• HOME
 • »
 • NEWS
 • »
 • life
 • »
 • പരിസ്ഥിതിയെ സംരക്ഷിക്കാം, ജീവൻ രക്ഷിക്കാം; തിങ്ക്- ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

പരിസ്ഥിതിയെ സംരക്ഷിക്കാം, ജീവൻ രക്ഷിക്കാം; തിങ്ക്- ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

'എന്തൊക്കെ നിയമം വന്നാലും വലിച്ചെറിയുന്ന സ്വഭാവം നമ്മളെ വിട്ടു പോകാറില്ല. ഈ വലിച്ചു എറിയുന്ന പ്ലാസ്റ്റികുകൾ പ്രകൃതിക്കും ജീവജാലകങ്ങൾക്കും ഭീഷണിയാണ്. ഈ സന്ദേശം ഒരു കൊച്ചു കുട്ടിയുടെ ഓർമ്മപ്പെടുത്തലിലൂടെയാണ് ഈ കൊച്ചു ഹ്രസ്വ ചിത്രം'

Think_Short film

Think_Short film

 • Share this:
  അബുദാബി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു യു എ ഇ പ്രവാസി മലയാളികളുടെ കൂട്ടായ്മ ഒരുക്കിയ ഹ്രസ്വചിത്രം Think യൂട്യൂബിൽ ശ്രദ്ധ നേടുന്നു. പട്ടാമ്പി സ്വദേശി യായ മഹേഷ് പട്ടാമ്പിയാണ് ക്യാമറയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പ്രധാന വേഷത്തിൽ ബേബി കാർത്തിക മഹേഷും, മറ്റു കഥാപാത്രങ്ങളായി ഷാർജ പ്രവാസികളായ ഹംസ ഫൈസൽ, നൗഷാദ് ഓച്ചിറ, സിന്ധു കുമാർ, തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. എഡിറ്റിംഗ്, വൈശാഖ് ബാലയാണ് നിർവഹിച്ചിരിക്കുന്നത്.

  'പ്രകൃതി മനോഹരിയാണ്, നമ്മുടെ അമ്മയാണ്, നാമടങ്ങുന്ന ആ പ്രകൃതിയുടെ മക്കൾ തന്നെയാണ് ഈ അമ്മയുടെ ഭീഷണിയും. എന്തൊക്കെ നിയമം വന്നാലും വലിച്ചെറിയുന്ന സ്വഭാവം നമ്മളെ വിട്ടു പോകാറില്ല. ഈ വലിച്ചു എറിയുന്ന പ്ലാസ്റ്റികുകൾ പ്രകൃതിക്കും ജീവജാലകങ്ങൾക്കും ഭീഷണിയാണ്. ഈ സന്ദേശം ഒരു കൊച്ചു കുട്ടിയുടെ ഓർമ്മപ്പെടുത്തലിലൂടെയാണ് ഈ കൊച്ചു ഹ്രസ്വ ചിത്രം'- ചിത്രം ഒരുക്കിയ മഹേഷ് പട്ടാമ്പി പറഞ്ഞു.


  ജൂൺ 5-നാണ് ലോക പരിസ്ഥിതിദിനം ആചരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ലോകമെമ്പാടും പരിസ്ഥിതിദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഭൂമിയുടെ സംരക്ഷണത്തിനും അഭിവൃദ്ധിയ്ക്കുമായി സജീവമായ നടപടികൾ കൈക്കൊള്ളാൻ ജനങ്ങളെയും സർക്കാരുകളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി 1974 മുതൽ നമ്മൾ ലോക പരിസ്ഥിതിദിനം ആചരിച്ചു വരുന്നുണ്ട്.

  Also Read- ലോക പരിസ്ഥിതി ദിനം 2021: ഈ വർഷത്തെ ആതിഥേയ രാജ്യം പാകിസ്ഥാൻ; പരിസ്ഥിതി ദിനത്തിന്റെ ചരിത്രം അറിയാം

  ഈ വർഷം പരിസ്ഥിതിദിനത്തിന്റെ ഔദ്യോഗിക പ്രമേയമായി സ്വീകരിച്ചിരിക്കുന്ന വിഷയം 'ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം' എന്നതാണ്. ഓരോ വർഷവും ഓരോ രാജ്യമാണ് പരിസ്ഥിതി ദിനത്തിന്റെ ഔദ്യോഗിക ആഘോഷങ്ങൾ സംഘടിപ്പിക്കാറുള്ളത്. ഇത്തവണ പാകിസ്ഥാനാണ് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ, കോവിഡ് മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് പരിസ്ഥിതിദിനം വിർച്വൽ ആയി ആഘോഷിക്കാനാണ് ഈ വർഷം തീരുമാനിച്ചിട്ടുള്ളത്. ഈ ദിനത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വെബിനാറുകളും സമൂഹ മാധ്യമങ്ങളിൽ വിവിധങ്ങളായ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
   നമ്മളെല്ലാം 2021-ലെ ലോക പരിസ്ഥിതിദിനം ആചരിക്കുന്ന ഈ വേളയിൽ പരിസ്ഥിതിയെക്കുറിച്ച് പ്രശസ്തരായ ആളുകൾ പറഞ്ഞിട്ടുള്ള ചില വചനങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.  • 'ചരിത്രത്തിൽ ഉടനീളം മനുഷ്യന് അതിജീവനത്തിനായി പ്രകൃതിയോട് പട പൊരുതേണ്ടി വന്നിട്ടുണ്ട്; എന്നാൽ, അതിജീവിക്കണമെങ്കിൽ അതിനെ സംരക്ഷിക്കുക കൂടി വേണമെന്ന് ഈ നൂറ്റാണ്ടിൽ മനുഷ്യൻ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.' - ജാക്ക് യെവ്‌സ്‌കൊസ്റ്റ്യൂ

  • 'നമുക്കെല്ലാം പൊതുവായുള്ളത് ഭൂമിയാണ്.' - വെൻഡൽ ബെറി

  • 'വിശ്വസ്തതയോടെയുള്ള മേൽനോട്ടത്തിന്റെ അഭാവത്തിൽ ഭൂമി ഇനി മുതൽ അതിന്റെ വിളവുകൾ നമുക്ക് പ്രദാനം ചെയ്യില്ല. ഭൂമിയെ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞിട്ട് ഭാവി തലമുറകളുടെ ഉപയോഗത്തിനായി അതിനെ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നമുക്ക് കഴിയില്ല' - ജോൺ പോൾ രണ്ടാമൻ

  • 'ഭൂമി ഒരു നല്ല സ്ഥലമാണ്. അതിനുവേണ്ടിയുള്ള പോരാട്ടം അർത്ഥവത്താകാൻ മാത്രം മൂല്യവത്തുമാണ്.' - ഏർണസ്റ്റ് ഹെമിങ്വേ

  • 'ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, ഞാൻ അതിനെ പ്രകൃതി എന്ന് വിളിക്കുന്നു.' - ഫ്രാങ്ക് ലോയ്ഡ് റൈറ്റ്

  • 'പ്രകൃതി എന്ന ഒരു അധിപതിയെ മാത്രം തിരഞ്ഞെടുക്കുക.' - റെംബ്രാൻഡ്

  • 'സുഖത്തിനും സമാധാനത്തിനും വേണ്ടിയും പിന്നെ എന്റെ ഇന്ദ്രിയങ്ങളെ ശരിയായി ക്രമീകരിക്കാനും ഞാൻ പ്രകൃതിയിലേക്ക് പോകുന്നു.' - ജോൺബറോസ്

  • 'പ്രകൃതിയെ പഠിക്കുക, സ്നേഹിക്കുക, അതിനോട് ചേർന്നു നിൽക്കുക. പ്രകൃതി ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.'- ഫ്രാങ്ക് ലോയ്ഡ് റൈറ്റ്

  • 'നമ്മുടെ പൂർവികരിൽ നിന്ന് നമുക്ക് ലഭിക്കുന്നതല്ല ഭൂമി, മറിച്ച് നമ്മുടെ മക്കളിൽ നിന്ന് നമ്മൾ കടം വാങ്ങുന്നതാണ്.' - നേറ്റീവ് അമേരിക്കൻ പഴഞ്ചൊല്ല്

  • 'ഭൂമി ഒരു രാജ്യവും മാനവരാശി അതിന്റെ പൗരന്മാരുമാണ്.' - ബഹ ഉ ലാഹ്‌

  • 'നമ്മൾ എന്താണോ അങ്ങനെ തന്നെയായിരിക്കാൻ പ്രകൃതി നിരന്തരം നമ്മളോട് ആവശ്യപ്പെടുന്നു.' - ഗ്രെറ്റൽ എർലിച്ച്

  • 'പറയുന്നതിനേക്കാൾ കൂടുതൽ പ്രകൃതി നമ്മളെ പഠിപ്പിക്കുന്നു. കല്ലുകളിൽ പ്രബോധനങ്ങൾ ഒന്നുമില്ല. ഒരു കല്ലിൽ നിന്ന് ഒരു ഗുണപാഠം ലഭിക്കുന്നതിനേക്കാൾ എളുപ്പം തീപ്പൊരി സൃഷ്ടിക്കാനാണ്.' - ജോൺ ബറോസ്


  Published by:Anuraj GR
  First published: