ഈ ഭക്ഷണങ്ങൾ രാവിലെ ഒഴിവാക്കാം; ആരോഗ്യകരമായി ഒരു ദിവസം ആരംഭിക്കാം
- Published by:Naseeba TC
- news18-malayalam
Last Updated:
ആരോഗ്യകരമല്ലാത്ത പ്രഭാതഭക്ഷണം കഴിക്കുന്നതിനേക്കാൾ നല്ലത് അത് കഴിക്കാതിരിക്കുന്നതാണ്
ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ് പ്രാതൽ. നമുക്ക് ആ ദിവസം മുഴുവൻ ഊർജസ്വലതയോടെ പ്രവർത്തിക്കാൻ ആരോഗ്യകരമായ പ്രഭാത ഭക്ഷണം അത്യാവശ്യമാണെന്നത് എല്ലാവർക്കും അറിയാം. എന്നാൽ, തിരക്കുപിടിച്ച ജീവിതത്തിൽ ഇക്കാര്യങ്ങളൊന്നും പലരും ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം. എന്തെങ്കിലും കഴിച്ച് വിശപ്പ് മാറ്റുക എന്നതല്ല, കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നത് ആവാതിരിക്കുക എന്നതാണ് പ്രധാനം.
ചില ഭക്ഷണം രാവിലെ കഴിക്കുന്നത് ഉറപ്പായും ഒഴിവാക്കേണ്ടതാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. പ്രഭാത ഭക്ഷണം പലരും കഴിക്കാറുണ്ടെങ്കിലും കഴിക്കുന്നവയിൽ പോഷകങ്ങൾ ഉണ്ടാകണമെന്നില്ല. ആരോഗ്യകരമല്ലാത്ത പ്രഭാതഭക്ഷണം കഴിക്കുന്നതിനേക്കാൾ നല്ലത് അത് കഴിക്കാതിരിക്കുന്നതാണ്. നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയതായിരിക്കണം പ്രഭാത ഭക്ഷണം.
സിറിൽസ്
എളുപ്പത്തിൽ തയ്യാറാക്കാം എന്നതിനാൽ ഉദ്യോഗസ്ഥർ പലപ്പോഴും ബ്രേക്ക്ഫാസ്റ്റിനായി തിരഞ്ഞെടുക്കുന്ന ഒന്നാണ് സിറിൽസ്. ന്യൂട്രിയൻസ് കൊണ്ട് സമ്പുഷ്ടമാണെന്നാണ് എല്ലാ സിറിൽസ് ബ്രാൻഡുകളും അവകാശപ്പെടുന്നതെങ്കിലും സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച്, രാവിലെ വെറും വയറ്റിൽ കഴിക്കുന്നത്. ഉയർന്ന രീതിയിൽ പ്രോസസ് ചെയ്യപ്പെട്ടതായതിനാൽ ഇതിൽ ധാന്യങ്ങളുടെ അളവ് വളരെ കുറവായിരിക്കും. മാത്രമല്ല, പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് കഴിക്കുന്നത് അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് കാരണമാകും.
advertisement
സാന്‍ഡ്‌വിച്ച്
സാന്‍ഡ്‌വിച്ചിലെ വെണ്ണയും കൊഴുപ്പും ശരീരത്തിന് നല്ലതല്ല. പ്രാതലിന് സാന്‍ഡ്‌വിച്ച് പൂർണമായും ഒഴിവാക്കുക എന്നതാണ് ശരിയായ വഴി.
ഒരു കപ്പ് കോഫിയും ബ്രെഡ് ടോസ്റ്റും കഴിച്ച് ബ്രേക്ക്ഫാസ്റ്റ് പൂർത്തിയാക്കുക എന്നത് നിങ്ങളുടെ ശീലമാണെങ്കിൽ അതും മാറ്റിക്കോളൂ. വൈറ്റ് ബ്രഡിന് പോഷകമൂല്യങ്ങൾ കുറവോ തീരെ ഇല്ലെന്നോ പറയാം. മാത്രമല്ല, ഇതിൽ ജാമോ, ചോക്ലേറ്റ് സോസ പുരട്ടി കഴിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും. ശരീരത്തിന്റെ ദഹനപ്രക്രിയയെ അവതാളത്തിലാക്കാൻ ഈ ബ്രേക്ക്ഫാസ്റ്റ് മതി. വൈറ്റ് ബ്രെഡിന് പകരം മൾട്ടിഗ്രെയിൻ ബ്രെഡ് കൊഴുപ്പ് കുറഞ്ഞ വെണ്ണയോ ചീസോ ചേർത്ത് കഴിക്കാം.
advertisement
സാലഡ്
ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറി രാവിലെ തന്നെ കഴിക്കുന്നത് ദഹനപ്രശ്നം ഉണ്ടാക്കും. അസിഡിറ്റിക്കും കാരണമാകും.
ജ്യൂസ്
ആരോഗ്യകരമായ പ്രഭാത ഭക്ഷണം എന്ന് കരുതി ജ്യൂസുകൾ ഉൾപ്പെടുത്തുന്നവരാണ് മിക്കവരും. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള ഫ്രക്ടോസ് ഇന്‍സുലിന്റെ തോത് ഉയര്‍ത്തും. പഴങ്ങൾ ജ്യൂസാക്കാതെ കഴിക്കുന്നതാണ് രാവിലെ നല്ലത്. കോളയും രാവിലെ കുടിക്കരുത്.
advertisement
സിട്രിക് പഴങ്ങൾ
ഓറഞ്ച്, തക്കാളി പോലുള്ളവ രാവിലെ ഒഴിവാക്കാം. പ്രതിരോധശേഷി വർധിപ്പിക്കാനും ചർമത്തിന്റെ ആരോഗ്യത്തിനും വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ നല്ലതാണെങ്കിലും ഇവ രാവിലെ കഴിക്കുന്നത് നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമാകും.
യോഗർട്ട്
ദഹനത്തിന് സഹായിക്കുന്ന ഭക്ഷണമാണ് യോഗർട്ട്. എന്നാൽ രാവിലെ വെറും വയറ്റിൽ യോഗർട്ട് കഴിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും. രാവിലെ ശരീരത്തിന് ആവശ്യമായ ഭക്ഷണം നൽകി പിന്നീട് യോഗർട്ട് കഴിക്കാം. എങ്കിലേ ഗുണം ലഭിക്കുകയുള്ളൂ.
കാപ്പി
കടുപ്പമുള്ള കാപ്പി കുടിച്ച് ഒരു ദിവസം ആരംഭിക്കുന്നവരാണ് കൂടുതൽ പേരും. വെറും വയറ്റിൽ കാപ്പി ഒഴിച്ചു കൊടുക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.
advertisement
വാഴപ്പഴം
രാവിലെ തന്നെ വാഴപ്പഴം കഴിക്കുന്നതും നല്ല ശീലമല്ല. മഗ്നീഷ്യവും പൊട്ടാസ്യവും കൂടുതലുള്ള വാഴപ്പഴം രാവിലെ കഴിക്കുന്നത് രക്തത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും.
സ്മൂത്തീസ്
ആരോഗ്യത്തിന് സ്മൂത്തീസ് ഗുണകരമാണെങ്കിലും അത് രാവിലെ തന്നെ വേണ്ട. പഴങ്ങൾ കൂടുതലായി അടങ്ങിയിരിക്കുന്ന സ്മൂത്തീസിൽ പഞ്ചസാരയുടെ അളവും കൂടുതലായിരിക്കും. അതായത് രാവിലെ സ്മൂത്തി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വർദ്ധിക്കാൻ കാരണമാകും. ബ്രേക്ക് ഫാസ്റ്റിന് പകരം വൈകിട്ട് സ്മൂത്തി കഴിക്കുന്നതാണ് ഉചിതം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2022 8:58 AM IST