ദാമ്പത്യജീവിതത്തിന്റെ 50-ാം വാര്‍ഷികം കാരുണ്യവഴിയിലൂടെ; 7 കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി ഭൂമിനല്‍കി ദമ്പതിമാര്‍
- Published by:Sarika KP
- news18-malayalam
Last Updated:
അന്‍പതിലധികം അപേക്ഷകള്‍ കൂത്താട്ടുകുളം, പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി, വെളിയന്നൂര്‍, ഇടുക്കി പ്രദേശങ്ങളില്‍നിന്നായി ലഭിച്ചു. ഇതിൽ നിന്ന് അര്‍ഹരായ 7 കുടുംബങ്ങളെ കണ്ടെത്തുകയായിരുന്നു.
എറണാകുളം: ദാമ്പത്യജീവിതത്തിന്റെ 50-ാം വാര്‍ഷികം കാരുണ്യത്തിൻറെ വഴിയിലൂടെ ആഘോഷിക്കുകയാണ് ഇലഞ്ഞി വെള്ളമാത്തടത്തില്‍ ലൂക്കോസ്-സെലിന്‍ ദമ്പതികള്‍. 2023 ജനുവരി 15-ന് ആണ് ഇവരുടെ ദാമ്പത്യജീവിതത്തിന്റെ 50-ാം വാര്‍ഷികം. ഇതിന്റെ ഭാഗമായി സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവരെ കണ്ടെത്തി അര്‍ഹരായവര്‍ക്ക് കരുതല്‍ നല്‍കുന്ന പദ്ധതി നടപ്പാക്കണമെന്ന് ലൂക്കോസും സെലിനും തീരുമാനമെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 7 കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി ഭൂമിനല്‍കുകയായിരുന്നു. ബുധനാഴ്ച രാവിലെ 10.30-ന് കൂത്താട്ടുകുളത്ത് എസ്.എന്‍.ഡി.പി. ഹാളില്‍ ചേരുന്ന ചടങ്ങില്‍ വി.ജെ. ലൂക്കോസ്-സെലിന്‍ ദമ്പതികള്‍ വസ്തുവിന്റെ ആധാരങ്ങള്‍ ഏഴ് കുടുംബങ്ങള്‍ക്ക് കൈമാറും
അച്ഛൻ ലൂക്കോസിന്റെയും അമ്മ സെലിന്റെയും ആഗ്രഹത്തിന് പിന്തുണയേകി മക്കളായ വി.എല്‍. ജോസഫ് (ഓസ്‌ട്രേലിയ), ജിജി ജോസഫ് (അധ്യാപിക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുതലക്കോടം), മരുമക്കളായ ജോസഫ് മാത്യു നീരോലിക്കല്‍ (പൊതുമരാമത്ത് വിഭാഗം എന്‍ജിനീയര്‍), സിമി ജോസ് പൊന്‍കുന്നം (ഓസ്‌ടേലിയ) എന്നിവരും കൂടെയുണ്ട്.
അന്‍പതിലധികം അപേക്ഷകള്‍ കൂത്താട്ടുകുളം, പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി, വെളിയന്നൂര്‍, ഇടുക്കി പ്രദേശങ്ങളില്‍നിന്നായി ലഭിച്ചു. ഇതിൽ നിന്ന് അര്‍ഹരായ 7 കുടുംബങ്ങളെ കണ്ടെത്തുകയായിരുന്നു. സ്വന്തമായി സ്ഥലവും വീടുമില്ലാത്തവര്‍, കുടുംബമായി കഴിയുന്നവര്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുത്തത്.
advertisement
ഇതിനു മുൻപും 18 കുടുംബങ്ങള്‍ക്ക് വീടുവെയ്ക്കാന്‍ കൂത്താട്ടുകുളം നഗരസഭയിലെ സൗത്ത് ചോരക്കുഴി ഭാഗത്ത് ലൂക്കോസ് സൗജന്യമായി സ്ഥലം നല്‍കിയിരുന്നു. ഇതിനോട് ചേര്‍ന്ന് എം.സി. റോഡില്‍നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള 24 സെന്റ് ഭൂമിയാണ് പുതിയതായി ഏഴ് കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കുന്നത്. ബാക്കിയുള്ള മൂന്ന് സെന്റ് പൊതു ഉപയോഗത്തിനായി മാറ്റിയിട്ടിരിക്കുകയാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
May 23, 2023 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ദാമ്പത്യജീവിതത്തിന്റെ 50-ാം വാര്‍ഷികം കാരുണ്യവഴിയിലൂടെ; 7 കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി ഭൂമിനല്‍കി ദമ്പതിമാര്‍