Dandruff | മഴക്കാലത്ത് താരൻ ഒരു പ്രശ്നമാണോ? അകറ്റാൻ ചില പൊടിക്കൈകൾ ഇതാ
- Published by:Naseeba TC
- news18-malayalam
Last Updated:
മഞ്ഞുകാലത്തും മഴക്കാലത്തുമാണ് താരന്‍ കൂടുന്നത്.
മഴക്കാലത്ത് നാംഅഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് തലയിലെ താരന്‍ (dandruff). അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നത് മുടിയ്ക്കും തലയോട്ടിക്കും ദോഷകരമാണ്. മുടി പൊട്ടിപ്പോകുന്നതും ഇത്തരം സാഹചര്യങ്ങളിലാണ്. മഞ്ഞുകാലത്തും മഴക്കാലത്തുമാണ് താരന്‍ കൂടുന്നത്. മലാസെസിയ (malassezia) എന്ന ഫംഗസ് മൂലമുണ്ടാകുന്ന സെബോറോഹൈക് ഡെര്‍മറ്റൈറ്റിസ് ആണ് താരന്‍ എന്ന് അറിയപ്പെടുന്നത്. താരന്‍ ബാധിച്ച ഒരാളുടെ തലയോട്ടിയില്‍ മലാസെസിസിന്റെ 1.5-2 മടങ്ങ് വളര്‍ച്ചയാണ് ഉണ്ടാകുന്നതെന്നാണ് ഗുരുഗ്രാമിലെ ഡെര്‍മറ്റോളജിസ്റ്റ് എസ്റ്റിക്ക് ക്ലിനിക്ക് സ്ഥാപക ഡോ. നേഹ ശര്‍മ പറയുന്നത്.
തലയോട്ടിയിലെ അമിതമായ ഈര്‍പ്പം ഫംഗസ് പെരുകാന്‍ ഇടയാക്കും. മഴക്കാലത്ത് (monsoon) ഹെയര്‍ ഓയിലുകളും (hair oil) ഹെയര്‍ ജെല്ലുകളും ഉപയോഗിക്കുന്നത് തലയോട്ടിയിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുകയും താരന്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
''വേനല്‍ക്കാലത്ത് മലസീസിയ ഫംഗസ് വേഗത്തില്‍ പ്രജനനം നടത്തുന്നു, എന്നാല്‍ മഴക്കാലത്തും ഇവ വളരാന്‍ അനുയോജ്യമായ സാഹചര്യം കണ്ടെത്താറുണ്ട്. നമ്മുടെ തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. ശരീരത്തിലെ സെബാസിയസ് ഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണമയമുള്ള പദാര്‍ത്ഥമാണ് സെബം. ഇത് ഈര്‍പ്പമുള്ള സാഹചര്യത്തില്‍ തലയോട്ടിയില്‍ വളരെ എളുപ്പത്തില്‍ ഉത്പ്പാദിപ്പിക്കും,'' അപ്പോളോ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഈസ്തറ്റിക് പ്ലാസ്റ്റിക് സര്‍ജന്‍സ് മുന്‍ പ്രസിഡന്റുമായ ഡോ.അനുപ് ധിര്‍ പറയുന്നു. പ്രജനനത്തിനായി സൂക്ഷ്മാണുക്കള്‍ ഈ സെബം ഭക്ഷിക്കുകയും ഇത് മഴക്കാലത്ത് താരന്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
advertisement
താരന്‍ അകറ്റാനുള്ള എളുപ്പവഴികള്‍
താരന്‍ കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം മുടി ഇടയ്ക്കിടെ കഴുകുക എന്നതാണ്. മഴക്കാലത്ത് ഹെയര്‍ ഓയിലുകളും ഹെയര്‍ ജെല്ലുകളും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം.
'ഭൃംഗരാജും ഒലിവ് ഓയിലും ആണ് മഴക്കാലത്ത് ഉപയോഗിക്കാവുന്ന ഹെയര്‍ ഓയിലുകള്‍. ഇതിലെ സമ്പുഷ്ടമായ ഫാറ്റി ആസിഡ് മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരമാണെന്ന് ജോവീസ് ഹെര്‍ബല്‍ ഡയറക്ടര്‍ ഉജ്ജ്വല്‍ അഹൂജ പറയുന്നു. നിങ്ങള്‍ സ്ഥിരമായി ഹെയര്‍ ജെല്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍, നിങ്ങളുടെ മുടി ഇടയ്ക്കിടെ കഴുകണമെന്നും അഹൂജ പറയുന്നു.
advertisement
ഫംഗസിനെയും യീസ്റ്റിനെയും നിയന്ത്രിക്കുന്ന സിങ്ക് പൈറിത്തയോണ്‍, പിറോക്ടോണ്‍ ഒലമൈന്‍, കീറ്റോകോണസോള്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ ആന്റി-ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിക്കുക എന്നതാണ് താരന്‍ അകറ്റാനുള്ള മറ്റൊരു വഴി. ഈ ഷാംപൂകള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം.
'ഹെയര്‍ ജെല്ലുകള്‍ക്ക് പകരം ഹെയര്‍ സ്പ്രേകളോ ഹെയര്‍ ക്രീമുകളോ ഉപയോഗിക്കുന്നത് മികച്ച തീരുമാനമാണ്. കൂടാതെ, നിങ്ങളുടെ മുടിക്ക് ആഴത്തിലുള്ള കണ്ടീഷനിംഗ് ചികിത്സ നല്‍കുന്നതിന്, ആഴ്ചയില്‍ ഒരിക്കല്‍ ഹെയര്‍ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. ഇത് മഴക്കാലത്ത് നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ വരുത്താനുള്ള സാധ്യത കുറയ്ക്കും'' അരോമാതെറാപ്പിസ്റ്റും കോസ്മെറ്റോളജിസ്റ്റുമായ ശ്രീമതി പൂജ നാഗ്‌ദേവ് പറഞ്ഞു.
advertisement
മുടി ഡ്രൈ ആകാതിരിക്കാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെളിച്ചെണ്ണ, നാരങ്ങ, വേപ്പിന്‍ നീര്, ഉലുവ, ഓറഞ്ച് തൊലി, ഗ്രീന്‍ ടീ, ഒലിവ് ഓയില്‍, തുളസി ഇല തുടങ്ങിയവ മുടിയില്‍ പുരട്ടുക. താരന്‍ അകറ്റാന്‍ ഇവ നിങ്ങളെ സഹായിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 22, 2022 2:03 PM IST