ഇന്റർഫേസ് /വാർത്ത /life / Autistic Child | ഓട്ടിസം ബാധിച്ച കുട്ടികളുള്ള മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍

Autistic Child | ഓട്ടിസം ബാധിച്ച കുട്ടികളുള്ള മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍

ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള ഒരു കുട്ടിക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം കഴിയും എന്നതാണ്.

ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള ഒരു കുട്ടിക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം കഴിയും എന്നതാണ്.

ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള ഒരു കുട്ടിക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം കഴിയും എന്നതാണ്.

  • Share this:

കുട്ടികളുടെ തലച്ചോറുമായി ബന്ധപ്പെട്ടുള്ള ഒരു വ്യത്യസ്തമായ അവസ്ഥയാണ് ഓട്ടിസം. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള ഒരു കുട്ടിക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം കഴിയും എന്നതാണ്.

എന്നാല്‍ ഓട്ടിസം ബാധിച്ച എല്ലാ കുട്ടികള്‍ക്കും ഈ സ്വാതന്ത്ര്യം കൈവരിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് ജീവിതകാലം മുഴുവന്‍ മറ്റൊരാളുടെ പരിചരണവും പിന്തുണയും ആവശ്യമായിവന്നേക്കാം. ഓട്ടിസം ഒരു കുട്ടിയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കും. സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ ഉന്നത പഠനവും ജോലി ലഭിക്കാനുള്ള സാധ്യതകളെ വരെ ഇത് സ്വാധീനിക്കും.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 160 കുട്ടികളില്‍ ഒരാള്‍ക്ക് ഓട്ടിസമുണ്ടെന്നു പറയപ്പെടുന്നു. എന്നാൽ ഇതിനെ കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമാകൂന്നുള്ളൂ. കുട്ടികളുടെ ഈ അവസ്ഥയുമായി എങ്ങനെ മുന്നോട്ട് പോകാമെന്ന് മതാപിതാക്കള്‍ ആശങ്കപ്പെടുത്തുന്നുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ഇത് വളരെ ചെറിയൊരു സംഖ്യയല്ല. എന്നിട്ടും ഓട്ടിസത്തെ ചുറ്റിപ്പറ്റിയുള്ള വിശദാംശങ്ങള്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ. ഈ വിഷയത്തില്‍ എന്തുചെയ്യണമെന്ന് പലപ്പോഴും മാതാപിതാക്കള്‍ക്ക് അറിയില്ല.

ഓട്ടിസത്തെ പറ്റിയുള്ള അറിവില്ലായ്മകളെയും വിശദാംശങ്ങളെക്കുറിച്ചുള്ള ആളുകളുടെ ധാരണ കുറവിനെയും നികത്താന്‍ പരമാവധി ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഓട്ടിസം പേരന്റ്സ് ഫോറത്തിന്റെ സ്ഥാപകനായ പ്രമോദ് മിശ്ര. എക്കണോമിക് ടൈംസുമായുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം ഓട്ടിസത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഓട്ടിസത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ എങ്ങനെയാണെന്നതിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം കുട്ടികളിൽ സംസാരിക്കാൻ കാലതാമസം, ഒറ്റയ്ക്കിരുന്നുള്ള കളികള്‍, അപകടങ്ങളെ അവഗണിക്കല്‍ തുടങ്ങിയ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഒരു ശിശുരോഗവിദഗ്ദ്ധനെ സമീപിക്കമെന്നും നിര്‍ദ്ദേശിക്കുന്നു. രോഗനിര്‍ണ്ണയത്തിന് ശേഷം ഓട്ടിസം ബാധിച്ച കുട്ടികളുള്ള മറ്റ് മാതാപിതാക്കളുമായി സംവദിക്കുന്നതിനായി ഓട്ടിസം പേരന്റ്‌സ് ഫോറത്തില്‍ ചേരാന്‍ അദ്ദേഹം രക്ഷിതാക്കളോട് (ഓട്ടിസം കണ്ടെത്തിയ കുട്ടികളുടെ) നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള നിലവിലെ വിദ്യാഭ്യാസ സാഹചര്യം വേണ്ടത്ര നല്ലതാണോ എന്ന ചോദ്യത്തിന്, ഇവർക്കായി സ്പെഷ്യല്‍ സ്‌കൂളുകള്‍ ഉണ്ടെന്ന് പ്രമോദ് മിശ്ര വിശദീകരിച്ചു. നിയമപ്രകാരം, സാധാരണ സ്‌കൂളുകളിലും ഇവർക്ക് പഠിക്കാൻ സാധിക്കുമെങ്കിലും റെഗുലര്‍ സ്‌കൂളികളിലെ പ്രധാന പോരായ്മ എന്നത്, സ്‌പെഷ്യലിസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ അഭാവവും ഈ കുട്ടികളെ ഉള്‍ക്കൊള്ളുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികളെ പരിചരിക്കാന്‍ ജീവനക്കാര്‍ക്ക്/ അധ്യാപകര്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓട്ടിസം ബാധിച്ച കുട്ടികളെ കഴിയുന്നത്ര സ്വതന്ത്രരാക്കാനും ദൈനംദിന ജോലികള്‍ ലളിതമായി പഠിപ്പിക്കാനും പ്രമോദ് മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. www.autismparentsforum.com എന്ന വെബ്‌സൈറ്റ് വഴി രക്ഷിതാക്കള്‍ക്കായി പരിചയസമ്പന്നരായ പ്രൊഫഷണലുകളും തെറാപ്പിസ്റ്റുകളും തന്റെ ഫോറത്തിലൂചെ പതിവായി വെബിനാറുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന രക്ഷിതാക്കള്‍ക്കായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുകളും ഫോറം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ രക്ഷിതാക്കളെ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. അവിടെ അവര്‍ക്ക് അവരുടെ കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിപരമായ അനുഭവങ്ങള്‍ സ്വതന്ത്രമായി ചര്‍ച്ച ചെയ്യാന്‍ കഴിയും. ഇന്ത്യയിലും വിദേശത്തുമായി ഏകദേശം 15,000 രക്ഷിതാക്കള്‍ തന്റെ ഫോറത്തില്‍ ചേര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

First published:

Tags: Autism, Health