പലർക്കും മഴക്കാലം ഇഷ്ടമാണെങ്കിലും ഡെങ്കിപ്പനി, ടൈഫോയ്ഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ ഈ സമയത്ത് ഉണ്ടാകാറുണ്ട്.
മഴ
Last Updated :
Share this:
കടുത്ത വേനലിനു ശേഷം മഴക്കാലം നമുക്ക് ആശ്വാസമേകുന്ന ഒന്നാണ്. പലർക്കും മഴക്കാലം ഇഷ്ടമാണെങ്കിലും ഡെങ്കിപ്പനി, ടൈഫോയ്ഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ ഈ സമയത്ത് ഉണ്ടാകാറുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, വോക്കാര്‍ഡ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റും ശിശുരോഗവിദഗ്ദ്ധനുമായ ഡോ. വിശാല്‍ പാര്‍മര്‍, ഈ സീസണില്‍ അസുഖങ്ങൾ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
'കുടിവെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക (തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക, പ്രത്യേകിച്ച് ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്). പാകം ചെയ്യാത്ത ചട്ണികള്‍, സലാഡുകള്‍, ഫ്രഷ് ജ്യൂസുകള്‍, വെള്ളം എന്നിവ പുറത്ത് നിന്ന് കഴിക്കുന്നത് ഒഴിവാക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക എന്നീ കാര്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ആളുകളോട് ശുചിത്വം പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ''പുറത്ത് പോയി വന്നതിനു ശേഷം കൈകളും കാലുകളും നന്നായി കഴുകുക. നഖങ്ങള്‍ എപ്പോഴും വെട്ടി വൃത്തിയായി സൂക്ഷിക്കുക'' തുടങ്ങിയ കാര്യങ്ങളും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാംഈസി റിപ്പോർട്ട് അനുസരിച്ച്, ഈ സീസണില്‍ ആളുകള്‍ പിന്തുടരേണ്ട മറ്റ് ചില കാര്യങ്ങള്‍ ഇവയാണ്:
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുക
നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി (vitamin c) അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം. മുളപ്പിച്ച ധാന്യങ്ങള്‍, പച്ച നിറത്തിലുള്ള പച്ചക്കറികള്‍, ഓറഞ്ച് എന്നിവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക
മഴക്കാലത്തുണ്ടാകുന്ന രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ സ്ട്രീറ്റ് ഫുഡുകള്‍ (street foods) ഒഴിവാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം ഭക്ഷണ സാധനങ്ങള്‍ സാധാരണയായി വഴിയോരങ്ങളില്‍ തുറന്നുവെച്ചാണ് കച്ചവടം ചെയ്യാറുള്ളത്. അതിനാല്‍, അവയില്‍ ദോഷകരമായ സൂക്ഷ്മാണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കുളിക്കുന്ന വെള്ളത്തില്‍ ഒരു അണുനാശിനി ഒഴിക്കുക
മഴ നനഞ്ഞ ശേഷം ഡെറ്റോള്‍, സാവ്ലോണ്‍, ബെറ്റാഡിന്‍ പോലുള്ള അണുനാശിനികള്‍ (disinfectant) നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാന്‍ മറക്കരുത്. മഴ നനഞ്ഞതിനു ശേഷം നിങ്ങളുടെ ശരീരത്തില്‍ ഉണ്ടായേക്കാവുന്ന സൂക്ഷ്മാണുക്കളെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
ധരിക്കുന്നതിന് മുമ്പ് എല്ലാ വസ്ത്രങ്ങളും ഇസ്തിരിയിടുക
മഴക്കാലത്ത് നിങ്ങളുടെ തുണി വിരിച്ചിടുന്ന സ്ഥലങ്ങളിലും അലമാരകളിലും പൊതുവെ തണുപ്പ് നിലനില്‍ക്കും. മണ്‍സൂണ്‍ കനക്കുന്നതോടെ ഇത് കൂടി വരും. ഈര്‍പ്പം നിലനില്‍ക്കുന്നത് പൂപ്പല്‍ വരാനിടയാക്കുന്നു. അതിനാല്‍, നിങ്ങളുടെ വസ്ത്രങ്ങള്‍ ധരിക്കുന്നതിനു മുമ്പ് ഇസ്തിരിയിടുന്നതാണ് (iron) ഉചിതം.
ചോര്‍ന്നൊലിക്കുന്ന ഭിത്തികളിലും മേല്‍ക്കൂരകളിലും ഉണ്ടാകുന്ന ഈര്‍പ്പം പൂപ്പല്‍ രൂപപ്പെടുന്നതിനും അലര്‍ജിക്കും ആസ്ത്മയ്ക്കും കാരണമാകുകയും ചെയ്യും. അതിനാല്‍, ചോര്‍ച്ചയുള്ള പ്രദേശങ്ങള്‍ ശരിയാക്കാനും ഡോ.പാര്‍മര്‍ നിര്‍ദ്ദേശിച്ചു. കോവിഡ്-19 ഇപ്പോഴും വിട്ടുമാറിയിട്ടില്ലാത്തതിനാല്‍, മാസ്‌കുകള്‍ ഉപയോഗിക്കാനും പതിവായി കൈ കഴുകാനും ആള്‍ക്കൂട്ടങ്ങളും പൊതു ഇടങ്ങളും ഒഴിവാക്കാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.