Cervical Cancer Vaccine | ഗർഭാശയമുഖ കാൻസർ തടയാന്‍ ഇന്ത്യ വാക്‌സിന്‍ വികസിപ്പിച്ചു; 200-400 രൂപയ്ക്ക് ഉടൻ ലഭ്യമാക്കും

Last Updated:

ആദ്യം സര്‍ക്കാര്‍ വഴി വാക്‌സിന്‍ ലഭ്യമാക്കുമെന്നും അടുത്ത വര്‍ഷം മുതല്‍ ഇതില്‍ സ്വകാര്യ പങ്കാളികളെയും ഉള്‍പ്പെടുത്തുമെന്നും അദാർ പൂനവാല പറഞ്ഞു...

ന്യൂഡല്‍ഹി: ഗർഭാശയമുഖ കാന്‍സര്‍ തടയുന്നതിന് തദ്ദേശീയമായി വികസിപ്പിച്ച 'ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിതരണം ആരംഭിക്കും. വാക്‌സിന്‍ 200-400 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ശാസ്ത്ര-സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ് സിങാണ് വാക്‌സിന്‍ ഔദ്യോഗികമായി പുറത്തിറക്കിയത്‌. വാക്സിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി പൂര്‍ത്തീകരിച്ചതായും ഇതിന്റെ അടുത്ത ഘട്ടം അവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.
ഗർഭാശയമുഖ ക്യാന്‍സറിനെതിരായ വാക്‌സിനുകള്‍ വികസിപ്പിക്കുന്ന തരത്തിലേയ്ക്ക് നയിക്കുന്ന പ്രതിരോധ ആരോഗ്യ സംരക്ഷണ രീതിയെക്കുറിച്ച് കോവിഡ് വ്യാപനം ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിച്ചുവെന്ന് ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി.
advertisement
അതേസമയം, ചില സമയങ്ങളില്‍ ശാസ്ത്രീയമായ ശ്രമങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ല. അതിനാല്‍ ഈ ശാസ്ത്രീയ പൂര്‍ത്തീകരണം ആഘോഷിക്കാനാണ് ഈ പരിപാടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെര്‍വിക്കല്‍ ക്യാന്‍സര്‍ അഥവാ ഗർഭാശയ മുഖ അർബുദത്തിനെതിരായ വാക്‌സിന്‍ 200-400 രൂപയില്‍ ലഭ്യമാക്കുമെന്നാണ് വിവരം. എന്നാൽ, അന്തിമ വില ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒ അദാര്‍ പൂനവാല പറഞ്ഞു. ഈ വര്‍ഷാവസാനത്തോടെ ജനങ്ങള്‍ക്കായി വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ആദ്യം സര്‍ക്കാര്‍ വഴി വാക്‌സിന്‍ ലഭ്യമാക്കുമെന്നും അടുത്ത വര്‍ഷം മുതല്‍ ഇതില്‍ സ്വകാര്യ പങ്കാളികളെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 200 ദശലക്ഷം ഡോസുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നിലവിലുണ്ടെന്നും ആദ്യം വാക്‌സിനുകള്‍ ഇന്ത്യയില്‍ നല്‍കുമെന്നും അതിനുശേഷം മാത്രമേ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുള്ളൂവെന്നും പൂനാവാല വ്യക്തമാക്കി.
ഈ വാക്സിനുകള്‍ നിര്‍മ്മിക്കുന്നതിനായി രാജ്യത്തുടനീളം 2000-ലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തതായി ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെ പറഞ്ഞു. സ്വകാര്യ-പൊതുമേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം ഇത്തരം ഗവേഷണങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും ഈ സഹകരണമാണ്‌ ലോകത്തിൽ എല്ലാ മാറ്റങ്ങളും കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ ആദ്യ ചുവടുവയ്പ്പും ഗവേഷണവുമാണ് ഇതെന്നും ഇത് ഇനിയും തുടരുമെന്നും സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ എന്‍ കലൈശെല്‍വി പറഞ്ഞു. ഇത്തരത്തിലുള്ള നൂതനാശയങ്ങള്‍ കൊണ്ടുവരാന്‍ ഈ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
advertisement
ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്,സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന ക്വാഡ്രിവാലന്റ് ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ (quadrivalent Human Papilloma Virus - qHPV) പ്രതിരോധിക്കുന്നതാണ് ഈ വാക്‌സീന്‍. ഇന്ത്യയില്‍ 15 നും 44 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ അര്‍ബുദമാണ് ഗർഭാശയമുഖ കാൻസർ. സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ജൂലൈയില്‍ എസ്‌ഐഐക്ക് അനുമതി നല്‍കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Cervical Cancer Vaccine | ഗർഭാശയമുഖ കാൻസർ തടയാന്‍ ഇന്ത്യ വാക്‌സിന്‍ വികസിപ്പിച്ചു; 200-400 രൂപയ്ക്ക് ഉടൻ ലഭ്യമാക്കും
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement