എട്ട് വര്‍ഷത്തോളം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലിവ് ഇന്‍ പാര്‍ട്ണര്‍; ജോര്‍ജിന റോഡ്രിഗസ് ഫാഷന്‍ രംഗത്തും സജീവസാന്നിധ്യം

Last Updated:

എട്ട് വര്‍ഷത്തിലധികം നീണ്ട ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്

ജോർജിന റോഡ്രിഗസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ
ജോർജിന റോഡ്രിഗസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ
ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (Cristiano Ronaldo) അദ്ദേഹത്തിന്റെ ദീര്‍ഘകാല പങ്കാളി ജോര്‍ജിന റോഡ്രിഗസും (Georgina Rodriguez) വിവാഹിതരാകുന്നുവെന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഓഗസ്റ്റ് 11ന് തങ്ങളുടെ വിവാഹം നിശ്ചയം കഴിഞ്ഞതായി അവർ അറിയിച്ചു. എട്ട് വര്‍ഷത്തിലധികം നീണ്ട ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം ജോര്‍ജിന അറിയിച്ചത്. ഇരുവരും കൈകള്‍ ചേര്‍ത്ത് പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ഓവല്‍ ആകൃതിയിലുള്ള ഡയമണ്ട് മോതിരം ഇതില്‍ ജോര്‍ജിന അണിഞ്ഞിരുന്നു. ജീവിതകാലം മുഴുവനും കൂടെയുണ്ടാകും എന്ന സന്ദേശവും ഇതിനൊപ്പം അവര്‍ ചേര്‍ത്തിരുന്നു.
2016ലാണ് ഇരുവരും ഒന്നിച്ച് താമസിച്ചു തുടങ്ങിയത്. എന്നാല്‍ 2017 ജനുവരിയില്‍ ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ പുരസ്‌കാരദാനച്ചടങ്ങിലാണ് ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതിന് ശേഷം അതേ വര്‍ഷം തന്നെ അവര്‍ തങ്ങളുടെ ബന്ധം ഇന്‍സ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചു.
31കാരിയായ ജോര്‍ജിന മോഡലിംഗ് രംഗത്തും സിനിമയിലും തന്റെ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഞ്ച് മക്കളില്‍ രണ്ടുപേര്‍ക്ക് ജോര്‍ജിനയാണ് ജന്മം നൽകിയത്. ഇരട്ടകളായ ഇവ മരിയ, മാറ്റിയോ, മകള്‍ അലാന, മകള്‍ ബെല്ല, മൂത്തമകന്‍ ക്രിസ്റ്റിയാനോ ജൂനിയര്‍ എന്നിവരാണ് മക്കള്‍. ക്രിസ്റ്റിയാനോ ജൂനിയര്‍ റൊണാള്‍ഡോയുടെ മുന്‍ ബന്ധത്തിലുള്ളയാളാണ്. ബെല്ലയുടെ ഇരട്ട സഹോദരന്‍ ജനനത്തിന് പിന്നാലെ മരിച്ചിരുന്നു. അഞ്ച് മക്കളെയും വളർത്തുന്നത് ജോർജിനയാണ്.
advertisement
അര്‍ജന്റീനയില്‍ ജനിച്ച ജോര്‍ജിന വളര്‍ന്നത് സ്‌പെയിനിലാണ്. റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള ജീവിതം അവര്‍ക്ക് ആഗോളതലത്തില്‍ വലിയ ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ടെങ്കിലും അവര്‍ സ്വന്തം കഠിനാധ്വാനത്തിലൂടെയാണ് തന്റെ കരിയര്‍ കെട്ടിപ്പടുത്തത്.
ഒരു മോഡല്‍ എന്ന നിലയില്‍ അവര്‍ പ്രശസ്തമായ നിരവധി ഫാഷന്‍ സ്ഥാപങ്ങളുടെയൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഗുച്ചി, പ്രാഡ, ചാനല്‍ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
'ഐ ആം ജോര്‍ജിന' എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സില്‍ അവര്‍ സ്വന്തമായി ഒരു റിയാലിറ്റി സീരീസും ചെയ്യുന്നുണ്ട്. തന്റെ സ്വകാര്യ, കുടുംബ ജീവിതത്തെക്കുറിച്ചാണ് അവര്‍ ഈ സീരീസില്‍ വിവരിക്കുന്നത്. അവരുടെ ദൈനംദിന അനുഭവങ്ങളെക്കുറിച്ചും ഫുട്‌ബോളിലെ ഏറ്റവും പ്രശസ്തരായ കളിക്കാരില്‍ ഒരാളുമായ ക്രിസ്റ്റിയാനോയോടുമൊത്തുള്ള ബന്ധത്തെക്കുറിച്ചും ഇതില്‍ അവര്‍ വിവരിക്കുന്നു.
advertisement
എട്ട് വര്‍ഷം നീണ്ട ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഇരുവരുടെയും വിവാഹനിശ്ചയ പ്രഖ്യാപനം ഒരു സുപ്രധാന നാഴികക്കല്ലാണ്. അവരുടെ ഒരുമിച്ചുള്ള ജീവിതയാത്രയില്‍ കുടുംബത്തിന്റെ വികസനവും വ്യക്തിഗത കരിയറിന്റെ വളര്‍ച്ചയും ഉള്‍പ്പെടുന്നു.
പൊതുജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെയും വ്യക്തിപരമായ വെല്ലുവിളികളെയും അതിജീവിച്ചുള്ള അവരുടെ പങ്കാളിത്ത ജീവിതത്തിന്റെ പരിണാമത്തെയാണ് വിവാഹനിശ്ചയം വരെയെത്തിയ അവരുടെ ജീവിതം വരച്ചുകാണിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
എട്ട് വര്‍ഷത്തോളം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലിവ് ഇന്‍ പാര്‍ട്ണര്‍; ജോര്‍ജിന റോഡ്രിഗസ് ഫാഷന്‍ രംഗത്തും സജീവസാന്നിധ്യം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement