advertisement

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി സാത്വിക്: ആറാം ക്ലാസുകാരൻ്റെ കമൻ്ററി കേട്ട് അമ്പരന്ന് കായികലോകം

Last Updated:

ആറാം ക്ലാസ് വിദ്യാര്‍ഥിയെ തേടിയെത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്. തലശ്ശേരി സ്വദേശി സാത്വിക് കമൻ്ററി പറയുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുമായി സാത്വിക്
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുമായി സാത്വിക്
ആറാം ക്ലാസ് വിദ്യാര്‍ഥിയെ തേടിയെത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്... ഏറ്റവും പ്രായം കുറഞ്ഞ കമൻ്ററി പറയുന്ന കുട്ടി എന്ന ബഹുമതി നേടി തലശ്ശേരി വടക്കുമ്പാട് സ്വദേശി സാത്വിക്. ഈ ചെറുപ്രായത്തില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷ അനായാസം സംസാരിക്കുന്ന സാത്വികിൻ്റെ ഞൊടിയിടയിലെ കമൻ്ററി കേള്‍ക്കാൻ തന്നെ ടൂര്‍ണമെൻ്റ് ഗാലറിയില്‍ ആളുകള്‍ നിറയും.
നാട്ടിലെ ഒരു ക്ലബ് നടത്തിയ ക്രികറ്റ് ടൂര്‍ണമെൻ്റില്‍ കമൻ്ററി പറഞ്ഞാണ് സാത്വികിൻ്റെ കമൻ്ററി തുടക്കം. ആ വീഡിയോ ജനശ്രദ്ധ നേടിയതോടെ വിവിധ ക്ലബുകള്‍ക്കും ടൂര്‍ണമെൻ്റിനും മറ്റുമായി കമൻ്ററി പറയാനായി ഈ ആറാം ക്ലാസുകാരന്‍ പോകാറുണ്ട്. തലശ്ശേരി വടക്കുമ്പാട് സ്വദേശികളായ ശ്രീന്നാഥ്, ശരണ്യ ദമ്പതികളുടെ മകനാണ് സാത്വിക്ന്നാഥ്. തൻ്റെ മകൻ്റെ കഴിവില്‍ വിശ്വാസമുള്ള സാത്വികിൻ്റെ അച്ഛനാണ്, മകൻ്റെ സാരഥി.
ക്രിക്കറ്റും ഫുട്‌ബോളും ഏറെ ഇഷ്ടപ്പെടുന്ന സാത്വിക് റോള്‍ മോഡലായി കാണുന്നത് രവി ശാസ്ത്രിയെയാണ്. ഭാവിയില്‍ ആരാകണമെന്ന ചോദ്യത്തിന് ഇൻ്റര്‍നാഷണല്‍ ക്രിക്കറ്റ് കമൻ്റര്‍ ആകണമെന്ന വലിയൊരു മോഹമാണ് സാത്വികിനുള്ളത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി സാത്വിക്: ആറാം ക്ലാസുകാരൻ്റെ കമൻ്ററി കേട്ട് അമ്പരന്ന് കായികലോകം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement