• HOME
  • »
  • NEWS
  • »
  • life
  • »
  • National Mango Day | പഴങ്ങളിൽ രാജാവ്, പോഷകങ്ങളുടെ കലവറ; ഇന്ന് ദേശീയ മാമ്പഴ ദിനം

National Mango Day | പഴങ്ങളിൽ രാജാവ്, പോഷകങ്ങളുടെ കലവറ; ഇന്ന് ദേശീയ മാമ്പഴ ദിനം

ദേശീയ മാമ്പഴ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പഴമാണ് മാമ്പഴം (mango). ലോകമെമ്പാടുമുള്ള ആളുകള്‍ മാമ്പഴം കഴിക്കാറുണ്ട്. ഐസ്‌ക്രീമുകള്‍ (Ice Cream), സ്മൂത്തികള്‍ (smoothies), എന്നിങ്ങനെ പലരീതിയില്‍ മാമ്പഴം ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കാം.

    മാമ്പഴത്തിന്റെ ജനപ്രീതി കണക്കിലെടുത്ത് ജൂലൈ 22 ദേശീയ മാമ്പഴ ദിനമായാണ് (National Mango Day) ആചരിക്കുന്നത്. ദേശീയ മാമ്പഴ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും പരിശോധിക്കാം.

    മാമ്പഴത്തിന്റെ ചരിത്രം

    ഏറെ പഴമയുള്ളതാണ് മാമ്പഴത്തിന്റെ ചരിത്രം. ഏകദേശം 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി കൃഷി ചെയ്തിരുന്ന ഈ പഴത്തിന് ഇന്ത്യന്‍ നാടോടിക്കഥകളുമായും ബന്ധമുണ്ട്. തണല്‍ മരത്തിന്റെ ചുവട്ടില്‍ വിശ്രമിക്കാനായി ചെന്ന ബുദ്ധന് ഒരു മാവിൻ തോട്ടം തന്നെ ലഭിച്ചെന്ന തരത്തിൽ ചില കഥകൾ നിലവിലുണ്ട്.

    ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന രാജ്യങ്ങളില്‍ ഈ പഴത്തെ 'മാംങ്‌ഗോ' എന്നാണ് വിളിക്കുന്നത്. 'മന്ന' എന്ന മലയന്‍ വാക്കില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. 1490കളില്‍ സുഗന്ധവ്യഞ്ജന വ്യാപാരത്തിനായി കേരളത്തിലെത്തിയപ്പോള്‍ പോര്‍ച്ചുഗീസുകാര്‍ ഈ പേര് 'മാങ്ങ' എന്നാക്കി മാറ്റി.

    എഡി 300-400 മുതല്‍ മാമ്പഴ വിത്ത് അതിന്റെ ഉത്ഭവസ്ഥലമായ ഏഷ്യയില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്കും പിന്നീട് ഈസ്റ്റ് ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും മനുഷ്യർക്കൊപ്പം സഞ്ചരിച്ചു.

    ഇന്ത്യയിൽ മാമ്പഴത്തെ പഴങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. എല്ലാ വര്‍ഷവും മാമ്പഴ സീസൺ ആകുന്നതിനായി ആളുകൾ അക്ഷമരായി കാത്തിരിക്കാറുണ്ട്. ഈ പഴം സമൃദ്ധിയെയും സന്തോഷത്തെയും പ്രതിനിധീകരിക്കുന്നതിനാല്‍ ഇത് ചില മതപരമായ ആഘോഷങ്ങളിലും ഉപയോഗിച്ച് വരുന്നുണ്ട്.

    വസ്തുതകള്‍

    5,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ മാമ്പഴം ആദ്യമായി കൃഷി ചെയ്തിരുന്നതെന്നാണ് പറയപ്പെടുന്നത്. മാമ്പഴത്തെ സ്‌നേഹത്തിന്റെ പ്രതീകമായി കാണുന്നവരുമുണ്ട്.

    മാവില, മാങ്ങയുടെ തൊലി, സത്ത്, മാംസളമായ ഭാഗം എന്നിവ നൂറ്റാണ്ടുകളായി നാടന്‍ മരുന്നുകളായും ഉപയോഗിച്ച് വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ മാമ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ചൈനയും തായ്ലന്‍ഡുമാണ് തൊട്ടുപിന്നില്‍.

    അതേസമയം, മാമ്പഴത്തിന് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ട്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് മാമ്പഴം. മാമ്പഴത്തില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആന്റിഓക്‌സിഡന്റാണ്. മാമ്പഴത്തിലെ ഈ ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ ചെറുക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

    മാമ്പഴം മിതമായ അളവില്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാമ്പഴത്തിന്റെ തൊലിയില്‍ കൊഴുപ്പിനെ ഇല്ലാതാക്കുന്ന ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. മാമ്പഴത്തിലെ വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ ചര്‍മ്മത്തിന് വളരെ ഗുണകരവും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്.

    Summary: National Mango Day is on July 22 and know its history and significance. India is the largest producer of mangoes in the world
    Published by:user_57
    First published: