ബോണറ്റില്‍ തൂങ്ങിപ്പിടിച്ച ഭര്‍ത്താവിനെയും കൊണ്ട് ഭാര്യയുടെ കാമുകന്‍ കാറോടിച്ചത് കിലോമീറ്ററോളം

Last Updated:

ബോണറ്റില്‍ തൂങ്ങിക്കിടന്ന യുവാവിന്റെ ഭാര്യയും കാമുകനുമായിരുന്നു കാറിനുള്ളിലുണ്ടായിരുന്നത്

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
കാറിന്റെ ബോണറ്റില്‍ തൂങ്ങിപ്പിടിച്ചുനിന്ന ഭര്‍ത്താവിനെയും കൊണ്ട് ഭാര്യയുടെ കാമുകന്‍ തിരക്കുള്ള റോഡില്‍ കിലോമീറ്ററോളം കാറോടിച്ചു പോയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മൊറാദ്ബാദ് (Moradabad district, Uttar Pradesh) ജില്ലയിലാണ് സംഭവം നടന്നത്. ബോണറ്റില്‍ തൂങ്ങിക്കിടന്ന യുവാവിന്റെ ഭാര്യയും കാമുകനുമായിരുന്നു കാറിനുള്ളിലുണ്ടായിരുന്നത്. ഭാര്യയുടെ കാമുകനാണ് കാറോടിച്ചിരുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കിലോമീറ്ററോളമാണ് ഭര്‍ത്താവിനെയും കൊണ്ട് കാറ് പാഞ്ഞുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വഴിയാത്രക്കാരില്‍ ചിലര്‍ കാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. പിന്നാലെ സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റൊരു യുവാവ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാറോടിച്ചിരുന്ന യുവാവ് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചശേഷം കടന്നുകളയുകയായിരുന്നു. അപ്പോഴും ഭര്‍ത്താവ് ബോണറ്റില്‍ തൂങ്ങിയാടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
"ഞങ്ങള്‍ സംഭവത്തെപ്പറ്റി അന്വേഷിച്ച് വരികയാണ്. സമീര്‍ എന്ന യുവാവാണ് ബോണറ്റില്‍ തൂങ്ങിക്കിടന്നത്. മാഹിര്‍ ആണ് കാറോടിച്ചത്. സമീറിന്റെ ഭാര്യയേയും കൊണ്ടാണ് മാഹിര്‍ കാറോടിച്ചുപോയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാറോടിച്ചിരുന്ന മാഹിറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറും കണ്ടെടുത്തിട്ടുണ്ട്," പോലീസ് പറഞ്ഞു.
advertisement
Summary: A startling incident has surfaced in Moradabad, Uttar Pradesh, when a husband was seen hanging on the bonnet of a car driven by his wife's supposed lover while she was seated inside. The man clung to the Hyundai Aura on the busy road as it pulled him for kilometers on its bonnet
മലയാളം വാർത്തകൾ/ വാർത്ത/Life/
ബോണറ്റില്‍ തൂങ്ങിപ്പിടിച്ച ഭര്‍ത്താവിനെയും കൊണ്ട് ഭാര്യയുടെ കാമുകന്‍ കാറോടിച്ചത് കിലോമീറ്ററോളം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement