HOME /NEWS /Life / Health Tips | എന്താണ് ഗ്യാസ്‌ട്രോപാരെസിസ്? രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ചില ഭക്ഷണക്രമങ്ങൾ

Health Tips | എന്താണ് ഗ്യാസ്‌ട്രോപാരെസിസ്? രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ചില ഭക്ഷണക്രമങ്ങൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ഗ്യാസ്‌ട്രോപാരെസിസ് രോഗനിര്‍ണയം സ്ഥിരീകരിക്കുന്നതിന് വിവിധ പരിശോധനകള്‍ ഉണ്ട്, അതുവഴി രോഗത്തെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാന്‍ കഴിയും

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    ഓക്കാനം, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍, വയറുവേദന, ചെറിയ അളവില്‍ ഭക്ഷണം കഴിച്ചതിന് ശേഷവും വയറുനിറഞ്ഞതായി തോന്നല്‍ എന്നിവയാണ് ഗ്യാസ്‌ട്രോപാരെസിസിന്റെ ലക്ഷണങ്ങള്‍. ഇത് സാധാരണയായി പ്രമേഹ രോഗികളിലാണ് കാണപ്പെടുന്നത്. ചില രോഗികളില്‍, ഇതിന്റെ കാരണം കണ്ടെത്താനാകാത്തപ്പോള്‍, അത് ഇഡിയൊപാത്തിക് ഗ്യാസ്‌ട്രോപാരെസിസ് എന്നറിയപ്പെടുന്നു. ഗ്യാസ്‌ട്രോപാരെസിസ് രോഗനിര്‍ണയം സ്ഥിരീകരിക്കുന്നതിന് വിവിധ പരിശോധനകള്‍ ഉണ്ട്, അതുവഴി രോഗത്തെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാന്‍ കഴിയും.

    ഗ്യാസ്‌ട്രോപാരെസിസ് ഉള്ള രോഗികള്‍ വളരെ കുറച്ച് മാത്രമേ ഭക്ഷണം കഴിക്കൂ. ഇത് കലോറി കുറവിനും വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിനും കാരണമാകും. എന്നാൽ ഭക്ഷണ, ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ ഇത് പരിഹരിക്കാവുന്നതാണ്.

    ആവശ്യമായ ഭക്ഷണ, ജീവിതശൈലി മാറ്റങ്ങൾ

    1) ഇടക്കിടക്ക് ചെറിയ അളവില്‍ കഴിക്കുക, അതായത് ഒരു ദിവസം 4-5 തവണകളായി ഭക്ഷണം കഴിക്കുക.

    2) ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളവും കുടിക്കുക

    3) കൊഴുപ്പും നാരുകളും കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. കാരണം അവ ഗ്യാസ് കുറക്കുന്നതിന് സഹായിക്കും.

    4) ഓറഞ്ച്, വാഴപ്പഴം, പേരക്ക, മാമ്പഴം തുടങ്ങിയ നാരുകളുള്ള പഴങ്ങള്‍ ഒഴിവാക്കുക.

    5) ബ്രോക്കോളി, കാബേജ്, കാപ്‌സിക്കം, ബീന്‍സ് തുടങ്ങിയ നാരുകളുള്ള പച്ചക്കറികള്‍ ഒഴിവാക്കുക

    6) പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകളും തൊലികളും ഒഴിവാക്കി കഴിക്കുക.

    7) ചീസ്, ക്രീം, അധിക എണ്ണ, വെണ്ണ തുടങ്ങിയ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുക.

    8) ഭക്ഷണത്തിന് ശേഷം നടത്തം പോലെയുള്ള ചെറിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് രോഗലക്ഷണങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കും.

    9) ദിവസം ഒരു മള്‍ട്ടിവിറ്റമിന്‍ ഗുളിക കഴിക്കുക

    10) ഭക്ഷണം കഴിഞ്ഞ് 2 മണിക്കൂര്‍ കഴിഞ്ഞ് കിടക്കുക

    11) കാര്‍ബണേറ്റഡായിട്ടുള്ള പാനീയങ്ങള്‍ ഒഴിവാക്കുക, കാരണം അവയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉണ്ട്. ഇത് വയറുവേദന വര്‍ദ്ധിപ്പിക്കുകയും രോഗലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

    12) പുകവലിയും മദ്യപാനവും ഒഴിവാക്കുക

    Also read: Health Tips | ഹൃദയ ശസ്ത്രക്രിയയെ പേടിക്കേണ്ടതുണ്ടോ? അറിയേണ്ടതെല്ലാം

    പ്രമേഹ രോഗികൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം ആവശ്യത്തിന് മാത്രമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗ്യാസ്ട്രിക് എംപ്റ്റിങ് ത്വരിതപ്പെടുത്തും. മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും, രോഗലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍, ഈ അവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പരിചയമുള്ള ഒരു ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റിനെയോ സ്‌പെഷ്യലൈസ്ഡ് ഡയറ്റീഷ്യനെയോ സമീപിക്കുന്നതാണ് നല്ലത്. സമഗ്രമായ ക്ലിനിക്കല്‍ വിലയിരുത്തലിന് ശേഷം രോഗികളുടെ അവസ്ഥയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കാവുന്ന മറ്റ് മെഡിക്കല്‍, ശസ്ത്രക്രിയാ ചികിത്സാ രീതികളുമുണ്ട്.

    ചുരുക്കത്തില്‍, കൊഴുപ്പും ഫൈബറും ഭക്ഷണത്തില്‍ കുറവുള്ള ദിവസത്തില്‍ കൂടുതല്‍ തവണ ഭക്ഷണം കഴിക്കുന്നത് ഗ്യാസ്‌ട്രോപാരെസിസിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും.

    Summary: Gastroparesis symptoms and diet plans

    (ഡോ രാകേഷ് ശൃംഗേരി, കണ്‍സള്‍ട്ടന്റ് – ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് &ഹെപ്പറ്റോളജിസ്റ്റ്, കാവേരി ഹോസ്പിറ്റല്‍, ഇലക്ട്രോണിക് സിറ്റി, ബാംഗ്ലൂര്‍)

    First published:

    Tags: Gastroparesis, Health and fitness