Body odour | വിയർപ്പ് നാറ്റം ഒരു ശല്യമാകുന്നുണ്ടോ ; ഈ വിദ്യകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ
Body odour | വിയർപ്പ് നാറ്റം ഒരു ശല്യമാകുന്നുണ്ടോ ; ഈ വിദ്യകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ
വിയര്‍പ്പില്‍ നിന്ന് രക്ഷപ്പെടുന്നതിന് പലരും പെര്‍ഫ്യൂമുകളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ വിയര്‍പ്പില്‍ നിന്ന് പൂര്‍ണ്ണമായി പരിഹാരം ലഭിക്കാറില്ല. വിയര്‍പ്പില്‍ നിന്ന് രക്ഷ നേടുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന വഴികള്‍
ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ശരീര താപനില നിലനിര്‍ത്താനും സഹായിക്കുന്ന ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയളില് ഒന്നാണ് ശരീരം വിയര്‍ക്കുക (Body odour) എന്നത്. പക്ഷേ പലപ്പോഴും വിയര്‍പ്പ് നമ്മുക്കെരു ബുദ്ധിമുട്ടാകാറാണ് പതിവ്. വിയര്‍പ്പില്‍ നിന്ന് രക്ഷപ്പെടുന്നതിന് പലരും പെര്‍ഫ്യൂമുകളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ വിയര്‍പ്പില്‍ നിന്ന് പൂര്‍ണ്ണമായി പരിഹാരം ലഭിക്കാറില്ല. വിയര്‍പ്പില്‍ നിന്ന് രക്ഷ നേടുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന വഴികള്‍
നാരങ്ങ
ചര്‍മ്മത്തിലെ പിഎച്ച് നില സന്തുലിതമായി നിലനിര്‍ത്തുവാന്‍ ഇവ സഹായിക്കുന്നു.ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിന്റെ നീര് കക്ഷത്തില്‍ പുരട്ടുക. 10 മിനിറ്റിനു ശേഷം വൃത്തിയാക്കി കളയാം.
പഞ്ഞിയോ മറ്റോ എടുത്ത് വിയര്‍പ്പുള്ള ഭാഗങ്ങളില്‍ വെള്ളത്തില്‍ മുക്കി വിനാഗിരിപുരട്ടുക. വിനാഗിരി ചര്‍മ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കുന്നതിന് സഹായിക്കുന്നു. ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു.
പിഴിഞ്ഞെടുത്ത തക്കാളി നീര് ഒരു ബക്കറ്റ് വെള്ളത്തില്‍ ചേര്‍ക്കുക. ഈ വെള്ളത്തില്‍ കുളിക്കുകയോ അല്ലങ്കില്‍ നീര് വിയര്‍പ്പ് ഉള്ളഭാഗങ്ങളില്‍ പുരട്ടുക. ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും.
ഗ്രീന്‍ ടീ ഉണ്ടാക്കി തണുത്തു കഴിഞ്ഞാല്‍ കഴിഞ്ഞാല്‍, ഒരു കോട്ടണ്‍ പഞ്ഞിയില്‍ മുക്കി വിയര്‍പ്പ് ഉള്ളഭാഗങ്ങളില്‍ പുരട്ടുക. ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് ഇവ സഹായിക്കും.
(ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന കാര്യങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.)
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.