HOME » NEWS » Life » HOW TO GROW A FOREST USING THE MIYAWAKI METHOD IN MINIMAL SPACE AA

Miyawaki വീടിനോട് ചേര്‍ന്ന് ഒരു കൊച്ചു കാടുവളർത്തിയാലോ? മിയാവാക്കി രീതിയക്കുറിച്ച് അറിയാം

വളരെ ചെറിയ സ്ഥലം മാത്രമേ മിയാവാക്കി കൃഷിയ്ക്ക് ആവശ്യമുള്ളൂ. കുറഞ്ഞത് 20 ചതുരശ്ര അടി സ്ഥലത്ത് വളരുന്ന ചെടികൾ സാധാരണയേക്കാൾ പത്തിരട്ടി വേഗതയിൽ വളരുകയും മൂന്ന് വർഷം കൊണ്ട് പരിചരണമൊന്നും ആവശ്യമില്ലാത്ത വിധത്തിൽ അവിടെ വനം രൂപപ്പെടുകയും ചെയ്യുന്നു.

News18 Malayalam | Trending Desk
Updated: June 5, 2021, 2:41 PM IST
Miyawaki വീടിനോട്  ചേര്‍ന്ന് ഒരു കൊച്ചു കാടുവളർത്തിയാലോ? മിയാവാക്കി രീതിയക്കുറിച്ച് അറിയാം
News18
  • Share this:
ചെറിയ ഇടങ്ങളിൽ കാട് വളർത്താനുള്ള സവിശേഷമായ ഒരു കൃഷിരീതിയാണ് 'മിയാവാക്കി കൃഷി'. ജപ്പാനിലെ പ്രശസ്തനായ പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത ഈ കൃഷിരീതി അദ്ദേഹത്തിന്റെ പേരിൽത്തന്നെ അറിയപ്പെടുന്നു. ഈ രീതി പ്രകാരം, ഡസൻ കണക്കിന് സസ്യങ്ങളുടെ നാടൻ സ്പീഷീസുകൾ ഒരേ സ്ഥലത്ത് തന്നെ പരസ്പരം വളരെ അടുത്തായി നടുന്നു. അതിലൂടെ ഈ സസ്യങ്ങൾക്ക്, മുകളിൽ നിന്ന് മാത്രമേ സൂര്യപ്രകാശം ലഭിക്കുന്നുള്ളൂ എന്നും അതിലൂടെ വശങ്ങളിലേക്ക് വളരാതെ അവ മുകളിലേക്ക് തന്നെ വളരുന്നു എന്നും ഉറപ്പു വരുത്താൻ കഴിയുന്നു.

വളരെ ചെറിയ സ്ഥലം മാത്രമേ മിയാവാക്കി കൃഷിയ്ക്ക് ആവശ്യമുള്ളൂ. കുറഞ്ഞത് 20 ചതുരശ്ര അടി സ്ഥലത്ത് വളരുന്ന ചെടികൾ സാധാരണയേക്കാൾ പത്തിരട്ടി വേഗതയിൽ വളരുകയും മൂന്ന് വർഷം കൊണ്ട് പരിചരണമൊന്നും ആവശ്യമില്ലാത്ത വിധത്തിൽ അവിടെ വനം രൂപപ്പെടുകയും ചെയ്യുന്നു. മിയാവാക്കി വനങ്ങൾ വളർത്താൻ പിന്തുടരേണ്ട ആറു ഘട്ടങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

നാടൻ സ്പീഷീസുകൾ കണ്ടെത്തുക
നിങ്ങളുടെ പ്രദേശത്തെ നാടൻ സ്പീഷിസുകളിൽപ്പെടുന്ന ചെടികളുടെ പട്ടിക തയ്യാറാക്കുക. തുടർന്ന് സമീപത്തുള്ള നഴ്‌സറിയിൽ നിന്ന് 60-80 സെന്റീമീറ്റർ ഉയരമുള്ള, ഈ ചെടികളുടെ തൈകൾ വാങ്ങുക.

വിഭജനം
കുറ്റിച്ചെടികൾ (6 അടി), ഉപ വൃക്ഷങ്ങൾ (6-12 അടി), വൃക്ഷങ്ങൾ (20-40 അടി), വൻ വൃക്ഷങ്ങൾ (40 അടിയ്ക്ക് മുകളിൽ) എന്നിങ്ങനെ വ്യത്യസ്തമായ ഉയരങ്ങളുള്ള സ്പീഷീസുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഇവ ഇടകലർത്തി നടണം. ഒരേ സ്പീഷീസുകൾ തൊട്ടടുത്തായി നടരുത്.

Also Read പരിസ്ഥിതിയെ സംരക്ഷിക്കാം, ജീവൻ രക്ഷിക്കാം; തിങ്ക്- ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

മണ്ണ് തയ്യാറാക്കുക
അരിയുടെയോ ഗോതമ്പിന്റെയോ ഉമി, നിലക്കടലയുടെ തൊലി തുടങ്ങിയ സ്പോഞ്ചിന്റെ സ്വഭാവം ഉള്ളതും വരണ്ടതുമായ ജൈവവസ്തുക്കൾ ഉപയോഗിച്ച് വേരുകളിലേക്ക് സുഗമമായും വേഗത്തിലും വെള്ളം കയറുന്നുണ്ടെന്ന് ഉറപ്പാക്കുക. വെള്ളവും ഈർപ്പവും നിലനിർത്താൻ സഹായിക്കുന്ന ചകിരിച്ചോറ്, കരിമ്പിൻ ചണ്ടി തുടങ്ങിയവയും മണ്ണിൽ ചേർക്കാം, കാർഷിക മാലിന്യങ്ങൾ പോലെ ജൈവവിഘടിതമായ വസ്തുക്കളും മണ്ണിൽ ചേർക്കാവുന്നതാണ്. അതിലൂടെ മണ്ണിന്റെ ഗുണനിലവാരം നിലനിർത്താനും സൂര്യപ്രകാശം സസ്യങ്ങളെ നേരിട്ട് ബാധിക്കുന്നത് തടയാനും കഴിയുന്നു.

നടൽ
ഒരു മീറ്റർ ആഴമുള്ള കുഴിയെടുത്തതിന് ശേഷം ഒരു ചതുരശ്ര മീറ്റർ സ്ഥലത്ത് മൂന്ന് മുതൽ അഞ്ച് വരെ തൈകൾ എന്ന കണക്കിൽ നമുക്ക് ചെടി നടാവുന്നതാണ്. തൈകൾ തമ്മിൽ 60 സെന്റീമീറ്റർ അകലം ഉണ്ടാകണം.

VIRAL VIDEO: മകൻ കാർ സമ്മാനമായി നൽകി; സന്തോഷം കൊണ്ട് അലറിവിളിച്ച് അമ്മ

മരക്കൊള്ളികൾ വെയ്ക്കുക
ചെടികൾ വളരുന്ന ഘട്ടത്തിൽ വളഞ്ഞു പോകാതിരിക്കാൻ അതിന് താങ്ങായി മരക്കൊള്ളികൾ വെച്ച് കെട്ടുക. മണ്ണിൽ തന്നെ കൊള്ളികൾ ഉറപ്പിച്ചു നിർത്തിയതിനു ശേഷം ചെടിയുമായി ചണനൂൽ കൊണ്ട് കെട്ടിവെയ്ക്കുക.

പരിപാലനം
ദിവസത്തിൽ ഒരു തവണ ഈ ചെറുവനത്തിൽ ജലസേചനം നടത്തണം. ആദ്യത്തെ രണ്ടു വർഷക്കാലം കളകളൊന്നും വളരാതെ ഈ ചെടികളെ സംരക്ഷിക്കണം. മാസത്തിൽ ഒന്നോ രണ്ടോ തവണ ഈ സ്ഥലം വിശദമായി പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്താവുന്നതാണ്. മികച്ച ഫലം ലഭിക്കണമെങ്കിൽ മരച്ചില്ലകൾ മുറിച്ചു മാറ്റുകയോ വെട്ടുകയോ ഒന്നും ചെയ്യരുത്.
Published by: Aneesh Anirudhan
First published: June 5, 2021, 2:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories