Hair Tips | വരണ്ട മുടിയെ ഈര്‍പ്പമുള്ളതാക്കാം; ആരോഗ്യകരമായ മുടിയിഴകള്‍ വീണ്ടെടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

Last Updated:

മുടിയില്‍ ജലാംശം നിലനിര്‍ത്തുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ..

hair-moisturizing
hair-moisturizing
വേനല്‍ക്കാലത്ത്, നിങ്ങളുടെ മുടി വരണ്ടു പോകാറുണ്ടോ? തണുപ്പുക്കാലത്ത് മുടിയിഴകള്‍ പരുക്കനായി മാറാറുണ്ടോ? ഉണ്ടെങ്കില്‍ അതിനുകാരണം നിങ്ങളുടെ മുടിയുടെ ജലാംശം നഷ്ടപ്പെടുന്നതാണ്. വേനല്‍ക്കാലത്തെ ചൂടും സൂര്യപ്രകാശവും(Sun Light) തണുപ്പ് കാലത്തെ തണുത്ത കാറ്റും മറ്റും നിങ്ങളുടെ മുടിയുടെ(Hair) ജലാംശം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നു. എന്നാല്‍ ഈ കാലാവസ്ഥയിലും മുടി മിനുസമാര്‍ന്നും മൃദുവായും ഇരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ..
എന്തുകൊണ്ടാണ് മുടിക്ക് ജലാംശം ഉണ്ടാവേണ്ടത്? നേര്‍ത്തതോ കട്ടിയുള്ളതോ ചുരുണ്ടതോ നീളൻ മുടിയോ ഏതുമാകട്ടെ മുടികള്‍ക്ക് ഈര്‍പ്പം ആവശ്യമാണ്. വരണ്ട മുടി പെട്ടെന്ന് പൊട്ടിപ്പോകുകയും അറ്റം പിളരുകയും ചെയ്യും. ഇത് മുടി കൊഴിച്ചില്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. മുടിയിഴകള്‍ക്ക് പോഷണവും ജലാംശവും ആവശ്യത്തിന് ലഭിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
നിങ്ങളുടെ മുടി ഈര്‍പ്പമുള്ളതാകുമ്പോള്‍, മുടിയിഴകള്‍ തിളങ്ങും. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടും. മൊത്തത്തിൽ മുടിയുടെ ബലവും മെച്ചപ്പെടും. മുടിയില്‍ ജലാംശം നിലനിര്‍ത്തുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ..
advertisement
ഷാംപൂ ഉപയോഗം
മുടിയില്‍ ജലാംശം നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം തലയിലെ എണ്ണമയം പൂർണമായും ഇല്ലാതാക്കാത്തതും തലയിലെ അഴുക്ക് വൃത്തിയാക്കുന്നതുമായ ഒരു മോയ്‌സ്ചറൈസിംഗ് ഷാംപൂ ഉപയോഗിക്കുക എന്നതാണ്. നിങ്ങളുടെ മുടിയഴകളില്‍ ജലാംശം നിലനിര്‍ത്താന്‍ അത് പ്രയോജനകരമാണ്.
ഉചിതമായ ഉല്‍പ്പന്നം തിരഞ്ഞെടുക്കുക
നിങ്ങളുടെ മുടിയെ സംരക്ഷിക്കാനും ജലാംശം നല്‍കാനും സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. അവക്കാഡോ, തേങ്ങ, ഒലിവ് ഓയില്‍, ബദാം ഓയില്‍ തുടങ്ങിയവയുടെ എണ്ണകളും കറ്റാര്‍വാഴ, ഷിയ ബട്ടർ എന്നിവയും മുടിക്ക് ജലാംശം നല്‍കാന്‍ ഉപയോഗിക്കാം. നിങ്ങളുടെ മുടിയുടെ ഈര്‍പ്പം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് നിങ്ങളുടെ കണ്ടീഷനറില്‍ ഈ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
advertisement
ഹെയര്‍ സ്പ്രേ
കറ്റാര്‍വാഴയും പനിനീരും സംയോജിപ്പിച്ച് നിങ്ങള്‍ക്ക് സ്വന്തമായി ഹെയര്‍ സ്പ്രേ തയ്യാറാക്കാം. ജലാംശം നിലനിര്‍ത്താന്‍ മുടിയില്‍ ഇത് ദിവസവും തളിക്കുക. ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ചൂടില്‍ നിന്ന് നിങ്ങളുടെ മുടിയെ സംരക്ഷിക്കുന്നതിനും ഇത് തലയോട്ടിയില്‍ പ്രയോഗിക്കാം.
പ്രോട്ടീന്‍ ഉപയോഗം
അമിതമായ പ്രോട്ടീന്‍ നിങ്ങളുടെ മുടി വരണ്ടതാക്കുകയും പൊട്ടിപ്പോകാൻ ഇടയാക്കുകയും ചെയ്യുന്നു. ജലാംശവും പ്രോട്ടീനും സന്തുലിതമായിരിക്കണം. നിങ്ങളുടെ മുടി കട്ടിയുള്ളതും പരുപരുത്തതും വരണ്ടതുമാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ തീര്‍ച്ചയായും ദിവസേന അല്ലെങ്കിൽ ആഴ്ചതോറും വളരെയധികം പ്രോട്ടീന്‍ കഴിക്കുന്നുണ്ടെന്നാണ്. നിങ്ങള്‍ പ്രോട്ടീന്‍ പൂര്‍ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല, എന്നാല്‍ പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണമോ ഉല്‍പ്പന്നങ്ങളോ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
advertisement
ഹെയർ പായ്ക്ക്
നിങ്ങളുടെ മുടിക്ക് ആഴത്തിലുള്ള കണ്ടീഷനിംഗ് ചികിത്സ ഈര്‍പ്പമുള്ളതാക്കാനുള്ള ഒരു മികച്ച മാര്‍ഗമാണ്. മുട്ട, തേന്‍, കോട്ടേജ് ചീസ്, തൈര് മുതല്‍ അവോക്കാഡോ വരെ വരണ്ട മുടിക്ക് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്നവയാണ്. ഈ ഇനങ്ങളുടെ മിശ്രിതം തയ്യാറാക്കി മുടിയില്‍ പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകിക്കളയുക.
മലയാളം വാർത്തകൾ/ വാർത്ത/Life/
Hair Tips | വരണ്ട മുടിയെ ഈര്‍പ്പമുള്ളതാക്കാം; ആരോഗ്യകരമായ മുടിയിഴകള്‍ വീണ്ടെടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement