ധന്‍തേരസ് 2023: ഇന്ത്യക്കാർക്ക് സ്വർണത്തോട് പ്രിയം കൂടാൻ കാരണം
- Published by:user_57
- news18-malayalam
Last Updated:
സ്വര്‍ണനാണയം, സ്വര്‍ണക്കട്ടി, ആഭരണങ്ങള്‍ എന്നീ രൂപത്തിലാണ് ഭൂരിഭാഗം ആളുകളും സ്വര്‍ണം വാങ്ങുന്നത്
ധന്‍തേരസും ദീപാവലിയോടും അനുബന്ധിച്ച് ഒട്ടേറെയാളുകൾ സ്വര്‍ണം വാങ്ങിക്കൂട്ടാറുണ്ട്. സ്വര്‍ണം വാങ്ങുന്നതിനു അനുയോജ്യമായ സമയമായാണ് പരമ്പരാഗതമായി ഇന്ത്യക്കാര്‍ ഈ സമയത്തെ കാണുന്നത്. സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ ഈ പ്രിയം ഏറെ പ്രസിദ്ധവുമാണ്. സ്വര്‍ണനാണയം, സ്വര്‍ണക്കട്ടി, ആഭരണങ്ങള്‍ എന്നീ രൂപത്തിലാണ് ഭൂരിഭാഗം ആളുകളും സ്വര്‍ണം വാങ്ങുന്നത്. ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണം വാങ്ങുന്നവരും-സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബിഎസ്) ഗോള്‍ഡ് ഇടിഎഫ് (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍) എന്നിവ വഴി വാങ്ങുന്നവരും ഇന്ന് ഏറെയുണ്ട്.
സ്വര്‍ണം വാങ്ങാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന ഘടകമേതാണ്. നിക്ഷേപമായാണോ അതോ സ്വര്‍ണാഭരണങ്ങള്‍ അണിയാനുള്ള താത്പര്യമാണോ ഇന്ത്യക്കാരെ സ്വര്‍ണം വാങ്ങിക്കുന്നതിന് പ്രേരിപ്പിക്കുന്നത്?
വിവാഹ ആവശ്യത്തിന്
വര്‍ഷങ്ങളായി സ്വര്‍ണം വാങ്ങിച്ച് സൂക്ഷിക്കുന്ന നിരവധി പേര്‍ നമ്മുടെ ഇടയിലുണ്ട്. ഭാവിയില്‍ വിവാഹ ആവശ്യത്തിന് ഇത് ഉപയോഗപ്പെടുത്താമെന്ന് കരുതിയാണ് വര്‍ഷങ്ങളോളം സ്വര്‍ണം വാങ്ങിച്ച് സൂക്ഷിക്കുന്നത്. ഈയൊരു ആവശ്യത്തിനായി സ്വര്‍ണ ബിസ്‌കറ്റിന്റെയും നാണയത്തിന്റെയും രൂപത്തില്‍ സ്വർണം വാങ്ങുന്നവരാണ് കൂടുതല്‍. ആഭരണങ്ങളുടെ ഡിസൈന്‍ ഏറ്റവും പുതിയത് തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണിത്. ആവശ്യാനുസരണം ഇത് പിന്നീട് ആഭരണങ്ങളാക്കി മാറ്റാന്‍ കഴിയും. അതേസമയം, സ്വര്‍ണബിസ്‌കറ്റിന്റെ മൂല്യം കാലക്രമേണ വര്‍ധിക്കുകയാണ് ചെയ്യാറുള്ളത്.
advertisement
”ഓഹരി വിലകള്‍ ഇടിയുമ്പോഴും സ്വര്‍ണവില ഉയരുന്നത് സ്വര്‍ണം മേടിച്ചുവയ്ക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യവും സാമ്പത്തിക ആഘാതവും സ്വര്‍ണത്തിലേക്കുള്ള താത്പര്യം വര്‍ധിപ്പിക്കുന്നു,” അള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ക്വാണ്ടം എഎംസി ഫണ്ട് മാനേജര്‍ ഗസല്‍ ജെയ്ന്‍ പറഞ്ഞു.
വളരെ എളുപ്പത്തില്‍ വിറ്റ് പണമാക്കാമെന്നതും സ്വര്‍ണത്തോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നുണ്ട്.
പണിക്കൂലി നല്‍കണമെങ്കിലും സ്വര്‍ണം ആഭരണമായി വാങ്ങുന്നവരും ഏറെയുണ്ട്. വെറുതേ ലോക്കറില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ നല്ലത് ആഭരണമായി ഇടുന്നതല്ലേ എന്ന് അവര്‍ ചോദിക്കുന്നു.
സ്വര്‍ണം എപ്പോള്‍ വാങ്ങാം
അക്ഷയ തൃതീയ, ധന്‍തേരസ് എന്നീ ദിവസങ്ങളിലാണ് ഏറെപ്പേരും സ്വര്‍ണം വാങ്ങിക്കുന്നത്. സ്വര്‍ണം വാങ്ങുന്നതിനുള്ള ഏറ്റവും മികച്ച ദിവസങ്ങളായാണ് ഇത് കണക്കാക്കുന്നത്. എന്നാൽ സ്വര്‍ണ വില കുറഞ്ഞു നില്‍ക്കുന്ന സമയത്ത് സ്വര്‍ണം വാങ്ങി നിക്ഷേപിക്കുന്ന പ്രവണതയും നിലനില്‍ക്കുന്നുണ്ട്.
advertisement
മറ്റേത് നിക്ഷേപ സൗകര്യങ്ങള്‍ മുന്നിലുണ്ടെങ്കിലും സ്വര്‍ണത്തിന്റെ തട്ട് എപ്പോഴും താഴ്ന്ന് തന്നെയായിരിക്കും ഇരിക്കുക. ഒരാളുടെ ആകെയുള്ള നിക്ഷേപത്തില്‍ സ്വര്‍ണത്തിന് അഞ്ച് മുതല്‍ 15 ശതമാനം വരെ വിഹിതമുണ്ടായിരിക്കണമെന്ന് സാമ്പത്തിക ഉപദേഷ്ടാക്കള്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് പോലെ സ്വര്‍ണവും ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യും. അതിനാല്‍, 20 വര്‍ഷം മുന്നില്‍ കണ്ട് സ്വര്‍ണത്തില്‍ നിക്ഷേപിക്കുക. സാമ്പത്തിക വിദഗ്ധനായ സദാഗോപന്‍ പറയുന്നു. ഒരാള്‍ സ്വര്‍ണ്ണത്തെ ഒരു നിക്ഷേപമായി മാത്രം കാണുമ്പോള്‍ ഭൗതിക സുരക്ഷയും സംഭരണ പ്രശ്നങ്ങളും ഇല്ലാത്ത സ്വര്‍ണ്ണ ഇടിഎഫുകളും സ്വര്‍ണ്ണ ബോണ്ടുകളും (എസ്ജിബി) വാങ്ങുന്നതാണ് നല്ലതെന്ന് നിക്ഷേപക ഉപദേശകനും സ്റ്റേബിള്‍ ഇന്‍വെസ്റ്റര്‍ ഡോട്ട് കോമിന്റെ സ്ഥാപകനുമായ ദേവ് ആഷിഷ് പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 11, 2023 6:33 AM IST