Health Tips | ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസം; സ്ലീപ് അപ്‌നിയയ്ക്ക് കാരണമെന്ത്?

Last Updated:

ഉറക്കവുമായി ബന്ധപ്പെട്ട ശ്വസനവൈകല്യമാണ് ഒബ്‌സട്രക്റ്റീവ് സ്ലീപ് അപ്‌നിയ. ശ്വസനം സുഗമമാകാതിരിക്കുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്

ഉറക്കം
ഉറക്കം
ഉറക്കവുമായി ബന്ധപ്പെട്ട ശ്വസനവൈകല്യമാണ് ഒബ്‌സട്രക്റ്റീവ് സ്ലീപ് അപ്‌നിയ. ശ്വസനം സുഗമമാകാതിരിക്കുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഉറക്കത്തിനിടെ പേശികള്‍ വിശ്രമിക്കുന്ന സമയത്താണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ഈ സമയത്ത് തൊണ്ടയുടെ പിന്‍ഭാഗത്തുള്ള മൃദുവായ ടിഷ്യൂ തകരുന്നു. പിന്നീട് ശ്വാസമെടുക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ഉറക്കത്തിനിടെ കുറഞ്ഞത് പത്ത് സെക്കന്‍ഡ് വരെ ശ്വാസോച്ഛ്വാസം പൂര്‍ണ്ണമായി നിലയ്ക്കുന്നതിലേയ്ക്ക് നയിക്കുന്നു. സാധാരണയായി ഈ അവസ്ഥയുള്ളവരില്‍ 10 മുതല്‍ 30 സെക്കന്റ് വരെയാണ് ശ്വാസോച്ഛ്വാസത്തിന് തടസ്സം അനുഭവപ്പെടുക. ചിലപ്പോള്‍ ഈ അവസ്ഥ ഒരു മിനിറ്റ് വരെ നീണ്ട് നിന്നേക്കാം. ഇത് രക്തത്തിലെ ഓക്‌സിജന്‍ സംവഹനത്തെ ദോഷകരമായി ബാധിച്ചേക്കാം. നിങ്ങളുടെ ആരോഗ്യനില ഗുരുതരമാക്കാനും ഈ അവസ്ഥ കാരണമായേക്കാം.
ശരീരത്തിലെ ഓക്‌സിജന്‍ അഭാവത്തോട് മസ്തിഷ്‌കം പ്രതികരിക്കുകയും ഇവ പുനസ്ഥാപിക്കുന്നതിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കുന്നതോടെയാണ് ശ്വാസോച്ഛ്വാസം പൂര്‍വ്വാവസ്ഥയിലെത്തുന്നത്. ഈ അവസ്ഥയുള്ളവരില്‍ രാത്രിയില്‍ നിരവധി തവണ ശ്വാസ തടസ്സം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
പ്രധാന ലക്ഷണങ്ങള്‍
1. ഉച്ചത്തിലുള്ള കൂര്‍ക്കം വലി.
2. ശ്വാസം മുട്ടല്‍ കാരണം ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേല്‍ക്കുക.
3. ശ്വാസോച്ഛ്വാസത്തില്‍ തടസ്സം
4. അസ്വസ്ഥമായ ഉറക്കം.
5. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തൊണ്ടവേദന അനുഭവപ്പെടുക. വായ വരണ്ടുണങ്ങും.
6. മൂത്രശങ്ക
7. അതിരാവിലെ തലവേദന അനുഭവപ്പെടുക
advertisement
8. പകല്‍ ക്ഷീണം അനുഭവപ്പെടുക.
9. വിഷാദം.
10. ഏകാഗ്രത ഇല്ലാത്ത അവസ്ഥ
രോഗം ഗുരുതരമാകുന്നത് ആരിലാണ്?
പൊണ്ണത്തടിയുള്ളവര്‍, പ്രായമായവര്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍, പുകവലിക്കുന്നവര്‍, പ്രമേഹരോഗികള്‍, എന്നിവരില്‍ രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. അതിനാല്‍ ഇത്തരക്കാര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഡോക്ടറെ സമീപിച്ച് ചികിത്സയുറുപ്പാക്കേണ്ടതാണ്.
പ്രത്യാഘാതങ്ങള്‍
സ്ലീപ് അപ്‌നിയയുള്ളവര്‍ക്ക് പകല്‍ സമയം മുഴുവന്‍ ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുന്ന അവസ്ഥയായിരിക്കും ഇവര്‍ക്ക് അനുഭവപ്പെടുക. ചെയ്യുന്ന പ്രവര്‍ത്തിയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനും ഇവര്‍ക്ക് സാധിക്കില്ല. ഈ അവസ്ഥയിൽ വാഹനമോടിക്കുന്നവര്‍ റോഡപകടങ്ങളില്‍ പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇവരില്‍ ഹൃദയസംബന്ധമായ രോഗങ്ങളും ഉടലെടുക്കും. ഈ അവസ്ഥ നിങ്ങളുടെ ദാമ്പത്യ ബന്ധത്തെയും ദോഷകരമായി ബാധിച്ചേക്കാം.
advertisement
രോഗനിര്‍ണയം
സ്ലീപ് സ്റ്റഡി (polysomnography) പരിശോധനയിലൂടെയാണ് സ്ലീപ് അപ്നിയ രോഗനിര്‍ണയം നടത്തുന്നത്. നിങ്ങളുടെ വീട്ടില്‍ വെച്ചോ അല്ലെങ്കില്‍ ഏതെങ്കിലും സ്ലീപ് ലാബില്‍ വെച്ചോ ഈ പരിശോധന നടത്താവുന്നതാണ്.
ചികിത്സ
കണ്ടിന്യൂസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ (സിപിഎപി) ഡിവൈസ് ഈ രോഗ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. അമിത ഭാരം കുറയ്ക്കുന്നതും രോഗശാന്തി നല്‍കും. ശസ്ത്രക്രിയ പോലുള്ള ചികിത്സകള്‍ പൂര്‍ണ്ണമായി ഫലപ്രദമായി കൊള്ളണമെന്നില്ല. അവയ്ക്ക് ദീര്‍ഘകാല പാര്‍ശ്വഫലങ്ങളും ഉണ്ടായേക്കാം.
ചികിത്സ തേടേണ്ടത് എപ്പോള്‍?
മറ്റുള്ളവരുടെ ഉറക്കത്തെ ബാധിക്കുന്ന രീതിയില്‍ നിങ്ങള്‍ കൂര്‍ക്കം വലിക്കുകയാണെങ്കില്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഉറക്കത്തിനിടെ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നവരും ചികിത്സ തേടണം. പകല്‍ സമയത്ത് അമിത ക്ഷീണം അനുഭവപ്പെടുക, ഉറക്കം തൂങ്ങുക, ഏകാഗ്രത നഷ്ടപ്പെടുക, എന്നിവയെല്ലാം ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം.
advertisement
(തയ്യാറാക്കിയത്: ഡോ. രൂപ റേച്ചല്‍ പ്രേമാനന്ദ്, കണ്‍സള്‍ട്ടന്റ്- പള്‍മോണളജിസ്റ്റ്, കാവേരി ഹോസ്പിറ്റല്‍, ഇലക്ട്രോണിക് സിറ്റി, ബംഗളൂരു)
മലയാളം വാർത്തകൾ/ വാർത്ത/Life/
Health Tips | ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസം; സ്ലീപ് അപ്‌നിയയ്ക്ക് കാരണമെന്ത്?
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement