ചൊവ്വ കര്‍ക്കിടകം രാശിയിലേക്ക് സംക്രമിക്കുന്നു; ഈ അഞ്ച് രാശിക്കാരുടെ ജീവിതം മാറിമറിയും

Last Updated:

ധൈര്യവും വീര്യവും നല്‍കുന്ന ഒരു ഗ്രഹമായാണ് ചൊവ്വയെ കണക്കാക്കപ്പെടുന്നത്

News18
News18
ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഏപ്രില്‍ 3 ന് കര്‍ക്കിടക രാശിയിലേക്ക് സംക്രമിക്കും. ധൈര്യവും വീര്യവും നല്‍കുന്ന ഒരു ഗ്രഹമായാണ് ചൊവ്വയെ കണക്കാക്കപ്പെടുന്നത്. ചൊവ്വയുടെ അനുഗ്രഹത്താല്‍ വ്യക്തികള്‍ക്ക് പൂര്‍ണ്ണ ധൈര്യത്തോടെ മുന്നോട്ട് നീങ്ങാന്‍ സാധിക്കും. ഏതൊക്കെ രാശിക്കാരുടെ ജീവിതമാണ് ഈ രാശിമാറ്റത്തിലൂടെ മാറിമറിയുന്നതെന്ന് പരിശോധിക്കാം.
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശി സംക്രമണ സമയത്ത് സാമ്പത്തികമായി നിങ്ങള്‍ക്ക് വളരെ അനുകൂലമായ സമയമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കൊപ്പം നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകുകയും ബിസിനസില്‍ ഒരു പുതിയ ഇടപാട് സാധ്യമാകുകയും ചെയ്യും. ഈ സംക്രമണത്തിന്റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. വരുമാനത്തിനും സമ്പാദ്യത്തിനും സാധ്യതകളുണ്ട്. എന്നാല്‍ അതേസമയം ചെലവുകള്‍ക്ക് സാധ്യതയുണ്ടാകും. അതിനാല്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് ഗുണം ചെയ്യും. ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നിരവധി ശുഭകരമായ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങള്‍ക്ക് കുടുംബ പിന്തുണ ലഭിക്കും. സന്താനങ്ങള്‍ നിങ്ങളെ സഹായിക്കും. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനുള്ള അവസരങ്ങളും ലഭിക്കും. ഓഫീസ് ജോലികളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം കുറവായിരിക്കുമെങ്കിലും വിദ്യാഭ്യാസത്തിനും മത്സര പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ നിങ്ങളുടെ ശ്രമങ്ങള്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. അത് നിങ്ങളുടെ കരിയറില്‍ നല്ല ഫലങ്ങള്‍ നല്‍കും. മാനസിക സമാധാനം നിലനിര്‍ത്താന്‍ ധ്യാനവും യോഗയും അവലംബിക്കുന്നത് ഗുണം ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തിന് ശരിയായ ഫലങ്ങള്‍ ലഭിക്കും. ആളുകള്‍ നിങ്ങളെ അഭിനന്ദിക്കും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടക രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. സ്വത്ത്, ഭൂമി സംബന്ധമായ കാര്യങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധ്യതയുണ്ട്. കോടതി സംബന്ധമായ കാര്യങ്ങളില്‍ തീരുമാനം മാറ്റിവയ്ക്കാനുള്ള സാധ്യതയുണ്ട്. പക്ഷേ തീരുമാനം നിങ്ങള്‍ക്ക് അനുകൂലമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ല. വിദേശത്തേക്ക് പോകാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഈ സമയം ശുഭകരമായിരിക്കും. മതപരമായ യാത്രകള്‍ക്കും സാധ്യതയുണ്ട്. ചില ബുദ്ധിമുട്ടുകള്‍ വന്നേക്കാം. മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഇത് ഒഴിവാക്കാനാകും. ബിസിനസുകാര്‍ക്ക് ഒരു പ്രധാന കരാര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കഠിനാധ്വാനികളായ ആളുകള്‍ക്ക് ഈ സമയം ചില വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കാം. എന്നാല്‍ നിങ്ങളുടെ ധൈര്യവും ദൃഢനിശ്ചയവും വിജയം കൊണ്ടുവരും. ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് നിങ്ങള്‍ അവയെ മറികടക്കും. ചൊവ്വയുടെ സ്ഥാനം കാരണം സമാഹരിച്ച പണം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ ഈ ചെലവ് നല്ല പ്രവൃത്തികളിലായിരിക്കും. പുതിയ പദ്ധതികള്‍ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയം ബിസിനസുകാര്‍ക്ക് ലാഭകരമാണെന്ന് തെളിയിക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തിലും ബിസിനസ് പങ്കാളിത്തത്തിലും ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചൊവ്വയുടെ സംക്രമണത്തിന്റെ ഫലമായി നിങ്ങള്‍ക്ക് കൂടുതല്‍ ആത്മീയമായ വികാരങ്ങള്‍ അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ അല്ലെങ്കില്‍ ഭരണപരമായ ജോലികളില്‍ നിന്ന് നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. അനുകൂല ഫലങ്ങള്‍ ലഭിക്കുന്നതിന് കുട്ടികളുടെ വിദ്യാഭ്യാസവുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് മാനസിക സമാധാനം നല്‍കുകയും നിഷേധാത്മകത കുറയ്ക്കുകയും ചെയ്യും. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്ന ചില വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Life/
ചൊവ്വ കര്‍ക്കിടകം രാശിയിലേക്ക് സംക്രമിക്കുന്നു; ഈ അഞ്ച് രാശിക്കാരുടെ ജീവിതം മാറിമറിയും
Next Article
advertisement
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
  • തമിഴ്‌നാട് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

  • പരിക്കേറ്റവർക്കും ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് എം.കെ. സ്റ്റാലിൻ

  • ജുഡീഷ്യൽ അന്വേഷണം നടത്താനും തീരുമാനിച്ചു

View All
advertisement