന്തെന്നാല്‍ അതാണ് എനിക്ക് കൂടുതൽ വർക്ക് ആകുന്നത്' അദ്ദേഹത്തിന്റെ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു.
advertisement
നിങ്ങള്‍ നിങ്ങളുടെ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ ഇല്ലയോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ചിലര്‍ക്ക് രാവിലെ ഭക്ഷണം ആവശ്യമായിരിക്കും, എന്നാല്‍ മറ്റു ചിലര്‍ക്ക് അങ്ങനെയല്ല. വിശപ്പുണ്ടെങ്കില്‍ ഭക്ഷണം കഴിക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.
'നിങ്ങള്‍ സ്വയം സ്ഥാപിച്ച പെട്ടിയില്‍ നിന്ന് പുറത്തുകടന്ന് നിങ്ങളുടെ ആരോഗ്യത്തെ ശ്രദ്ധിക്കുക, പുറത്തുള്ള ലോകത്തെ ആളുകളുടെ അഭിപ്രായങ്ങള്‍ സൃഷ്ടിച്ച ഭയത്തില്‍ ജീവിക്കുന്നത് ഒഴിവാക്കുക. പെട്ടിയ്ക്കകത്ത് ജീവിക്കുന്ന ആളുകള്‍ അപൂര്‍വ്വമായി അവരുടെ ലക്ഷ്യങ്ങള്‍ നേടുന്നുണ്ട്, എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്ക് പ്രവര്‍ത്തിക്കില്ല' ലൂക്ക് കട്ടിഞ്ഞോ പറയുന്നു.
advertisement
ഇതില്‍ ഏത് വിഭാഗത്തിലാണ് നിങ്ങളെന്ന് തീരുമാനിക്കണമെന്ന് ഉപദേശിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. സൂര്യാസ്തമയം മുതല്‍ നിങ്ങള്‍ ഉപവസിക്കുകയാണെങ്കില്‍, ദിവസം ആരംഭിക്കുന്ന സമയത്ത് വിശപ്പ് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ഭക്ഷണം കഴിക്കുക. മറിച്ച് കഴിഞ്ഞ രാത്രിയിലെ ഭക്ഷണം വൈകിയെങ്കില്‍ നിങ്ങള്‍ക്ക് വിശക്കുന്നത് വരെ കാത്തിരിക്കുക, നിങ്ങള്‍ക്ക് കഴിക്കാന്‍ തോന്നുമ്പോള്‍ മാത്രം കഴിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Fitness Tips | വിശക്കുമ്പോള്‍ കഴിക്കുക, മനസ്സ് പറയുന്നത് അനുസരിക്കുക; ഫിറ്റ്നസ് വിദഗ്ധന്റെ കുറിപ്പ് വൈറല്‍
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement