ശനിയെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ് 8. ജന്മസംഖ്യ 8 ഉള്ളവര്‍ ചുമതലകള്‍ പൂര്‍ത്തിയാക്കാന്‍ കഴിവുള്ളവരും ഉത്സാഹം ഉള്ളവരുമായിരിക്കും. അവരുടെ കഴിവിനെ കുറിച്ചും ജീവിത ദൗത്യത്തെക്കുറിച്ചും അവര്‍ക്ക് നന്നായറിയാം. കുടുംബാംഗങ്ങളോട് വളരെ അടുപ്പമുള്ളവരായിരിക്കും ഇക്കൂട്ടര്‍. ബിസിനസ്സില്‍ മികച്ച കഴിവുകളുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ബിസിനസ് ഈ വർഷപങ്കാളിത്ത ബിസിനസ്സ് ആണെങ്കില്‍ മറ്റ് പങ്കാളികളേക്കാള്‍ കൂടുതല്‍ ജോലികള്‍ ചെയ്യാന്‍ ഇവര്‍ മിടുക്കരായിരിക്കും.
ജന്മസംഖ്യ 8 ഉള്ളവര്‍ നര്‍മ്മബോധമുള്ളവരായിരിക്കും. മറ്റുള്ളവരുടെ സ്വഭാവത്തെ വിലയിരുത്താന്‍ മിടുക്കരാണ് ഇവര്‍. ജനുവരി, ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലെ എല്ലാ സാമ്പത്തിക കാര്യങ്ങളും തീരുമാനങ്ങളും ഭാഗ്യം കൊണ്ടുവരും.
കരിയറും പണവും
8ജന്മസംഖ്യയായുള്ളവര്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം വിജയിക്കും. പങ്കാളിത്ത ബിസിനസ്സില്‍ മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. തെറ്റായ ആശയവിനിമയം ഉണ്ടാകാന്‍ ഇടവരുത്തരുത്. ജോലിക്കാര്‍ പുതിയ അവസരങ്ങള്‍ സ്വീകരിക്കരുത്. പുതിയ അവസരങ്ങൾക്ക് അനുകൂല സമയമല്ല.ഈ വര്‍ഷം ജനുവരി, ആഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ നിങ്ങള്‍ക്ക് നിരവധി ബിസിനസ്സ് അവസരങ്ങള്‍ ലഭിക്കും. അവ നേട്ടമായി മാറുകയും ചെയ്യും.
പ്രണയം, ബന്ധങ്ങള്‍, വിവാഹം
ജന്മസംഖ്യ 8 ആയിട്ടുള്ളവരുടെ പ്രണയ ബന്ധങ്ങള്‍ ഈ വർഷം വീണ്ടും പൂവണിയും. പഴയ ബന്ധത്തെ കുറിച്ചുള്ള ചിന്ത ഒരിക്കലും മനസ്സില്‍ ഉണ്ടാകരുത്. നിങ്ങള്‍ ആരോടെങ്കിലും കമ്മിറ്റ് ആകാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവരോടൊപ്പം സമയം ചെലവഴിക്കണം. നിങ്ങളുടെ പങ്കാളിയുടെ ചെറിയ ചെറിയ തെറ്റുകള്‍ കൊണ്ട് ബന്ധം ഇല്ലാതാക്കരുത്. വിവാഹിതരായ ദമ്പതികള്‍ക്ക് ഈ വര്‍ഷം തിരക്ക് നിറഞ്ഞ ദിവസങ്ങളായിരിക്കും.
ഈ വര്‍ഷം വീട്ടിലും സമൂഹത്തിലും നിങ്ങളുടെ പ്രതിച്ഛായ വര്‍ധിക്കും. നിങ്ങളുടെ സഹായ മനോഭാവം ആളുകളുടെ മനസ്സ് കീഴടക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എത്രയും വേഗം പരിഹരിക്കണം. ആളുകള്‍ നിങ്ങളെക്കുറിച്ച് പല ഗോസിപ്പുകളും പറയാം. അത് ശ്രദ്ധിക്കരുത്. അപരിചിതരായ ആളുകളെ ഒരിക്കലും അന്ധമായി വിശ്വസിക്കരുത്.
പരിഹാരം:
1. എല്ലാ ശനിയാഴ്ചകളിലും കടുകെണ്ണയും കരിംജീരകവും കത്തിച്ച് ശനി പൂജ നടത്തുക
2. പാവപ്പെട്ടവര്‍ക്ക് ചെരുപ്പുകളും വസ്ത്രങ്ങളും ദാനം ചെയ്യുക
3. ചുറ്റുപാടുമുള്ള പച്ച ചെടികള്‍ക്ക് വെള്ളമൊഴിക്കുക
4. നിങ്ങളുടെ വീട്ടുജോലിക്കാരോട് സൗമ്യമായ സംസാരം നിലനിര്‍ത്തുക
5. മാംസാഹാരം, മദ്യം എന്നിവ ഒഴിവാക്കുക
6. ലെതര്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക
ഭാഗ്യ നിറം:
ആകാശനീല, പച്ച
ഭാഗ്യ നമ്പര്‍:
5, 6
ഭാഗ്യ ദിശ:
പടിഞ്ഞാറ്, വടക്ക്
ഭാഗ്യ ദിനം:
വെള്ളി, ശനി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.