എത്ര പണമുണ്ടായാലും ഒരിക്കലും സ്വന്തമാക്കില്ലെന്ന് ഈ കോടീശ്വരൻ പറയുന്ന അഞ്ച് കാര്യങ്ങള്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
ഈ കോടീശ്വരൻ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏഴ് വീടുകളാണ് വിറ്റത്
ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ ഇലോണ്‍ മസ്‌ക്. എന്നാൽ അദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ കോടീശ്വരന്മാര്‍ ജീവിക്കുന്ന പോലെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഇഷ്ടപ്പെടുന്ന ആളല്ല മസ്‌ക്. ഫോബ്‌സ് പട്ടിക പ്രകാരം മസ്‌കിന്റെ ആസ്തി 409 ബില്യണ്‍ ഡോളറാണ്. എന്നാല്‍ സാധാരണയായി അതിസമ്പന്നര്‍ ചെയ്യുന്നത് പോലുള്ള ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കില്ലെന്ന് മസ്‌ക് ഒരിക്കല്‍ പറഞ്ഞിരുന്നു. വലിയ മാന്‍ഷനുകള്‍ വാങ്ങാനും ആഡംബര ഭക്ഷണത്തിനും കാറിനുമായി പണം ചെലവഴിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പോളിസി.
സമ്പത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ലളിതമായ ജീവിതം നയിക്കാനാണ് മസ്‌ക് ആഗ്രഹിക്കുന്നത്. വളരെ കുറച്ച് കാര്യങ്ങള്‍ മാത്രം സ്വന്തമാക്കിവച്ചുകൊണ്ടുള്ള ലളിതമായ ജീവിതമാണ് മസ്‌കിന്റേത്. 2020-ല്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ താന്‍ ഭൗതികമായി കൈവശംവച്ചിട്ടുള്ള എല്ലാ സ്വത്തുക്കളും വില്‍ക്കുന്നതായി മസ്‌ക് പറഞ്ഞിരുന്നു. ഒരു വീട് പോലും സ്വന്തമായി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും കൈവശപ്പെടുത്തുന്നത് നമ്മളില്‍ ഭാരമുണ്ടാക്കുമെന്നായിരുന്നു മസ്‌കിന്റെ തീയറി. വാങ്ങാന്‍ സാധിക്കുന്നതാണെങ്കിലും ആഡംബരത്തെ കുറിച്ച് മസ്‌ക് ആലോചിക്കുന്നില്ല. അദ്ദേഹം ഒരിക്കലും സ്വന്തമാക്കില്ലെന്ന് പറയുന്ന അഞ്ച് കാര്യങ്ങള്‍ ഇതാ...
advertisement
രണ്ട് വര്‍ഷത്തിനുള്ളില്‍ ഏഴ് വീടുകള്‍ വിറ്റു
202നും 2021നും ഇടയില്‍ കാലിഫോര്‍ണിയയിലുള്ള ഏഴ് വീടുകളാണ് മസ്‌ക് വിറ്റഴിച്ചത്. ഏകദേശം 100 മില്യണ്‍ ഡോളറിനാണ് ഇവ വിറ്റത്. ഇതിനുശേഷം ടെക്‌സാസിലെ സ്‌പേസ് എക്‌സ് സൈറ്റിനടുത്ത് ഒരു ചെറിയ വീട്ടിലേക്ക് മസ്‌ക് താമസം മാറ്റി. വെറും 375 ചതുരശ്രയടി മാത്രമാണ് വീടിന്റെ വലിപ്പമെന്നാണ് റിപ്പോര്‍ട്ട്. 50,000 ഡോളര്‍ മാത്രം വിലയുള്ള, ഒരു സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റിനേക്കാളും ചെറുതാണ് മസ്‌ക്കിന്റെ പുതിയ വീട്.
ഭക്ഷണത്തിന് കുറച്ച് മാത്രം ചെലവിടാന്‍ പഠിച്ചു
സ്റ്റാര്‍ട്ടപ്പ് നാളുകളില്‍ ബിസിനസിനായി ചെലവഴിച്ച് ഭക്ഷണത്തിന് വളരെ കുറച്ച് മാത്രം ചെലവഴിച്ചതിനെ കുറിച്ചും മസ്‌ക് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തന്റെ 17-ാം വയസ്സില്‍ ദിവസം ഒരു ഡോളര്‍ ഭക്ഷണത്തിന് ചെലവിട്ട് ജീവിക്കാന്‍ സാധിക്കുമോ എന്ന് അദ്ദേഹം പരീക്ഷിച്ചിരുന്നു. അമേരിക്കയില്‍ ഇത് സാധിക്കുമെന്നാണ് അദ്ദേഹം സ്റ്റാര്‍ടോക്കില്‍ പറഞ്ഞത്.
advertisement
ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജിന്റെ വീട്ടിലേക്ക് ഇടിച്ചുകയറി വരുന്ന മസ്‌ക്
ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജ് ഒരിക്കല്‍ പറഞ്ഞിരുന്നു എവിടെയും താമസിക്കാന്‍ സ്ഥലമില്ലാത്തപ്പോള്‍ മസ്‌ക് തന്റെ വീട്ടിലേക്ക് ഇടിച്ചുകയറി വരുമെന്ന്. 2022-ല്‍ നടത്തിയ ടെഡ് ടോക്കില്‍ മസ്‌കും ഇക്കാര്യം ആവര്‍ത്തിച്ചു. ഇപ്പോള്‍ തനിക്ക് സ്വന്തമായി ഒരിടമില്ലെന്നും സുഹൃത്തുക്കളുടെ വീട്ടിലാണ് താമസിക്കുന്നതെന്നുമാണ് മസ്‌ക് പറഞ്ഞത്.
ആഡംബര ഫര്‍ണിച്ചറുകള്‍ ഇല്ല
മസ്‌കിന്റെ മുന്‍ പങ്കാളി ഗ്രിംസ് ഒരിക്കല്‍ അദ്ദേഹത്തിന്റെ ലളിതമായ ജീവിത ശൈലിയെ കുറിച്ചു പറഞ്ഞിരുന്നു. ഒരു കോടീശ്വരനെ പോലെയല്ല അദ്ദേഹം ജീവിക്കുന്നതെന്നും ദാരിദ്ര്യ രേഖയ്ക്കും താഴെയാണ് പലപ്പോഴും മസ്‌കിന്റെ ജീവിതമെന്നും അവര്‍ 2022 മാര്‍ച്ചില്‍ പറഞ്ഞു.
advertisement
40,000 ഡോളറിന്റെ ഒരു വീട്ടില്‍ ഓട്ടയായ ഒരു കിടക്കയില്‍ അടച്ചുറപ്പില്ലാതെ കഴിഞ്ഞതിനെ കുറിച്ചും അവര്‍ ഓര്‍ത്തെടുത്തു. കിടക്ക മാറ്റുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ മസ്‌കിന്റെ മറുപടി അതിന്റെ മറ്റേഭാഗം തിരിച്ചിട്ട് ഉപയോഗിക്കാമെന്നായിരുന്നുവെന്നും അവര്‍ പറയുന്നു.
മസ്‌കിന്റെ മക്‌ലാരന്‍
ഒരിക്കല്‍ മസ്‌ക് 1 മില്യണ്‍ ഡോളര്‍ മുടങ്ങി മക്‌ലാരന്‍ എഫ്1 വാങ്ങിയിരുന്നു. എന്നാല്‍ കാര്‍ ഒരിക്കല്‍ ഇടിച്ചു. വാഹനം വായുവിലേക്ക് പറന്ന് തകര്‍ന്നുവീണു. എന്നാല്‍ കാറിന് ഇന്‍ഷൂറന്‍സ് പരിരക്ഷ എടുത്തിരുന്നില്ലെന്ന് മസ്‌ക് പറഞ്ഞു. അപകടത്തില്‍പ്പെട്ട കാര്‍ അദ്ദേഹം ഒരിക്കലും മാറ്റി വാങ്ങിയതുമില്ല. ഇപ്പോള്‍ അദ്ദേഹം കൂടുതലും ഉപയോഗിക്കുന്നത് ടെസ്ല കാറുകളാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
June 23, 2025 6:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
എത്ര പണമുണ്ടായാലും ഒരിക്കലും സ്വന്തമാക്കില്ലെന്ന് ഈ കോടീശ്വരൻ പറയുന്ന അഞ്ച് കാര്യങ്ങള്‍