ആശിച്ച് മോഹിച്ച് പ്രാർത്ഥിച്ച് ചെയ്യാൻ ഒരുങ്ങിയ ഉംറ മുടങ്ങിയതിന്റെ വിഷമത്തിലാണ് മലപ്പുറം വേങ്ങര കൊളപ്പുറം സ്വദേശി കദീജുമ്മ. ഒപ്പം ഉളളവർ ഉംറക്ക് പോകുന്നു എന്ന് കേട്ടപ്പോൾ തോന്നിയ ആഗ്രഹം. 70,000 രൂപയോളം വേണം. വേറെ വഴി മുൻപിൽ ഇല്ല, സ്വർണം വിൽക്കാൻ തീരുമാനിച്ചു. കാതിലെ ചുറ്റും വളയും എല്ലാം ഊരി വിറ്റാണ് അറുപത്തഞ്ചുകാരിയായ കദീജുമ്മ പണം കണ്ടെത്തിയത്. എല്ലാം ഉദ്ദേശിച്ച പോലെ തന്നെ നടന്നു, വിമാനത്താവളം വരെ. കൊറോണ കാരണം സൗദി അറേബ്യ ഉംറയ്‌ക്കായി ആരെയും അവിടേക്ക് കയറാൻ അനുവദിക്കുന്നില്ല എന്നും ഇപ്പൊൾ പോകാൻ പറ്റില്ല എന്നും ഒപ്പമുളളവർ പറഞ്ഞപ്പോൾ നെഞ്ച് തകർന്നു പോയി എന്ന് കദീജുമ്മ.
ഒരു ജന്മത്തിലെ ആഗ്രഹം, പ്രാർത്ഥന എല്ലാം ആയിരുന്നു ഉംറ. ഉംറയുടെ ഭാഗമായി ഇഹ്റാം ധരിച്ചിരുന്നു എന്നത് മറ്റൊരു പ്രശ്നം. ഉംറ ചെയ്യുന്ന പുരുഷന്മാർ ഇഹ്റാം തുടങ്ങിയാൽ രണ്ട് മുണ്ടും സ്ത്രീകൾ പർദയും മാത്രമേ ധരിക്കാവൂ. പിന്നെ ഉംറ നിർവഹിച്ച ശേഷമേ ഈ വസ്ത്രം മാറാനും തലമുടി മുറിക്കാനും പാടുള്ളൂ. ഉംറ മുടങ്ങിയാൽ എവിടെ വച്ച് ആണോ മുടങ്ങിയത് അവിടെ വച്ച് മൃഗത്തെ ബലി നൽകണമെന്നും ആണ് വിശ്വാസപ്രമാണം. ഇതും മറ്റൊരു പ്രശ്നമായി. പിന്നീട് ഏഴു പേർ ചേർന്ന് ഒരു പോത്തിനെ ബലി അർപ്പിച്ച് ആണ് ഇഹ്റാം അവസാനിപ്പിച്ചത്. ഈ ചെലവ് എല്ലാം വിചാരിക്കാത്തതാണ്, കദീജുമ്മ പറഞ്ഞു.
BEST PERFORMING STORIES:80 ദിവസങ്ങൾക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ ഭർത്താവ്; ബേസിൽ ജോസഫിന് സർപ്രൈസ് ഒരുക്കി ഭാര്യ [PHOTO]കൊറോണ : നാടുകടത്തൽ ഭീഷണി നേരിട്ട് ഒരു പൂച്ച [NEWS]തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ KSRTC മിന്നൽ പണിമുടക്ക് [VIDEO]
ഇനി എന്ന് പോകാൻ പറ്റും എന്ന് അറിയില്ല. ഇതാണ് വലിയ വിഷമം. സൗദി അനുമതി നൽകിയാൽ ഉടൻ പോകാൻ പറ്റും. വിമാന ടിക്കറ്റ് ഉപയോഗിക്കാത്തതിനാൽ അതിന് വീണ്ടും പണം മുടക്കേണ്ടി വരില്ല എന്നും പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.