Diabetes| ഈ കാരണങ്ങള്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കി മാറ്റിയേക്കാം; ശ്രദ്ധിക്കേണ്ടവ
- Published by:Rajesh V
- news18-malayalam
Last Updated:
പല തരത്തിലുള്ള പ്രമേഹമുണ്ട്. നാല് ടൈപ്പുകളാണ് പ്രധാനമായും ഉള്ളത്. സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരാറുള്ളത്.
ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനക്കുറവ് കൊണ്ടോ പ്രവര്‍ത്തനശേഷി കുറവു കൊണ്ടോ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. അരി, ഗോതമ്പ്, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ ദഹനശേഷം ഗ്ലൂക്കോസായി മാറുന്നു. ഈ ഗ്ലൂക്കോസ് ശരീരത്തിന് ലഭിക്കണമെങ്കില്‍ മതിയായ അളവില്‍ ഇന്‍സുലിന്‍ വേണം. ഇല്ലെങ്കില്‍ ഇത് മൂത്രത്തിലൂടെ നഷ്ടപ്പെടുകയും രോഗിയുടെ ശരീരം ക്ഷീണിക്കുകയും ചെയ്യും.
പല തരത്തിലുള്ള പ്രമേഹമുണ്ട്. നാല് ടൈപ്പുകളാണ് പ്രധാനമായും ഉള്ളത്. സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരാറുള്ളത്.
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും അതുവഴി വേണ്ടത്ര ഇന്‍സുലിന്‍ ശരീരത്തില്‍ ഉണ്ടാകാതിരിക്കുകയും ചെയ്താലാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇത് കുട്ടികളെയും ചെറുപ്പക്കാരെയുമാണ് പിടികൂടാറുള്ളത്. ഇത്തരം രോഗികള്‍ക്ക് ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ കുത്തിവെയ്‌ക്കേണ്ടി വരും.
advertisement
ഇന്‍സുലിന്‍ ഉത്പാദനത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറു മൂലമുള്ള പ്രമേഹമാണ് കൂടുതലായി കണ്ടുവരുന്നത്. ഇതാണ് ടൈപ്പ് 2 പ്രമേഹം. നമ്മുടെ നാട്ടിലെ പ്രമേഹ രോഗികളില്‍ 90 ശതമാനവും ടൈപ്പ് 2 പ്രമേഹരോഗികളാണ്.
പാന്‍ക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാര്‍ മൂലമാണ് ടൈപ്പ് 3 പ്രമേഹം ഉണ്ടാകുന്നത്.
ഗര്‍ഭകാല പ്രമേഹം എന്നാണ് ടൈപ്പ് 4 പ്രമേഹത്തെ വിളിക്കാറുള്ളത്. ഗര്‍ഭകാലത്ത് മാത്രമാണ് ഈ രോഗാവസ്ഥ കാണപ്പെടുന്നത്. സാധാരണയായി പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിയുമ്പോഴേക്കും ഇത് മാറാറുണ്ട്. ഗര്‍ഭകാല പ്രമേഹം ഗൗരവത്തോടെ കണ്ടില്ലെങ്കിൽ കുട്ടിക്കും അമ്മയ്ക്കും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഗര്‍ഭകാല പ്രമേഹം ഭാവിയില്‍ ടൈപ്പ് 2 പ്രമേഹമായി മാറാനും സാധ്യതയുണ്ട്.
advertisement
ടൈപ്പ് 1 പ്രമേഹത്തിന്റെ കാരണങ്ങള്‍
ടൈപ്പ് 1 പ്രമേഹത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. രോഗപ്രതിരോധ സംവിധാനം പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് ഇന്‍സുലിന്‍ കുറയുന്ന അവസ്ഥയിലേക്കോ അല്ലെങ്കില്‍ ഇന്‍സുലിന്‍ ഇല്ലാത്ത അവസ്ഥയിലേക്കോ നയിക്കുന്നു. തുടര്‍ന്ന് കോശങ്ങളിലേക്ക് പോകുന്നതിനു പകരം, നിങ്ങളുടെ രക്തപ്രവാഹത്തില്‍ പഞ്ചസാര കെട്ടിക്കിടക്കുന്നു.
പ്രീ ഡയബറ്റിസ്, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ കാരണങ്ങള്‍
പ്രീ ഡയബറ്റിസ് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ കോശങ്ങള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. നിങ്ങളുടെ പാന്‍ക്രിയാസിന് ഈ പ്രതിരോധത്തെ മറികടക്കാന്‍ ആവശ്യമായ ഇന്‍സുലിന്‍ നിര്‍മ്മിക്കാന്‍ കഴിയില്ല.
advertisement
ടൈപ്പ് 2 പ്രമേഹത്തിന്റെ വികാസത്തിലും ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ പങ്കു വഹിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നത് ഇപ്പോഴും വ്യക്തമല്ല. അമിതഭാരം ടൈപ്പ് 2 പ്രമേഹത്തിന് ഒരു കാരണമാണ്. എന്നാല്‍ ടൈപ്പ് 2 ഉള്ള എല്ലാവരും അമിതഭാരമുള്ളവരല്ല.
ചിലയാളുകൾക്കിടയിൽ നടത്തിയ പഠനത്തിൽ, വ്യായാമത്തിലും ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തുകയും ശരീരഭാരത്തിന്റെ ഏകദേശം 7% കുറയുകയും ചെയ്തതിന് ശേഷം പ്രമേഹം വരാനുള്ള സാധ്യത 60% കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍, പ്രീ ഡയബറ്റിസ് ഉള്ള ആളുകളോട് രോഗത്തിന്റെ പുരോഗതി തടയുന്നതിന്, ശരീര ഭാരത്തിന്റെ 7% മുതല്‍ 10% വരെ കുറയ്ക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. കൂടുതല്‍ ഭാരം കുറയുന്നത് ഇതിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
advertisement
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരഭാരം കുറയ്ക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരവും നാരുകള്‍ അടങ്ങിയതുമായ പലതരം ഭക്ഷണങ്ങള്‍ കഴിക്കുക.
- തക്കാളി, മരങ്ങളില്‍ നിന്നുള്ള മറ്റ് പഴങ്ങള്‍
- ഇലക്കറികള്‍, ബ്രോക്കോളി, കോളിഫ്‌ളവര്‍ തുടങ്ങിയ അന്നജം ഇല്ലാത്ത പച്ചക്കറികള്‍
- ബീന്‍സ്, ചെറുപയര്‍, പയര്‍ തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങള്‍
- ഗോതമ്പ് പാസ്തയും ബ്രെഡും, അരി ധാന്യം, ഓട്സ്, ക്വിനോവ തുടങ്ങിയ മുഴുവന്‍ ധാന്യങ്ങളും
advertisement
ഗര്‍ഭകാല പ്രമേഹത്തിന്റെ കാരണങ്ങള്‍
ഗര്‍ഭ സമയത്ത് പ്ലാസന്റ നിങ്ങളുടെ ഗര്‍ഭം നിലനിര്‍ത്താന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഈ ഹോര്‍മോണുകള്‍ നിങ്ങളുടെ കോശങ്ങളിലെ ഇന്‍സുലിനെ കൂടുതല്‍ പ്രതിരോധിക്കും. സാധാരണയായി, ഈ പ്രതിരോധത്തെ മറികടക്കാന്‍ ആവശ്യമായ അധിക ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിച്ചു കൊണ്ട് പാന്‍ക്രിയാസ് പ്രതികരിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ നിങ്ങളുടെ പാന്‍ക്രിയാസിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഈ അവസ്ഥയില്‍ നിങ്ങളുടെ കോശങ്ങളിലേക്ക് വളരെ കുറച്ച് ഗ്ലൂക്കോസ് എത്തുകയും അത് രക്തത്തില്‍ തങ്ങിനില്‍ക്കുകയും ചെയ്യുന്നു. ഇത് ഗര്‍ഭകാല പ്രമേഹത്തിന് കാരണമാകുന്നു.
advertisement
പ്രമേഹത്തിന്റെ മറ്റു കാരണങ്ങൾ
- പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. അച്ഛനും അമ്മയും പ്രമേഹം ഉള്ളവരാണെങ്കില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
- ക്രമരഹിതമായ ആഹാരരീതി പ്രമേഹത്തിന്റെ ഒരു പ്രധാന കാരണമാണ്.
- വ്യായാമക്കുറവ്, കൃത്യമല്ലാത്ത ഉറക്കം, ക്രമരഹിതമായ ലൈംഗിക ജീവിതം, അലസ ജീവിതം എന്നിവയും പ്രമേഹത്തിലേക്ക് നയിക്കും.
- മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളുള്ള പദാര്‍ത്ഥങ്ങൾ സമീകരിച്ച് ഉപയോഗിക്കണം. മധുരം, ഉപ്പ്, പുളി എന്നീ രസങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് പ്രമേഹത്തിന് കാരണമാകുന്നു.
- വിളവെടുപ്പ് കഴിഞ്ഞ ഉടന്‍ ഉപയോഗിക്കുന്ന അരി, ഗോതമ്പ്, പയറ്, ഉഴുന്ന് തുടങ്ങിയ ധാന്യങ്ങള്‍, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, ഐസ്‌ക്രീം, ചോക്കലേറ്റ്, മത്സ്യമാംസങ്ങള്‍, മരച്ചീനി, ഉരുളക്കിഴങ്ങ് എന്നിവ കൂടുതല്‍ ഉപയോഗിക്കരുത്. പോഷണമൂല്യത്തേക്കാള്‍ ഉപരി മറ്റ് ഘടകങ്ങള്‍ക്ക് മൂന്‍തൂക്കം നല്‍കി തയ്യാറാക്കി വിപണിയില്‍ എത്തുന്ന ആഹാരപദാര്‍ത്ഥങ്ങളുടെ ഉപയോഗവും കുറയ്ക്കണം. ഇവയും പ്രമേഹത്തിന് കാരണമാകുന്നു.
ടൈപ്പ് 1 പ്രമേഹം - അപകട ഘടകങ്ങള്‍
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. നിങ്ങള്‍ക്ക് ഈ അവസ്ഥയുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉണ്ടെങ്കില്‍ രോഗം വരാനുള്ള സാധ്യത കൂടുന്നു.
ടൈപ്പ് 2 പ്രമേഹം- അപകട ഘടകങ്ങള്‍
- അമിതഭാരം
- 45 വയസോ അതില്‍ കൂടുതലോ പ്രായം
- ടൈപ്പ് 2 പ്രമേഹമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ളത്
- കുറഞ്ഞ ശാരീരികപ്രവർത്തനം
- ഗര്‍ഭകാല പ്രമേഹം ഉണ്ടായിരുന്നത്
- പ്രീ ഡയബറ്റിസ്
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ ഉയര്‍ന്ന ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുള്ളത്
ഗര്‍ഭകാല പ്രമേഹം- അപകട ഘടകങ്ങള്‍
ഇനിപ്പറയുന്നവ നിങ്ങളുടെ ഗര്‍ഭകാല പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു:
- അമിതഭാരം
- 25 വയസ്സിനു മുകളിൽ പ്രായം
- കഴിഞ്ഞ ഗര്‍ഭകാലത്ത് ഗര്‍ഭകാല പ്രമേഹം ഉണ്ടായിട്ടുണ്ടെങ്കിൽ അത്
- ടൈപ്പ് 2 പ്രമേഹമുള്ളവർ കുടുംബത്തിലുണ്ട്
- പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 06, 2022 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Diabetes| ഈ കാരണങ്ങള്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കി മാറ്റിയേക്കാം; ശ്രദ്ധിക്കേണ്ടവ