സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു

Last Updated:

റിപ്പോർട്ടർ ടി വി, ബി ജെ പി അധ്യക്ഷനെതിരെ ചെയ്ത മുഴുവൻ വ്യാജവാർത്തകളും ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സു രേഷാണ് വക്കീൽ നോട്ടീസ് അയച്ചത്.
റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിൻ, എഡിറ്റോറിയൽ മേധാവിമാരായ അരുൺകുമാർ, സ്മൃതി പരുത്തിക്കാട്, ജിമ്മി ജയിംസ്, സുജയ പാർവതി, തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർമാർ, കർണാടകയിലെ അഭിഭാഷകനായ കെ എൻ ജഗദീഷ് കുമാർ എന്നിവർക്കെതിരെയാണ് കേസ് നൽകുന്നത്.
ഇതും വായിക്കുക: തനിക്കെതിരെ വ്യാജവാർത്ത നൽകിയതിന് റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖറിന്റെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്
പാർട്ടിയെ അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്തതിലാണ് നോട്ടീസ് അയച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ മനപൂർവ്വം അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത ചെയ്തുവെന്നും ഇതുവഴി പാർട്ടിക്ക് വലിയ മാനനഷ്ടം സംഭവിച്ചെന്നും എറണാകുളത്തെ ആർ വി എസ് അസോസിയേറ്റ് വഴി ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ അഡ്വ. എസ് സുരേഷ് ആരോപിക്കുന്നു.
advertisement
റിപ്പോർട്ടർ ടി വി, ബി ജെ പി അധ്യക്ഷനെതിരെ ചെയ്ത മുഴുവൻ വ്യാജവാർത്തകളും ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.
Summary: The BJP has filed a defamation case against Reporter TV, alleging that the channel defamed the State President, Rajeev Chandrasekhar. The party's State General Secretary, Adv. S. Suresh, sent the legal notice.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
Next Article

  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement