• HOME
 • »
 • NEWS
 • »
 • life
 • »
 • തണുപ്പുകാലത്ത് മടിയന്മാരാണോ നിങ്ങൾ? ഈ അലസതയ്ക്ക് പിന്നിലെ കാരണം

തണുപ്പുകാലത്ത് മടിയന്മാരാണോ നിങ്ങൾ? ഈ അലസതയ്ക്ക് പിന്നിലെ കാരണം

ഹോര്‍മോണ്‍ വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് ഇത്

 • Share this:

  തണുപ്പുകാലത്ത് അമിതമായി ക്ഷീണം അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? പേടിക്കേണ്ട. ഇത് നിങ്ങള്‍ക്ക് മാത്രമുള്ള ഒരു രോഗമൊന്നുമല്ല. ഈ ശീലത്തിന് കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ദി സ്ലീപ് സ്‌കൂള്‍ മേധാവി ഗൈ മെഡോസ്. തണുപ്പ് കാലത്ത് മാത്രമുണ്ടാകുന്ന ഈ ക്ഷീണത്തിന് സീസണല്‍ ഫറ്റീഗ് എന്നാണ് അദ്ദേഹം പേര് നല്‍കിയിരിക്കുന്നത്.

  ശൈത്യകാലത്ത് സൂര്യപ്രകാശം കുറവായിരിക്കും. ശരിയായ സൂര്യപ്രകാശത്തിന്റെ അഭാവമാണ് ഈ അലസതയ്ക്ക് കാരണം. സൂര്യപ്രകാശത്തിലെ കുറവ്, തണുപ്പേറിയ താപനില, പ്രതിരോധ ശേഷി കുറവ് എന്നിവ നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നു. ഇത് രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥ വരുത്തും. ഇതായിരിക്കും ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ക്ഷീണത്തിന് കാരണമെന്ന് ഗൈ മെഡോസ് പറയുന്നു.

  ഇനി സീസണല്‍ ഫറ്റീഗിന് മറ്റൊരു കാരണം കൂടിയുണ്ട്. അത് മനുഷ്യരിലെ ഹോര്‍മോണ്‍ വിതരണത്തിലെ അസന്തുലിതാവസ്ഥയാണ്. അതുകൂടാതെ ആരോഗ്യപരമല്ലാത്ത ശീലങ്ങള്‍, വിറ്റാമിന്റെ കുറവ് എന്നിവ സീസണല്‍ ഫറ്റീഗിന് കാരണമാകാം എന്നും പഠനങ്ങള്‍ പറയുന്നു.

  ശൈത്യകാലത്ത് ഇത്തരം ബുദ്ധിമുട്ടുകള്‍ ചിലരില്‍ രൂക്ഷമാകാറുണ്ട്. ഈ അവസ്ഥ സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ (എസ്എഡി) എന്നാണ് അറിയപ്പെടുന്നത്. അമിതമായ ക്ഷീണം, ഊര്‍ജക്കുറവ്, മൂഡ് സ്വിംഗ്‌സ് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണം.

  Also Read- ‘രത്തന്‍ ടാറ്റയില്‍ നിന്ന് ഞാന്‍ പഠിച്ചത്’: നാലു കാര്യങ്ങൾ അക്കമിട്ട് പറഞ്ഞ് സംരംഭക

  എസ്എഡിയുടെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സൂര്യപ്രകാശത്തിന്റെ കുറവായിരിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. തലച്ചോറിലെ ഹൈപ്പോതലാമസിന്റെ പ്രവര്‍ത്തനത്തിന് സൂര്യപ്രകാശം അത്യാവശ്യമാണ്.

  ഇതേത്തുടര്‍ന്ന് ശരീരത്തിലെ മെലാടോണിന്റെ ഉല്‍പ്പാദനത്തില്‍ വ്യത്യാസം ഉണ്ടാകുന്നു. നമുക്ക് ഉറക്കം പ്രധാനം ചെയ്യുന്ന ഹോര്‍മോണാണ് മെലാടോണിന്‍. എസ്എഡി രോഗം ഉള്ളവരില്‍ മെലാടോണിന്റെ അളവ് കൂടുതലായിരിക്കും. ഇതായിരിക്കാം ശൈത്യ കാലത്തെ ക്ഷീണത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  അതേസമയം ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരവും ഗൈ മെഡോസ് നിര്‍ദ്ദേശിച്ചു. എസ്എഡി അനുഭവിക്കുന്നവര്‍ ശരീരത്തിലെ മെലാടോണിന്റെ അളവ് കുറയ്ക്കാന്‍ രാവിലെ എഴുന്നേറ്റയുടന്‍ തന്നെ അല്പം സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്. ഇത് ക്ഷീണത്തെ ഒരുപരിധി വരെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുവെന്നും ഗൈ മെഡോസ് പറഞ്ഞു.

  അമേരിക്കയുള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളില്‍ ശൈത്യം ശക്തമാകുകയാണ്. അമേരിക്കയിലെ അതിശൈത്യവും മഞ്ഞുവീഴ്ചയെയും തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ ദുരിതത്തിലാണ്. ഹിമപാതത്തില്‍ മരണം 50 കടന്നു. യുഎസിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കാലാവസ്ഥ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. നഗരങ്ങളും വാഹനങ്ങളും മഞ്ഞ് മൂടികിടക്കുന്നതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.

  ഏകദേശം 6 അടി ഉയരമുള്ള ഒരു വലിയ മഞ്ഞ് കൂമ്പാരത്തിന്റെ ചിത്രങ്ങളും നാഷണല്‍ വെതര്‍ സര്‍വീസ് ബഫല്ലോയുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകളെയാണ് മഞ്ഞുമൂടിയ കാറുകളില്‍ നിന്നും വൈദ്യുതി നിലച്ച വീടുകളില്‍ നിന്നുമായി നാഷണല്‍ ഗാര്‍ഡ് അംഗങ്ങളും മറ്റുള്ളവരും
  ചേര്‍ന്ന് രക്ഷിച്ചത്.

  Published by:Naseeba TC
  First published: