HOME /NEWS /Life / 'രത്തന്‍ ടാറ്റയില്‍ നിന്ന് ഞാന്‍ പഠിച്ചത്': നാലു കാര്യങ്ങൾ അക്കമിട്ട് പറഞ്ഞ് സംരംഭക

'രത്തന്‍ ടാറ്റയില്‍ നിന്ന് ഞാന്‍ പഠിച്ചത്': നാലു കാര്യങ്ങൾ അക്കമിട്ട് പറഞ്ഞ് സംരംഭക

രത്തൻ ടാറ്റ

രത്തൻ ടാറ്റ

രത്തൻ ടാറ്റക്ക് ജൻമദിനാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റിലാണ് വാണി കോല അദ്ദേഹത്തിൽ നിന്നു പഠിച്ച കാര്യങ്ങൾ കുറിച്ചത്

  • Share this:

    വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ ജീവിതം പലർക്കും ഒരു പ്രചോദനമാണ്. ബുധനാഴ്ചയാണ് അദ്ദേഹത്തിന് 85 വയസ് പൂർത്തിയായത്. രാഷ്ട്രീയ പ്രമുഖരടക്കമുള്ളവർ അദ്ദേഹത്തിന് ജൻമദിനാശംസകൾ നേർന്ന് രം​ഗത്തെത്തിയിരുന്നു. രത്തൻ ടാറ്റ തന്നെ പ്രചോദിപ്പിച്ച വ്യക്തിയാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയായ കലാരി ക്യാപിറ്റലിന്റെ മാനേജിംഗ് ഡയറക്‌ടറായ വാണി കോല.

    “അദ്ദേഹം എപ്പോഴും കൗതുകമുണർത്തുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. കമ്പനി സ്ഥാപകർക്കു വേണ്ടിയുള്ള മീറ്റിങ്ങുകൾക്കെത്തുമ്പോൾ അദ്ദേഹം നന്നായി തയ്യാറായിരുന്നു”, വാണി കോല ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറഞ്ഞു. രത്തൻ ടാറ്റയിൽ നിന്നു പഠിച്ച നാല് പ്രധാന പഠനങ്ങളും കോല പങ്കുവെച്ചു. രത്തൻ ടാറ്റക്ക് ജൻമദിനാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റിലാണ് വാണി കോല അദ്ദേഹത്തിൽ നിന്നു പഠിച്ച കാര്യങ്ങൾ കുറിച്ചത്.

    കൂടിക്കാഴ്ചയ്ക്കു മുൻപ് രത്തൻ ടാറ്റ നടത്തുന്ന തയ്യാറെടുപ്പാണ് വാണി കോലയെ പ്രചോദിപ്പിച്ച കാര്യങ്ങളിലൊന്ന്. “ഫൗണ്ടർ മീറ്റിംഗുകളിൽ അദ്ദേഹം എപ്പോഴും ഉൾക്കാഴ്ചയുള്ള ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അ​ദ്ദേഹത്തിന്റെ ശ്രദ്ധയും ബുദ്ധിയും യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവും എന്നെ പ്രചോദിപ്പിച്ചു”, വാണി കോല പറഞ്ഞു.

    Also read: വെറും 42 മണിക്കൂർ മാത്രം പറന്ന ഈ ആഢംബര വിമാനം പൊളിച്ചടുക്കിയതെന്തുകൊണ്ട്?

    ഫീഡ്ബാക്കുകളോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ് വാണി കോല രണ്ടാമതായി ശ്രദ്ധിച്ച കാര്യം. ആർക്കും എളുപ്പത്തിൽ സമീപിക്കാവുന്ന വ്യക്തിയാണ് രത്തൻ ടാറ്റെയെന്നും കോല പറയുന്നു. “പുതിയ ആശയങ്ങൾ കേൾക്കാനും യുവ സംരംഭകരുമായി ഇടപഴകാനും അദ്ദേഹം എപ്പോഴും താത്പര്യം കാണിക്കുന്നു”, വാണി കോല കൂട്ടിച്ചേർച്ചു.

    രത്തൻ ടാറ്റയിൽ നിന്നും വാണി കോല പഠിച്ച മൂന്നാമത്തെ പാഠം അദ്ദേഹത്തിന്റെ ദയ, വിനയം, കാപട്യമല്ലാത്ത സംസാരം എന്നിവയാണ്. ടാറ്റയുടെ മറ്റ് നിരവധി ആരാധകരും അദ്ദേഹത്തിന്റെ ഈ സ്വഭാവ ഗുണങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ”ഒരു നേതാവ് എങ്ങനെയായിരിക്കണം എന്നതിന്റെ മികച്ച ഉദാഹരണമാണ് അദ്ദേഹം”, കോല തന്റെ പോസ്റ്റിൽ പറഞ്ഞു.

    ലോകത്തെ പുരോ​ഗതിയിലേക്കു നയിക്കുന്നതിന് തന്നെക്കൊണ്ടു സാധിക്കുന്ന വിധത്തിൽ സംഭാവന ചെയ്യാനുള്ള രത്തൻ ടാറ്റയുടെ ശ്രമങ്ങളാണ് കോലയെ ആകർഷിച്ച നാലാമത്തെ കാര്യം. “നല്ല മാറ്റമുണ്ടാക്കാൻ കഴിയുന്ന ആശയങ്ങൾ അദ്ദേഹത്തെ എപ്പോഴും ആകർഷിക്കുന്നു. പുതിയ കമ്പനികൾ ആരംഭിക്കാൻ പോകുന്നവർക്കും സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്ന സംരംഭകർക്കുമെല്ലാം അദ്ദേഹം ഒരു നല്ല മാതൃകയാണ്,” വാണി കോല പറഞ്ഞു.

    ലോകത്താകമാനം ആരാധകരുള്ള പ്രമുഖ വ്യവസായി ആണ് ടാറ്റ സണ്‍സ് ചെയര്‍മാനായ രത്തന്‍ ടാറ്റ. ലോകം മുഴുവൻ ആരാധിക്കുന്ന ബിസിനസുകാരനായിട്ടും ഇന്നേവരെ ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ അദ്ദേഹം എത്തിയിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 2022ല്‍ ഐഐഎഫ്എല്‍ വെല്‍ത്ത് ഹ്യൂറന്‍ ഇന്ത്യ പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ രത്തന്‍ ടാറ്റ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ സമ്പന്നന്‍ എന്ന നിലയിലല്ല. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്‌സ് ഉള്ള ബിസിനസുകാരന്‍ എന്ന വിഭാഗത്തിലാണ് രത്തന്‍ ടാറ്റയുടെ പേരുള്ളത്.

    First published:

    Tags: Business, Business in India, Ratan Tata