മരുന്നായി കഴിക്കുന്ന അശ്വഗന്ധ കരള്‍ രോഗത്തിന് കാരണമാകുമോ? സപ്ലിമെന്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടര്‍

Last Updated:

സപ്ലിമെന്റുകള്‍ കഴിക്കുമ്പോള്‍ അവയുടെ ഡോസേജും ഭക്ഷണവുമായോ മറ്റ് മരുന്നുകളുമായോ ഉള്ള പ്രതിപ്രവര്‍ത്തന സാധ്യതകളും ശ്രദ്ധിക്കണം

News18
News18
ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സപ്ലിമെന്റുകള്‍ കഴിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍, അമിതമായ അളവില്‍ ഇത് ശരീരത്തില്‍ ചെല്ലുന്നത് പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ശരീരത്തിന് ആവശ്യമില്ലാതിരുന്നിട്ടും ഇവ കഴിക്കുന്നത് നമ്മുടെ ശരീരത്തില്‍ ഏറെ നാള്‍ നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളായിരിക്കും ഉണ്ടാക്കുക. ചിലപ്പോള്‍ അവ നമ്മുടെ ജീവന്‍ തന്നെ അപഹരിച്ചേക്കുമെന്ന് മെഡിക്കല്‍ രംഗത്തുനിന്നുള്ള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴിതാ അനസ്‌ഷ്യോളജിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിനില്‍ ഫിസിഷ്യനുമായ ഡോ. കുനാര്‍ സൂദ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.
സപ്ലിമെന്റുകള്‍ കഴിക്കുമ്പോള്‍ അവയുടെ ഡോസേജും ഭക്ഷണവുമായോ മറ്റ് മരുന്നുകളുമായോ ഉള്ള പ്രതിപ്രവര്‍ത്തന സാധ്യതകളും ശ്രദ്ധിക്കണമെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന അളവിലുംകൂടുതല്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് പാര്‍ശ്വഫല സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മരുന്നുരൂപത്തില്‍ കഴിക്കുന്ന സപ്ലിമെന്റുകളില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്നവയും പരിഗണിക്കുമ്പോള്‍ ആകെയുള്ള അളവ് പരിഗണിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും എന്നാല്‍, സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗം ഉറപ്പാക്കാന്‍ ഒരു ആരോഗ്യവിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ. സൂദ് കൂട്ടിച്ചേര്‍ത്തു.
advertisement
''മരുന്നുകളുടെ കാര്യത്തിലെന്ന പോലെ സപ്ലിമെന്റുകള്‍ക്കും പാര്‍ശ്വഫലമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന അളവിലും കൂടുതല്‍ കഴിച്ചാല്‍ അപകടസാധ്യത കൂടുതലാണ്. നമ്മള്‍ ഒരു സപ്ലിമെന്റ് കഴിക്കുമ്പോള്‍ അത് ഭക്ഷണത്തില്‍ നിന്ന് ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍, ഇത് കണക്കാക്കാന്‍ പ്രയാസമാണ്,'' അദ്ദേഹം പറഞ്ഞു.
ഒരു സപ്ലിമെന്റ് കഴിക്കാന്‍ ആരംഭിക്കുന്നതിന് മുമ്പ് അതില്‍ നിന്ന് ലഭിക്കുന്ന ഗുണം പാര്‍ശ്വഫലത്തേക്കാള്‍ കൂടുതലാണെന്ന് ഉറപ്പാക്കണം. ശരീരത്തിന്റെ മെഡിക്കല്‍ ചരിത്രം പരിശോധിച്ച് ശരിയായ ഡോസേജ് ഉറപ്പാക്കുകയും ഡോക്ടറുമായി ഇത് ചര്‍ച്ച ചെയ്യുകയും വേണം, ഡോ. സൂദ് പറഞ്ഞു.
advertisement
മഗ്നീഷ്യം അമിതമായ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ വയറിളക്കം, പേശികളുടെ ബലം കുറയല്‍ എന്നിവയുണ്ടാകും.
മഞ്ഞള്‍: രക്തത്തിന്റെ കട്ടി കുറയുകയും വയറു വേദന അനുഭവപ്പെടുകയും ചെയ്യും.
വിറ്റാമിന്‍ ഡി: വൃക്കയില്‍ കല്ല്
അശ്വഗന്ധ: കരള്‍ രോഗം, തൈറോയിഡ് ഹോര്‍മോണ്‍ വര്‍ധിക്കല്‍ എന്നിവയുണ്ടാകും
മീനെണ്ണ: രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കും, രക്തത്തിന്റെ കട്ടി കറയും, വയറെരിച്ചില്‍ എന്നിവ അനുഭവപ്പെടുമെന്നും ഡോ. സൂദ് വിവരിച്ചു. സപ്ലിമെന്റുകള്‍ കഴിക്കുമ്പോള്‍ മറ്റ് മരുന്നുകളുമായി അത് പ്രതിപ്രവര്‍ത്തിക്കുമോയെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
മരുന്നായി കഴിക്കുന്ന അശ്വഗന്ധ കരള്‍ രോഗത്തിന് കാരണമാകുമോ? സപ്ലിമെന്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടര്‍
Next Article
advertisement
മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍
മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍
  • 2025 ഒക്ടോബർ 1 മുതൽ യുഎസിലേക്ക് ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

  • ഇന്ത്യയുടെ ഫാർമ കയറ്റുമതിയിൽ വലിയ പ്രത്യാഘാതമുണ്ടാകില്ലെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  • ജനറിക് മരുന്നുകൾക്ക് തീരുവ ബാധകമല്ല, ഇന്ത്യയുടെ പ്രധാന കയറ്റുമതി വിഭാഗം ഇതാണ്.

View All
advertisement