അറിഞ്ഞില്ല ഉണ്ണീ ! ജോലിക്കെടുത്ത അറിയിപ്പായിരുന്നു അതെന്ന്; തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുക്കാതെ പോയപ്പോൾ
- Published by:meera_57
- news18-malayalam
Last Updated:
തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയ അദ്ദേഹം റിക്രൂട്ടറെ തിരിച്ച് വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ...
ജോലിക്കെടുത്തെന്ന അറിയിപ്പുമായി വന്ന ഒരു പ്രധാനപ്പെട്ട ഫോണ്‍ കോള്‍ തട്ടിപ്പാണെന്ന് തെറ്റിദ്ധരിച്ചതിനെക്കുറിച്ച് യുവാവ് പങ്കുവെച്ച അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് (Reditt) യുവാവ് തന്റെ അനുഭവക്കുറിപ്പ് പങ്കുവെച്ചത്. യുഎസിലെ ഒരു നമ്പറില്‍ നിന്ന് തനിക്ക് തുടരെ ഫോണ്‍ കോളുകള്‍ വന്നതായി പോസ്റ്റില്‍ യുവാവ് അവകാശപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ വ്യാപകമായ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇതെന്ന് കരുതിയ യുവാവ് ഫോണ്‍കോളുകള്‍ അവഗണിച്ചു. പക്ഷേ, ഒരേ നമ്പറില്‍ നിന്ന് പലതവണ ഫോണ്‍ കോള്‍ എത്തിയതോടെ യുവാവില്‍ സംശയം ജനിച്ചു. തുടര്‍ന്ന് ട്രൂകോളറില്‍ നമ്പര്‍ എടുത്ത് പരിശോധിച്ചു. എന്നാല്‍, ആ നമ്പര്‍ ആമസോണിന്റെ റിക്രൂട്ട്‌മെന്റ് ടീമില്‍ നിന്നാണെന്ന് അദ്ദേഹം കണ്ടെത്തി. തന്നെ ഇക്കാര്യം ഞെട്ടിച്ചതായും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ഏഴിനാണ് ആദ്യമായി കോള്‍ ലഭിച്ചത്. ഇതിന് യുവാവ് മറുപടി നല്‍കിയില്ല. പിന്നീട് ഫെബ്രുവരി 25ന് അതേ നമ്പറില്‍ നിന്ന് കോള്‍ വന്നു. അത് എടുത്തെങ്കിലും തട്ടിപ്പാണെന്ന് കരുതി ഉടന്‍ തന്നെ കട്ട് ചെയ്തു. തുടര്‍ച്ചയായി രണ്ട് കോളുകള്‍ കൂടി വന്നപ്പോള്‍ നമ്പര്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് തനിക്ക് പറ്റിയ മണ്ടത്തരം യുവാവിന് മനസ്സിലായത്.
തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയ അദ്ദേഹം റിക്രൂട്ടറെ തിരിച്ച് വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ, അത് ഫലം കണ്ടില്ല. മാത്രവുമല്ല കോള്‍ബാക്ക് ശ്രമത്തിന്റെ ഭാഗമായി ഫോണിലെ ബാലന്‍സില്‍ നിന്ന് ചാര്‍ജ് ഈടാക്കുകയും ചെയ്തു.
advertisement
അതേസമയം, വിഷമിക്കേണ്ടെന്നും അവര്‍ തിരികെ വിളിക്കുകയോ ഇമെയില്‍ അയക്കുകയോ ചെയ്യുമെന്ന് ഒരു ഉപയോക്താവ് യുവാവിനെ സമാധാനിപ്പിച്ചു. ''എന്റെ അനുഭവം അനുസരിച്ച്, പ്രധാനപ്പെട്ട റിക്രൂട്ടര്‍മാരെല്ലാം തങ്ങള്‍ ഉദ്യോഗാര്‍ഥികളെ ഫോണ്‍ വിളിക്കുന്നതിനൊപ്പം ഇമെയിലും അയക്കും. അവര്‍ക്ക് നിങ്ങളെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ മെയില്‍ ചെയ്യേണ്ടതാണ്. പ്രത്യേകിച്ച്, അത് ഒരു അന്താരാഷ്ട്ര കോള്‍ ആയതിനാല്‍,'' മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ട്രൂകോളര്‍ ആളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്ന് മറ്റൊരു ഉപയോക്താവ് മുന്നറിയിപ്പ് നല്‍കി. ഒരു യുകെ കമ്പനിയില്‍ നിന്ന് തനിക്കും സമാനമായ അനുഭവം നേരിട്ടതായും പിന്നീട് കോള്‍ ലഭിച്ചില്ലെന്നും ആ അവസരം നഷ്ടപ്പെട്ടതായും മറ്റൊരാള്‍ പറഞ്ഞു.
advertisement
യുവാവിന്റെ പോസ്റ്റ് വളരെ വേഗമാണ് വൈറലായത്. ഇതിന് പിന്നാലെ തന്റെ ആദ്യത്തെ പോസ്റ്റിന്റെ ഒരു അപ്‌ഡേറ്റ് കഴിഞ്ഞദിവസം യുവാവ് പങ്കുവെച്ചു. ഫെബ്രുവരി 25ന് വീണ്ടും കോള്‍ ലഭിച്ചതായും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി. ഇതും വളരെ വേഗം വൈറലായി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 26, 2025 4:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
അറിഞ്ഞില്ല ഉണ്ണീ ! ജോലിക്കെടുത്ത അറിയിപ്പായിരുന്നു അതെന്ന്; തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുക്കാതെ പോയപ്പോൾ