Health Tips | ഹൃദയ ശസ്ത്രക്രിയയെ പേടിക്കേണ്ടതുണ്ടോ? അറിയേണ്ടതെല്ലാം

Last Updated:

ഹൃദയശസ്ത്രക്രിയക്കു ശേഷം ഹൃദയം മുൻപത്തേക്കാൾ നന്നായി പ്രവർത്തിക്കുകയും ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുകയുമാണ് ചെയ്യുക

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ച് നമ്മളിൽ പലർക്കും അറിയാം. മിക്ക ഹൃദ്രോഗങ്ങളും സ്വയം പ്രതിരോധിക്കാവുന്നതുമാണ്. അവയെ നിയന്ത്രിക്കാനുള്ള ഇച്ഛാശക്തിയാണ് നമുക്ക് ഇല്ലാത്തത്. ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. രാജ്യമിപ്പോൾ ലോകത്തിന്റെ ഹൃദ്രോഗ തലസ്ഥാനമായും മാറുകയാണ്. ഹൃദ്രോഗങ്ങൾ പിടിപെടാൻ കൂടുതൽ സാധ്യതയുള്ളവരാണ് ഇന്ത്യക്കാർ. ഇതിൽ ന​ഗര, ​ഗ്രാമ വ്യത്യാസങ്ങളില്ല.
ഹൃദ്രോ​ഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ ഇപ്പോൾ നിലവിലുണ്ട്. ഹൃദ്രോഗങ്ങളിൽ ഭൂരിഭാഗവും മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാം. മരുന്നുകൾ ഫലപ്രദമല്ലാത്തവർക്ക്, ശസ്ത്രക്രിയ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഏകദേശം ഇരുപതു വർഷത്തെ എന്റെ അനുഭവത്തിൽ ഞാൻ ഹൃദയ ശസ്ത്രക്രിയയെ ഉപദേശിച്ചപ്പോഴെല്ലാം രോ​ഗികളിൽ നിന്ന് എനിക്കു ലഭിച്ച പ്രതികരണം ഒന്നു തന്നെയായിരുന്നു. “ഞാൻ വളരെ ചെറുപ്പമാണ്, ഞാൻ ജോലി ചെയ്യുകയാണ്, എന്റെ കുടുംബത്തെ പരിപാലിക്കാൻ എനിക്ക് സമ്പാദിക്കണം, എനിക്ക് ചെറിയ കുട്ടികളുണ്ട്”, തുടങ്ങിയവയെല്ലാമാണ് ശസ്ത്രക്രിയയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള കാരണങ്ങളായി പലരും ചൂണ്ടിക്കാട്ടുന്നത്.
advertisement
ഹൃദയം പോലെയുള്ള ഒരു സുപ്രധാന അവയവത്തിന് ശസ്ത്രക്രിയ ചെയ്താൽ എന്തോ കുഴപ്പമുണ്ടെന്നാണ് പലരും കരുതുന്നത്. ഹൃദയത്തിന് ഓപ്പറേഷൻ ചെയ്‌താൽ, അത് സാധാരണ നിലയിൽ പ്രവർത്തിക്കില്ല എന്നും, അവർക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയില്ല എന്നിങ്ങനെയുള്ള തെറ്റിദ്ധാരണകൾ സാധാരണമാണ്. ഹൃദയ ശസ്ത്രക്രിയകൾ നന്നായി ആസൂത്രണം ചെയ്താണ് നടത്തുന്നത്. അതിന് ശാസ്ത്രീയമായ രീതികളുണ്ട്.
ഹൃദയശസ്ത്രക്രിയക്കു ശേഷം ഹൃദയം മുൻപത്തേക്കാൾ നന്നായി പ്രവർത്തിക്കുകയും ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുകയുമാണ് ചെയ്യുക. നിരവധി പഠനങ്ങളിലൂടെ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏത് ശസ്ത്രക്രിയയെക്കുറിച്ച് പറഞ്ഞാലും അതേക്കുറിച്ചുള്ള കഷ്ടപ്പാടുകളാണ് പലർക്കും ആദ്യം മനസിലേക്ക് വരിക. എന്നാൽ അതിന്റെ പോസിറ്റീവ് ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ എളുപ്പമാണ്.
advertisement
ഹൃദയശസ്‌ത്രക്രിയകൾ ഇന്ന് സാധാരണമാണ്. ശസ്ത്രക്രിയ ചെയ്യുന്ന രോഗിക്ക് അടുത്ത ദിവസം നടക്കാനും, നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഡിസ്‌ചാർജ്‌ ചെയ്യാനുമൊക്കെ സാധിക്കും. വേണമെങ്കിൽ, രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ ജോലിയിലും തിരികെ പ്രവേശിക്കാം.
ഒരാൾ തന്റെ എല്ലാ സാമൂഹിക ഉത്തരവാദിത്തങ്ങളും ഓഫീസ് ജോലിയുമൊക്കെ പൂർത്തിയാക്കി വിരമിച്ചു കഴിഞ്ഞാൽ പിന്നെ ഇത്തരം ശസ്ത്രക്രിയകളൊന്നും ആവശ്യമില്ല എന്നാണ് മറ്റു ചിലരുടെ ധാരണ. വിരമിക്കലോടെ ജീവിതം അവസാനിക്കുമെന്ന് പരമ്പരാഗതമായി ഇന്ത്യക്കാർ വിശ്വസിക്കുന്നു. എന്നാൽ ഇത് ശരിയല്ല. അവർ ജോലിയിൽ നിന്നാണ് വിരമിക്കുന്നത്, ജീവിതത്തിൽ നിന്നല്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മറികടക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും ശസ്ത്രക്രിയ സഹായിക്കുന്നു. ഇന്ന് പല കുട്ടികളും പഠിക്കാനും തൊഴിൽ തേടിയുമൊക്കെ ദൂരദേശങ്ങളിലാണ്. മാതാപിതാക്കൾ സ്വയം അവരുടെ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം.
advertisement
ഹൃദയ സംബന്ധമായ അസുഖങ്ങൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഹൃദയത്തിന് സ്ഥിരമായ തകരാറുകൾ സംഭവിക്കുകയും പ്രശ്നം കൂടുതൽ വഷളാകുകയും ചെയ്യും. അഡ്വാ‍ൻസ്ഡ് സ്റ്റേജിലും ശസ്ത്രക്രിയ നടത്താൻ കഴിയും, എന്നാൽ ഈ ഘട്ടത്തിൽ അപകടസാധ്യതകൾ കൂടുതലാണ്. ഫലവും അത്ര മികച്ചതായിരിക്കില്ല. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയാൽ, ഹൃദയത്തെ സംരക്ഷിക്കാൻ കഴിയും.
(ഡോ. രാജേഷ് ടി.ആർ., കൺസൾട്ടന്റ് കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജൻ, കാവേരി ഹോസ്പിറ്റൽ, ഇലക്ട്രോണിക് സിറ്റി ബാംഗ്ലൂർ)
മലയാളം വാർത്തകൾ/ വാർത്ത/Life/
Health Tips | ഹൃദയ ശസ്ത്രക്രിയയെ പേടിക്കേണ്ടതുണ്ടോ? അറിയേണ്ടതെല്ലാം
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement