Father's day 2021: അച്ഛന്മാർക്ക് വേണ്ടിയുള്ള ദിനത്തിൽ പങ്കുവെയ്ക്കാവുന്ന ചില ഉദ്ധരണികളും സന്ദേശങ്ങളും

Last Updated:

മിക്കവാറും രാജ്യങ്ങളിലും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി ആചരിക്കുന്നത്. ഈ വർഷം ജൂൺ 20നാണ് ഫാദേഴ്‌സ് ഡേ. ഫാദേഴ്‌സ് ഡേയിൽ ആ ദിനത്തിന്റെ പ്രാധാന്യം ഊന്നിക്കൊണ്ട് പങ്കുവെയ്ക്കാൻ കഴിയുന്ന ചില സന്ദേശങ്ങളും ഉദ്ധരണികളും നമുക്ക് പരിചയപ്പെടാം.

happy fathers day
happy fathers day
"ആർക്കും ഔപചാരികമായ അർത്ഥത്തിൽ ഒരു പിതാവാകാം. എന്നാൽ, പൂർണമായ അർത്ഥത്തിൽ ഒരു അച്ഛൻ ആയിരിക്കാൻ ചിലർക്ക് മാത്രമേ കഴിയൂ"  എന്ന് പറഞ്ഞത് മുൻ ബേസ്ബോൾ കളിക്കാരനായ വെയ്ഡ് ബോഗ്സ് ആണ്. തങ്ങളുടെ മക്കളെ വളർത്തിയെടുക്കുന്നതിൽ സജീവമായ ഇടപെടലുകൾ നടത്തുകയും എല്ലാക്കാലത്തും അവർക്ക് പിന്തുണയേകുകയും ചെയ്യുന്ന ലോകത്തെമ്പാടുമുള്ള അച്ഛന്മാരെക്കുറിച്ച് ഇതിലും മനോഹരമായി വർണിക്കാൻ കഴിയില്ല.
മിക്കവാറും രാജ്യങ്ങളിലും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി ആചരിക്കുന്നത്. ഈ വർഷം ജൂൺ 20നാണ് ഫാദേഴ്‌സ് ഡേ. ഫാദേഴ്‌സ് ഡേയിൽ ആ ദിനത്തിന്റെ പ്രാധാന്യം ഊന്നിക്കൊണ്ട് പങ്കുവെയ്ക്കാൻ കഴിയുന്ന ചില സന്ദേശങ്ങളും ഉദ്ധരണികളും നമുക്ക് പരിചയപ്പെടാം.
- എനിക്ക് ഏറ്റവും വിലപ്പെട്ട സമ്മാനം ദൈവത്തിൽ നിന്നാണ് ലഭിച്ചത്. ആ സമ്മാനത്തെ ഞാൻ അച്ഛൻ എന്ന് വിളിക്കുന്നു. അച്ഛനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. ആവോളം സ്നേഹം നിറഞ്ഞ സന്തോഷകരമായ ജീവിതമാണ് അച്ഛൻ എനിക്ക് നൽകിയത്... ഹാപ്പി ഫാദേഴ്‌സ് ഡേ, അച്ഛാ!
advertisement
- വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഫാദേഴ്‌സ് ഡേ വരുന്നതെങ്കിലും, ഓരോ ദിവസവും അച്ഛൻ എനിക്കായി ചെയ്യുന്ന കാര്യങ്ങൾ ഞാൻ തിരിച്ചറിയുന്നുണ്ട്. അതിന് ഞാൻ അദ്ദേഹത്തോട് എപ്പോഴും കടപ്പെട്ടിരിക്കുന്നു. അച്ഛാ, അച്ഛനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.
- ക്ഷമാശീലരും സ്നേഹസമ്പന്നരും ആത്മാർത്ഥതയുള്ളവരും കഠിനപ്രയത്നം ചെയ്യുന്നവരും ഉദാരമതികളുമായ എല്ലാ അച്ഛന്മാർക്കും ഒരു നല്ല ഫാദേഴ്‌സ് ഡേ ആശംസിക്കുന്നു.
advertisement
- എന്റെ സൂപ്പർ ഹീറോയും അടുത്ത സുഹൃത്തുമെല്ലാം എന്റെ അച്ഛനാണ്! ഹാപ്പി ഫാദേഴ്‌സ് ഡേ.
ഇനി നമുക്കെല്ലാം പ്രചോദനം നൽകുന്ന പ്രശസ്തരുടെ ചില ഉദ്ധരണികൾ പരിചയപ്പെടാം
- "ആരും അധികം വാഴ്ത്തിപ്പാടാത്ത, പ്രശംസിക്കാത്ത, ശ്രദ്ധിക്കാത്ത ഒരുവനും എന്നാൽ സമൂഹത്തിന്റെ ഏറ്റവും മൂല്യവത്തായ സ്വത്തുമാണ് ഒരു നല്ല അച്ഛൻ" - ബില്ലി ഗ്രഹാം
- "ഒരു കുഞ്ഞിന് ജന്മം നല്കാൻ കഴിയും എന്നതല്ല നിങ്ങളെ ഒരു നല്ല മനുഷ്യനാക്കി മാറ്റുന്നത്, മറിച്ച് ഒരു കുഞ്ഞിനെ നന്നായി വളർത്തിക്കൊണ്ടുവരാനുള്ള ധൈര്യമാണ്" - ബരാക്ക് ഒബാമ
advertisement
- "ഒരു കുഞ്ഞിനെ സഹായിക്കാനായി തല കുനിക്കുന്ന ഒരാളെക്കാൾ ഉയരം മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല" - എബ്രഹാം ലിങ്കൺ
- "ഒരു കുട്ടിയെ സഹായിക്കാനായി എന്തും ചെയ്യാൻ തയ്യാറാകുന്ന ഒരാളാണ് യഥാർത്ഥ ഹീറോ" - ഫ്രെഡ് റോജേഴ്‌സ്
- "എനിക്ക് എന്റെ കുട്ടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അവർ ആഗ്രഹിക്കുന്നതെന്താണോ അതായിത്തീരാനുള്ള സ്വാതന്ത്ര്യമാണ്" - വിൽ സ്മിത്ത്
- "നിങ്ങൾ ഇതുവരെ യോഗ്യത നേടിയിട്ടില്ലാത്ത ഒരു കാര്യം ചെയ്യാൻ തുടങ്ങുകയും അത് ചെയ്തുകൊണ്ടിരിക്കെ നിങ്ങൾ അതിന് യോഗ്യരാവുകയും ചെയ്യുന്നു എന്നതാണ് പിതൃത്വത്തിന്റെ പ്രത്യേകത" - ജോൺ ഗ്രീൻ
മലയാളം വാർത്തകൾ/ വാർത്ത/Life/
Father's day 2021: അച്ഛന്മാർക്ക് വേണ്ടിയുള്ള ദിനത്തിൽ പങ്കുവെയ്ക്കാവുന്ന ചില ഉദ്ധരണികളും സന്ദേശങ്ങളും
Next Article
advertisement
കടുവയെ പിടിക്കാൻ പ്രതിഷേധിച്ച് നാട്ടുകാർ വനം വകുപ്പുകാരെ കെണിയിൽ പൂട്ടിയിട്ടു
കടുവയെ പിടിക്കാൻ പ്രതിഷേധിച്ച് നാട്ടുകാർ വനം വകുപ്പുകാരെ കെണിയിൽ പൂട്ടിയിട്ടു
  • കര്‍ണ്ണാടകയിലെ ബൊമ്മലാപുര ഗ്രാമത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ 20 മിനുറ്റോളം കൂട്ടിലടച്ചു.

  • കടുവയെ പിടികൂടാന്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ വിട്ടു.

  • വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ചതിനും വാഹനത്തിന്റെ കാറ്റഴിച്ചുവിട്ടതിനും നാട്ടുകാര്‍ക്കെതിരെ കേസ്.

View All
advertisement