Menstrual Cycle | മാസമുറ വൈകുകയോ ക്രമം തെറ്റുകയോ ചെയ്യാറുണ്ടോ? കാരണം ഇതാവാം
- Published by:user_57
- news18-malayalam
Last Updated:
ആർത്തവചക്രം കാലതാമസം നേരിടുകയോ ക്രമരഹിതമോ ആയേക്കാവുന്ന ചില കാരണങ്ങൾ ഇതാ
ഉറക്കത്തിലെ മാറ്റങ്ങൾ മുതൽ സമ്മർദ്ദം വരെ ആർത്തവ ചക്രത്തെ (Menstrual Cycle) ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഗർഭം ധരിക്കുന്നത് (pregnancy) ആർത്തവം തെറ്റാനുള്ള ഒരു കാരണമാണ്. എന്നാൽ നിങ്ങളുടെ ആർത്തവചക്രത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങളുമുണ്ട്.
ഹോർമോൺ അസന്തുലിതാവസ്ഥ മുതൽ ഗുരുതരമായ മെഡിക്കൽ അവസ്ഥകൾ വരെയാകാം സാധാരണ കാരണങ്ങൾ. നിങ്ങളുടെ ശരീരം പരിവർത്തനങ്ങളിലൂടെ കടന്നുപോകുമ്പോൾ, നിങ്ങളുടെ ആർത്തവചക്രം ക്രമരഹിതമാകും. ആരോഗ്യകരമായ ആർത്തവചക്രം ഓരോ 21 ദിവസം മുതൽ 40 ദിവസം വരെയാകാം. ഈ കാലയളവിനപ്പുറം ആർത്തവം വൈകുകയാണെങ്കിൽ, അത് ചില മെഡിക്കൽ അവസ്ഥകളുടെ സൂചനയായിരിക്കാം.
ആർത്തവചക്രം കാലതാമസം നേരിടുകയോ ക്രമരഹിതമോ ആയേക്കാവുന്ന ചില കാരണങ്ങൾ ഇതാ.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS): പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) നിങ്ങളുടെ ശരീരത്തിൽ പുരുഷ ഹോർമോണായ ആൻഡ്രോജൻ ഉൽപ്പാദിപ്പിക്കുന്നതിന് കാരണമാകുന്ന ഒരു അവസ്ഥയാണ്. ഹോർമോൺ അസന്തുലിതാവസ്ഥ കാരണം, അണ്ഡാശയത്തിൽ മുഴകൾ രൂപപ്പെടുകയും ഇത് അണ്ഡോത്പാദനം ക്രമരഹിതമാക്കുകയും ചെയ്യും. നിങ്ങളുടെ ആർത്തവ ചക്രം നിയന്ത്രിക്കാൻ സഹായിക്കുന്ന ശരിയായ മരുന്ന് നിർദ്ദേശിക്കുന്ന ഡോക്ടറെ സമീപിക്കുക.
advertisement
സമ്മർദ്ദം: വിട്ടുമാറാത്ത സമ്മർദ്ദം നിങ്ങളുടെ ആർത്തവചക്രത്തെ ബാധിക്കും. ഇത് കോർട്ടിസോൾ എന്നറിയപ്പെടുന്ന ഹോർമോണിനെ സജീവമാക്കുന്നു. തന്മൂലം ആർത്തവം വൈകുകയോ ക്രമം തെറ്റുകയോ ചെയ്യും.
അമിത വ്യായാമം: മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനുള്ള മികച്ച മാർഗമാണ് പതിവ് വ്യായാമം. എന്നിരുന്നാലും, പെട്ടെന്ന് വർദ്ധിച്ച വ്യായാമം ഈസ്ട്രജന്റെ അളവ് കുറയ്ക്കാൻ ഇടയാക്കും. ഇത് അണ്ഡോത്പാദനത്തെയും ആർത്തവത്തെയും ബാധിക്കും.
ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ: നിങ്ങൾക്ക് ഭാരക്കുറവോ അമിതഭാരമോ ആകട്ടെ, ശരീരഭാരത്തിലെ മാറ്റം നിങ്ങളുടെ പ്രതിമാസ ആർത്തവചക്രത്തെ ബാധിക്കും. ഭക്ഷണ ക്രമക്കേടുകൾ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ, ഭാരത്തിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നു. ഇത് പലപ്പോഴും ക്രമരഹിതമായ ആർത്തവത്തിന് കാരണമാകുന്നു. ഇത് ഒരു കാരണമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം.
advertisement
സ്ലീപ്പിംഗ് ഷെഡ്യൂളിൽ മാറ്റം: ജോലി സമയം പണ്ടത്തെപ്പോലെയാവുകയില്ല, അല്ലെങ്കിൽ രാത്രി ഷിഫ്റ്റിലേക്ക് മാറുകയോ മറ്റൊരു സമയ മേഖലയിലേക്ക് യാത്ര ചെയ്യുകയോ ചെയ്യുന്നത് ആർത്തവചക്രത്തെ ബാധിച്ചേക്കാം.
പെരിമെനോപോസ്: ആർത്തവവിരാമത്തിന്റെ ആദ്യ ഘട്ടമായ പെരിമെനോപോസിലേക്ക് പ്രവേശിക്കുന്ന സ്ത്രീകൾക്ക് ആർത്തവവിരാമം അപൂർവ്വമോ വൈകിയോ അനുഭവപ്പെടാം. ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നതിനാൽ ആർത്തവചക്രം വൈകുകയോ ക്രമരഹിതമാവുകയോ ചെയ്യുന്നു.
Summary: There are ample reasons leading to delayed or irregular menstrual cycle. Other than pregnancy, some of these causes may call for a more serious look into your health status. Take a look at the major causes which lead to this condition
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 03, 2022 5:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Menstrual Cycle | മാസമുറ വൈകുകയോ ക്രമം തെറ്റുകയോ ചെയ്യാറുണ്ടോ? കാരണം ഇതാവാം