ഡോ. വന്ദന ദാസിന്റെ കോട്ടയത്തെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും
- Published by:Vishnupriya S
- news18-malayalam
Last Updated:
വന്ദനയുടെ പിതാവ് മോഹൻദാസ്, മാതാവ് വസന്തകുമാരി എന്നിവരുമായി സ്മൃതി ഇറാനി സംസാരിച്ചു
കോട്ടയം: കൊട്ടാരക്കരയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ വീട്ടിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സന്ദർശിച്ചു. വന്ദനയുടെ പിതാവ് മോഹൻദാസ്, മാതാവ് വസന്തകുമാരി എന്നിവരുമായി സ്മൃതി ഇറാനി സംസാരിച്ചു. വന്ദനയുടെ സ്മൃതി കുടീരത്തിൽ മന്ത്രി പുഷ്‌പ്പച്ചന നടത്തി. സന്ദർശനം അരമണിക്കൂറോളം നീണ്ടു. കേന്ദ്ര മന്ത്രി വി മുരളീധരനും സ്മൃതി ഇറാനിക്കൊപ്പം വന്ദനയുടെ വീട്ടിൽ എത്തിയിരുന്നു. അവർക്ക് നഷ്ടപ്പെട്ടത് മടക്കി നൽകാനാവില്ലെങ്കിലും വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞെന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
“ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ട ഡോ.വന്ദനദാസിന്റെ കോട്ടയത്തെ വസതി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. സ്മൃതി ഇറാനി ജിക്ക് ഒപ്പം സന്ദർശിച്ചു. ഭരണസംവിധാനങ്ങളുടെ സമ്പൂർണ പരാജയം സ്വപ്നങ്ങൾ തകർത്ത മാതാപിതാക്കളെ ചേർത്തുപിടിച്ചും ആശ്വസിപ്പിച്ചുമാണ് സ്മൃതി ജി ആ വീട്ടിൽ നിന്ന് മടങ്ങിയത്. അവർക്ക് നഷ്ടപ്പെട്ടത് മടക്കി നൽകാനാവില്ലെങ്കിലും വേദനയിൽ ഒപ്പമുണ്ടെന്നറിയിക്കാനായി ഈ യാത്രയ്ക്ക്”, മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം അനുഷ്ഠിക്കവെയാണ് വന്ദന ദാസ്(25) അതിദാരുണമായി കൊല്ലപ്പെട്ടത്. പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ് സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
May 22, 2023 8:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡോ. വന്ദന ദാസിന്റെ കോട്ടയത്തെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും