ഇന്റർഫേസ് /വാർത്ത /Life / Blood Pressure| എന്താണ് രക്തസമ്മര്‍ദ്ദം? ലക്ഷണങ്ങള്‍ എന്തൊക്കെ? 

Blood Pressure| എന്താണ് രക്തസമ്മര്‍ദ്ദം? ലക്ഷണങ്ങള്‍ എന്തൊക്കെ? 

ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മര്‍ദ്ദം തന്നെയാണ്. സാധാരണ 35 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ ജീവിതശൈലീ മാറ്റത്തിന്റെ ഫലമായി ചെറുപ്പക്കാരിലും ഇന്ന് രക്തസമ്മർദ്ദം കാണപ്പെടുന്നുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മര്‍ദ്ദം തന്നെയാണ്. സാധാരണ 35 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ ജീവിതശൈലീ മാറ്റത്തിന്റെ ഫലമായി ചെറുപ്പക്കാരിലും ഇന്ന് രക്തസമ്മർദ്ദം കാണപ്പെടുന്നുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മര്‍ദ്ദം തന്നെയാണ്. സാധാരണ 35 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ ജീവിതശൈലീ മാറ്റത്തിന്റെ ഫലമായി ചെറുപ്പക്കാരിലും ഇന്ന് രക്തസമ്മർദ്ദം കാണപ്പെടുന്നുണ്ട്.

കൂടുതൽ വായിക്കുക ...
  • Share this:

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന രോഗാവസ്ഥയാണ് രക്ത സമ്മര്‍ദ്ദം അഥവാ ബ്ലഡ് പ്രഷര്‍. നിശബ്ദനായ കൊലയാളി എന്നാണ് രക്തസമ്മര്‍ദ്ദത്തെ വിളിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മര്‍ദ്ദം തന്നെയാണ്. സാധാരണ 35 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ ജീവിതശൈലീ മാറ്റത്തിന്റെ ഫലമായി ചെറുപ്പക്കാരിലും ഇന്ന് രക്തസമ്മർദ്ദം കാണപ്പെടുന്നുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നത് വഴി നിങ്ങള്‍ക്ക് നേരത്തെ തന്നെ ചികിത്സ ആരംഭിക്കാം. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ രക്തസമ്മർദ്ദം മറ്റു നിരവധി രോഗങ്ങള്‍ക്കും കാരണമാകും. 

ഹൃദയത്തില്‍ നിന്നും ധമനികള്‍ വഴിയാണ് രക്തം ശരീരത്തിലേക്ക് എത്തുന്നത്. ഒരു മിനുട്ടില്‍ 70 തവണയോളമാണ് ഹൃദയം രക്തം പമ്പ് ചെയ്യുന്നത്. നിങ്ങളുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയേക്കാള്‍ ഉയര്‍ന്നതാണെങ്കില്‍, അതായത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് 120/80 നേക്കാള്‍ അധികമാണെങ്കില്‍ ഇത് ശരീരത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ ഹൃദയ ധമനികളിലൂടെ രക്തം അമിതമായി പമ്പ് ചെയ്യേണ്ടി വരുമ്പോള്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ഇത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദത്തിന്റെ സാധാരണ നില 120/80 ല്‍ താഴെയാണ്. 140/90 ന് മുകളിലാണെങ്കിൽ ഹൈപ്പര്‍ ടെന്‍ഷന്‍ സ്ഥിരീകരിക്കാം.

രക്തസമ്മര്‍ദ്ദം രണ്ട് തരത്തിലുണ്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും താഴ്ന്ന രക്ത സമ്മര്‍ദ്ദവും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലി, അമിതമായ മദ്യപാനം, അമിതഭാരം, വേണ്ടത്ര വ്യായാമം ചെയ്യാതിരിക്കുക എന്നിവ രക്തസമ്മർദ്ദം ഉയരാൻ കാരണമാകാം. ചികിത്സിച്ചില്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊറോണറി ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. 

ശരീരഭാരം വര്‍ധിക്കുന്നതോടൊപ്പം ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു രോഗാവസ്ഥ കൂടിയാണ് രക്തസമ്മര്‍ദ്ദം. ബോഡി മാസ് സൂചിക കൂടുതലായതിനാല്‍ തന്നെ അമിതഭാരമുള്ളവര്‍ക്ക് ഈ ഈ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത പൊതുവേ കൂടുതലാണ്. ഒരാള്‍ 20-25 എന്ന, സാധാരണ നിലയിലുള്ള ബോഡി മാസ് സൂചിക നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നത് വഴി രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സാധിക്കുമെന്നതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

രക്തസമ്മര്‍ദ്ദം കുറയുന്നതിനും നിരവധി കാരണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം:

- രക്തം നഷ്ടപ്പെടുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നതിനിടയാക്കും. അപകടമോ ശസ്ത്രക്രിയയോ വഴി രക്തം നഷ്ടപ്പെട്ടാലും രക്തസമ്മര്‍ദ്ദം കുറയും. 

- പോഷകങ്ങളുടെ ചെറിയ തോതിലുള്ള കുറവ് രക്തസമ്മര്‍ദ്ദ തോതിനെ ബാധിക്കാനിടയാക്കുന്നു.

- ഹൈപ്പോതൈറോയ്ഡിസം, പാരാതൈറോയിഡ് അസുഖങ്ങള്‍, അഡ്രിനാലിന്റെ കുറവ്, ബ്ലഡ് ഷുഗര്‍ അപര്യാപ്തത, ഡയബറ്റിസ് പോലുള്ള എന്‌ഡോക്രയിന്‍ പ്രശ്‌നങ്ങളും രക്തസമ്മര്‍ദ്ദം കുറയുന്നതിനിടയാക്കും. 

- ഹൃദയമിടിപ്പ് അസാധാരണമാം വിധമോ അതിവേഗത്തിലോ ആണെങ്കില്‍ വെന്‍ട്രിക്കിള്‍ സങ്കോചത്തിന്റെ താളം തെറ്റും. ഇതും രക്തസമ്മര്‍ദ്ദം കുറയ്ക്കും. 

രക്തസമ്മര്‍ദ്ദം സാധാരണ അളവിലും കൂടുതല്‍ ഉയരുന്നതിന്റെ ചില ലക്ഷണങ്ങള്‍ ഇവയാണ്:

ശ്വാസതടസം

പടികള്‍ ചവിട്ടി കയറുമ്പോഴോ കൂടുതല്‍ നടക്കുമ്പോഴോ നിങ്ങള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുക. നിങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി എല്ലാ ദിവസവും രാവിലെ നല്ല ശ്വസന വ്യായാമങ്ങളില്‍ ഏര്‍പ്പെടുക.

കാഴ്ചയ്ക്ക് മങ്ങലേല്‍ക്കുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ണിനുള്ളിലെ റെറ്റിനയിലെ രക്തക്കുഴലുകളെ ബാധിക്കുന്നു. അവ കഠിനമാവുകയും പതിയെ കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. മറ്റുള്ളവരെപ്പോലെ ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രത്യേക ലക്ഷണമായി കണക്കാക്കാനാവില്ല. അതുകൊണ്ടുതന്നെ ഇതിനെ മറ്റ് ലക്ഷണങ്ങളുമായി ചേർത്തുവെച്ച് പരിഗണിക്കേണ്ടതുണ്ട്. രക്താതിമര്‍ദ്ദം കണ്ണുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത പലര്‍ക്കും അറിയില്ല. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ ഒരു നേത്രരോഗവിദഗ്ദ്ധനെ സന്ദര്‍ശിക്കുക.

തലവേദന

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാവുന്നതിന്റെ സാധാരണമായ ഒരു ലക്ഷണമാണ് തലവേദന. നിരന്തരമായി നിങ്ങള്‍ക്ക് തലവേദന ഉണ്ടാകുന്നുണ്ടെങ്കില്‍ ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദ നില നിരീക്ഷിക്കണം. രക്താതിമര്‍ദ്ദവുമായി ബന്ധപ്പെട്ട തലവേദന തലയുടെ ഇരുവശങ്ങളിലും ഒരുപോലെ ഉണ്ടാവുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

തലകറക്കം

മറ്റ് ലക്ഷണങ്ങളോടൊപ്പം തലകറക്കവും ഉണ്ടാകുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. കാരണം ഇത്തരത്തിലുണ്ടാകുന്ന തലകറക്കം എപ്പോള്‍ വേണമെങ്കിലും ശരീരത്തിന്റെ ബാലന്‍സും ഏകോപനവും നഷ്ടപ്പെടുത്താനും സ്‌ട്രോക്കിലേക്ക് നയിക്കാനും കാരണമായേക്കാം. രക്തസമ്മര്‍ദ്ദം ഉള്ള ആളാണ് നിങ്ങളെങ്കില്‍ തലകറക്കം അനുഭവപ്പെടുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് കലക്കിയ വെള്ളം ഉടനടി കഴിക്കുന്നത് ഹൃദയാഘാതത്തില്‍ നിന്ന് ഉടനടി രക്ഷനേടാന്‍ സഹായിക്കും.

ഉത്കണ്ഠ

ഓരോ മിനിറ്റിലും നിങ്ങളുടെ മനസ്സിന് സമ്മര്‍ദ്ദവും ഉത്കണ്ഠയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം. ഈ ലക്ഷണത്തെ ഒരിക്കലും അവഗണിക്കരുത്. മാത്രമല്ല ഉടന്‍ തന്നെ പ്രശ്‌നത്തിന്റെ കാരണം കണ്ടെത്തി രോഗനിര്‍ണയത്തിനായി ഡോക്ടറുടെ സഹായം തേടണം. ഉത്കണ്ഠ കൂടുതലാവുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുകയും ഹൃദയമിടിപ്പ് അമിതമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

നെഞ്ച് വേദന

നിങ്ങളുടെ ഹൃദയത്തിലൂടെ രക്തം പമ്പ് ചെയ്യുന്നതില്‍ വ്യത്യാസമുണ്ടെങ്കിൽ നെഞ്ചുവേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. മിക്ക ആളുകളും നേരിയ നെഞ്ചുവേദനയെ അവഗണിക്കുന്നത് പതിവാണെങ്കിലും കുറച്ച് ദിവസങ്ങള്‍ ഈ അവസ്ഥ തുടര്‍ന്നാല്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. 

പ്രമേഹം

പ്രമേഹമുള്ള ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് പ്രമേഹരോഗം ഉണ്ടെങ്കില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ഡോക്ടറുടെ ഉപദേശപ്രകാരം മരുന്നുകള്‍ കഴിക്കുകയും ചെയ്യണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. 

ക്ഷീണം

ക്ഷീണവും ബലക്ഷയവും ഉണ്ടാകാനുള്ള ഏറ്റവും പ്രധാന കാരണം ചിലപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമായിരിക്കാം. ശരീരത്തിലെ സുപ്രധാന അവയവമായ ഹൃദയം അമിതമായ അളവില്‍ പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ രക്താതിമര്‍ദ്ദം ഉണ്ടാവുകയും ഇത് ശരീരത്തിന്റെ തളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. നിങ്ങളുടെ പ്രായവും ഉയരവും ഭാരവും അനുസരിച്ച് ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ക്ഷീണത്തെ ഒരു പരിധിവരെ നേരിടാന്‍ കഴിയും. അധിക ഭാരം വഹിക്കുന്നത് നിങ്ങള്‍ക്ക് വേഗത്തില്‍ ക്ഷീണമുണ്ടാക്കും. 

പുകവലി

പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും വര്‍ധിപ്പിക്കും. രക്തധമനികളുടെ ജരാവസ്ഥയ്ക്കും രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിനും പുകവലി ഇടയാക്കാം. പുകവലി നിര്‍ത്തുന്നതിലൂടെ മാത്രം രക്തസമ്മര്‍ദം 10 മി.മീ. വരെ കുറയ്ക്കാം. 

ഉപ്പിന്റെ അമിത ഉപയോഗം

ഒരു ദിവസം അനുവദനീയമായ ഉപ്പ് ഒരു ടീസ്പൂണ്‍ ആണ് (5 ഗ്രാം). ഒരു ദിവസം 2000 മി.ഗ്രാമില്‍ കൂടുതല്‍ സോഡിയം ഉള്ളിലെത്തരുത്. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ മാത്രം രക്തസമ്മര്‍ദം 6 മി.മീ. കുറയ്ക്കാന്‍ സാധിക്കും. പലപ്പോഴും ഹൈപ്പര്‍ടെന്‍ഷന്റെ ചികിത്സ പരാജയപ്പെടുന്നത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാത്തതു മൂലമാണ്. അച്ചാറുകള്‍, ഉണക്കമീന്‍, പപ്പടം, ചിപ്‌സ്, ചോറിലും കഞ്ഞിയിലും ഉപ്പൊഴിച്ച് കഴിക്കുക തുടങ്ങിയവ ഒഴിവാക്കണം.

ദിവസവും രാവിലെ 45 മിനിറ്റ് വ്യായാമം ചെയ്താല്‍ മാത്രം 5-8 മി.മീ. പ്രഷര്‍ കുറയും. രാവിലെ സമയമില്ലാത്തവര്‍ക്ക് വൈകുന്നേരം വ്യായാമം ചെയ്യാം. നടത്തം, സൈക്ലിങ്, ജോഗിങ്, നീന്തല്‍ തുടങ്ങിയ എയ്‌റോബിക് വ്യായാമ രീതികളാണ് നല്ലത്.

First published:

Tags: Blood pressure, Health news