ഓർമശക്തി കുളു മണാലിക്ക് പോയതായി തോന്നുന്നോ? മെച്ചപ്പെടുത്താൻ അഞ്ചു മാർഗങ്ങൾ

Last Updated:

പ്രായമാകുന്തോറും ഓർമശക്തി കുറയുന്നു എന്ന തോന്നൽ നിങ്ങൾക്ക് ഉണ്ടോ?

മനുഷ്യരിൽ ഓർമശക്തി തലച്ചോറിന്റെ ആരോഗ്യത്തെയും ഉന്മേഷത്തെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മനുഷ്യ മസ്തിഷ്കം മുഴുവൻ സമയവും പ്രവർത്തിച്ച് കൊണ്ടേയിരിക്കുന്ന ഒരു അവയവമാണ്. നമ്മൾ ഉറങ്ങുമ്പോൾ പോലും നമ്മുടെ മസ്തിഷ്കം പ്രവർത്തനനിരതമായിരിക്കും. അതുകൊണ്ട് തന്നെ മസ്തിഷ്ക്കത്തിന് ധാരാളം ഊർജ്ജവും പോഷകങ്ങളും ആവശ്യമാണ്. നിങ്ങളുടെ വൈജ്ഞാനിക കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും പുതിയ വിവരങ്ങൾ വേഗത്തിൽ പഠിക്കുന്നതിനും ഏത് പ്രായത്തിലും നിങ്ങളുടെ ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും ന്യൂറോപ്ലാസ്റ്റിറ്റിയുടെ സ്വാഭാവിക ശക്തി ഉപയോഗിക്കാൻ സാധിക്കും.
തലച്ചോറിലെ ന്യൂറൽ നെറ്റ്‌വർക്കുകൾ നന്നായി പ്രവർത്തിക്കാനുള്ള കഴിവിനെയാണ് ന്യൂറോപ്ലാസ്റ്റിറ്റി എന്ന് പറയുന്നത്. പ്രായമാകുന്തോറും ഓർമശക്തി കുറയുന്നു എന്ന തോന്നൽ നിങ്ങൾക്ക് ഉണ്ടോ? നിങ്ങൾ ഒട്ടും വിഷമിക്കേണ്ടതില്ല. നിങ്ങൾ വിദ്യാർത്ഥിയായാലും, ജോലി ചെയ്യുന്ന പ്രൊഫഷണലായാലും പ്രായത്തിനനുസരിച്ച് ഓർമ നിലനിർത്താനും മെച്ചപ്പെടുത്താനും ശ്രമിക്കുന്ന വർദ്ധക്യത്തിലെത്തിയ വ്യക്തിയായാലും നിങ്ങളുടെ ഓർമ്മയും മാനസികശേഷിയും മെച്ചപ്പെടുത്താൻ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
advertisement
മനഃസാന്നിധ്യം, മതിയായ ഉറക്കം, പതിവ് വ്യായാമങ്ങൾ എന്നിവയ്ക്കുള്ള ചില പരിശീലനങ്ങൾ വൈജ്ഞാനികമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. നിങ്ങളുടെ ഓർമശക്തി വർദ്ധിപ്പിക്കാനും വൈജ്ഞാനികമായ കഴിവുകൾ മെച്ചപ്പെടുത്താനും സഹായിക്കുന്ന 5 ആരോഗ്യകരമായ ജീവിത ശീലങ്ങൾ പരിചയപ്പെടാം:
ധ്യാനം ശീലിക്കുക
നിങ്ങളുടെ ഏകാഗ്രത മെച്ചപ്പെടുത്തണമെങ്കിൽ ധ്യാനിക്കാൻ എല്ലാ ദിവസവും അല്പം സമയം നീക്കിവയ്ക്കുക. ധ്യാനം സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുമെന്നും തലച്ചോറിന്റെ ഏറ്റവും പുറം പാളി നിർമ്മിക്കുന്ന ഗ്രേ മാറ്റർ വർദ്ധിപ്പിക്കുന്നതിലൂടെ വൈജ്ഞാനിക ശേഷി മെച്ചപ്പെടുത്തുമെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് മറ്റ് ശല്യങ്ങൾ ഒന്നും ഉണ്ടാകാത്ത ശാന്തമായ ഒരു സ്ഥലം കണ്ടെത്തി ധ്യാനം ആരംഭിക്കുക. സുഖമായി ഇരിക്കുക, വിശ്രമിക്കുക, നിങ്ങളുടെ ശ്വസനം ശ്രദ്ധിക്കുക. ദിവസവും ഏതാനും മിനിറ്റുകൾ ധ്യാനിച്ച് കൊണ്ട് നിങ്ങൾക്ക് ഒരു ദിവസം ആരംഭിക്കാം, ക്രമേണ അത് 20 മിനിറ്റായി വർദ്ധിപ്പിക്കുക.
advertisement
ആവശ്യത്തിന് ഉറങ്ങുക
നിങ്ങളുടെ ശരീരത്തിലെ ഒന്നിലധികം സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ കഴിയുന്ന ആരോഗ്യകരമായ ജീവിതശൈലികളിൽ ഒന്നാണ് മതിയായ ഉറക്കം ലഭിക്കുന്നത്. ഒരു സാധാരണ ഉറക്ക ചക്രത്തിൽ പ്രധാന ഘടനകളും പ്രവർത്തനങ്ങളും നന്നാക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന നിരവധി മാറ്റങ്ങൾ തലച്ചോറിന് വിധേയമാണ് നടക്കുന്നത്. അപര്യാപ്തമായ ഉറക്കം ഈ മാറ്റങ്ങളെ തടസ്സപ്പെടുത്തുകയും ശരിയായ ന്യൂറൽ റിക്കവറിയ്ക്ക് തടസ്സമാവുകയും ചെയ്യും.
advertisement
മദ്യപാനം കുറയ്ക്കുക
പതിവായി മദ്യം കഴിക്കുന്നത് നിങ്ങളുടെ ഓർമ്മശക്തിയെ ബാധിക്കുമെന്നും ശരിയായ സമയത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അതിന്റെ പരിണതഫലം വളരെക്കാലം നിലനിൽക്കുമെന്നും എല്ലാവർക്കും അറിയാവുന്നതാണ്. മദ്യം ഒരു ന്യൂറോടോക്സിൻ ആണ്. അമിതമായ മദ്യപാനം ഓർമ്മശക്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെയുള്ള പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് മദ്യപാനം ഒഴിവാക്കുന്നത് ഓർമ്മശക്തിയ്ക്ക് നല്ലതാണ്.
advertisement
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
നിങ്ങളുടെ മസ്തിഷ്കത്തിന് ഊർജ്ജസ്വലത നിലനിർത്താനും മികച്ച രീതിയിൽ പ്രവർത്തിക്കാനും പോഷകങ്ങളുടെ സ്ഥിരമായ വിതരണം ആവശ്യമാണ്. എന്നിരുന്നാലും, അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ സാരമായി ബാധിക്കും. വൈറ്റ് ബ്രെഡ്, മിഠായി, സോഡ, പേസ്ട്രികൾ തുടങ്ങിയ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ കാരണമാകും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ തലച്ചോറിനെ തകരാറിലാക്കിയേക്കാം.
പതിവായി വ്യായാമം ചെയ്യുക
നിങ്ങളുടെ തലച്ചോറ് ഉൾപ്പെടെ മൊത്തത്തിൽ ശരീരത്തിന് വ്യായാമം അത്യാവശ്യമാണ്. വ്യായാമങ്ങൾ രക്തയോട്ടം മെച്ചപ്പെടുത്തുന്നു, നിങ്ങളുടെ തലച്ചോറിനെ ആവശ്യത്തിന് ഓക്സിജൻ അടങ്ങിയ രക്തവും മറ്റ് സുപ്രധാന പോഷകങ്ങളും കൊണ്ട് സമ്പന്നമാക്കുന്നു. മിതമായ ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾ പോലും ഓർമ്മ, ഏകാഗ്രത തുടങ്ങിയ പ്രധാന വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
ഓർമശക്തി കുളു മണാലിക്ക് പോയതായി തോന്നുന്നോ? മെച്ചപ്പെടുത്താൻ അഞ്ചു മാർഗങ്ങൾ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement