മുടി നരയ്ക്കുന്നത് എന്തുകൊണ്ട്? അമേരിക്കൻ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ ഇങ്ങനെ
- Published by:Arun krishna
- news18-malayalam
Last Updated:
ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ (NYU)- ലഗോണിൽ നിന്നുള്ള ഗവേഷക സംഘം എലികളിൽ നടത്തിയ പഠന റിപ്പോർട്ടാണിത്
മുടി നരയ്ക്കാൻ കാരണം എന്തെന്ന് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? എന്നാൽ ഇനി അത് ആലോചിച്ച് തലപുകയ്ക്കേണ്ട, അതിനുള്ള ഉത്തരം അമേരിക്കയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിക്കഴിഞ്ഞു. പ്രായമാകുന്തോറും സ്റ്റെം സെല്ലുകളുടെ പ്രവർത്തനം സ്തംഭിക്കുന്നതാണ് രോമങ്ങൾ നരയ്ക്കുന്നതിന് കാരണമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ (NYU)- ലഗോണിൽ നിന്നുള്ള ഗവേഷക സംഘം എലികളിൽ നടത്തിയ പഠന റിപ്പോർട്ടാണിത്. ആളുകൾക്ക് പ്രായമാകുമ്പോൾ മുടിയുടെ നിറം നിലനിർത്താനുള്ള സ്റ്റെം സെല്ലിന്റെ കഴിവ് നഷ്ടപ്പെടും.
നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം മനുഷ്യരിൽ മെലനോസൈറ്റ് സ്റ്റെം സെല്ലുകൾ അല്ലെങ്കിൽ McSC എന്ന് വിളിക്കപ്പെടുന്ന കോശങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. മെലനോസൈറ്റ് സ്റ്റെം സെല്ലുകളുടെ പ്രവർത്തനം നഷ്ടപ്പെടുന്നതാണ് മുടിയുടെ നരയ്ക്കും നിറം നഷ്ടപ്പെടുന്നതിനും കാരണമാകുന്നത്. ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് മെലനോസൈറ്റ് സ്റ്റെം സെൽ മോട്ടിലിറ്റിയും റിവേഴ്‌സിബിൾ ഡിഫറൻഷ്യേഷനും മുടിയുടെ ആരോഗ്യവും നിറവും നിലനിർത്തുന്നതിന് പ്രധാനമാണെന്ന് NYU ലാങ്കോൺ ഹെൽത്തിലെ പ്രൊഫസർ മയൂമി ഇറ്റോ പറയുന്നു.
advertisement
പ്രായമാകുമ്പോൾ കോശങ്ങൾ പിഗ്മെന്റ് ഉൽപ്പാദിപ്പിക്കുന്ന മെലനോസൈറ്റുകളായി പുനരുജ്ജീവിപ്പിക്കാനോ പക്വത പ്രാപിക്കാനോ കഴിയാത്തവയായി മാറും. ഇതോടെ McSC-കൾ അവയുടെ പുനരുൽപ്പാദന സ്വഭാവം അവസാനിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തി.
McSC- കളുടെ ചലനശേഷി പുനഃസ്ഥാപിക്കുന്നതിനോ അല്ലെങ്കിൽ അവയെ പിഗ്മെന്റ് ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നതിനോ ഉള്ള മാർഗങ്ങൾ കണ്ടെത്താനുള്ള പഠനങ്ങൾ തുടർന്ന് നടത്താൻ ആലോചനയുള്ളതായി ഇറ്റോ കൂട്ടിച്ചേർത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
April 21, 2023 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
മുടി നരയ്ക്കുന്നത് എന്തുകൊണ്ട്? അമേരിക്കൻ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ ഇങ്ങനെ