Nobel Peace prize| 'വിശപ്പിന്റെ വിളി കേട്ടു'; സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

Last Updated:

ആഗോളതലത്തിൽ പട്ടിണിയും ഭക്ഷ്യ അരക്ഷിതാവസ്ഥയും മറികടക്കാൻ നടത്തിയ പരിശ്രമങ്ങളാണ് വേൾഡ് ഫുഡ് പ്രോഗ്രാമിനെ നൊബേലിന് അർഹരാക്കിയത്

ഓസ്ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വേൾഡ് ഫുഡ് പ്രോഗ്രാമിന് (WFP). ആഗോളതലത്തിൽ പട്ടിണിയും ഭക്ഷ്യ അരക്ഷിതാവസ്ഥയും മറികടക്കാൻ നടത്തിയ പരിശ്രമങ്ങളാണ് സംഘടനയെ പുരസ്കാരത്തിന് അർഹരാക്കിയത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണിത്. നൊബേൽ കമ്മിറ്റി ചെയർമാനായ ബെറിറ്റ് റീസ് ആൻഡേഴ്‌സനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
'പട്ടിണിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്കും സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സമാധാനത്തിനുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും പട്ടിണിയെ യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ആയുധമായി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങളില്‍ ഒരു പ്രേരകശക്തിയായി പ്രവര്‍ത്തിച്ചതിനു'മാണ് സംഘടനയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ പുരസ്‌കാര സമിതി പറഞ്ഞു.
advertisement
കോവിഡ് മഹാമാരിയെ പടർന്നുപിടിക്കുന്നതിന് പിന്നാലെ ലോകരാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ലക്ഷകണക്കിന് പേർ പട്ടിണിയിലേക്ക് പോവുകയാണ്. ഈ സമയത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ വേൾഡ് ഫുഡ് പ്രോഗ്രാം നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് നൊബേൽ പുരസ്കാരം. “ഈ വർഷത്തെ അവാർഡ് പ്രഖ്യാപനത്തിനൊപ്പം, പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന ദശലക്ഷക്കണക്കിനാളുകളിലേക്ക് ലോകത്തിന്റെ കണ്ണുകൾ തുറക്കണമെന്ന് ആവശ്യപ്പെടുന്നു” -ആൻഡേഴ്‌സൺ പറഞ്ഞു.
advertisement
ഭക്ഷ്യസുരക്ഷയെ സമാധാനത്തിന്റെ ഉപകരണമാക്കി മാറ്റുന്നതിൽ ബഹുമുഖ സഹകരണത്തിൽ വേൾഡ് ഫുഡ് പ്രോഗ്രാം പ്രധാന പങ്ക് വഹിക്കുന്നു. ആൽഫ്രഡ് നോബൽ പരാമർശിച്ചിരിക്കുന്നതുപോലെ രാഷ്ട്രങ്ങളുടെ സാഹോദര്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സംഘടന വലിയ പങ്കുവഹിച്ചതായും ആൻഡേഴ്‌സൺ പുരസ്‌കാര പ്രഖ്യാപനവേളയിൽ പറഞ്ഞു.
പത്ത് ദശലക്ഷം സ്വീഡിഷ് ക്രൗണ്‍ (ഏകദേശം 8.26 കോടി രൂപ) ആണ് പുരസ്‌കാരത്തുക. ഡിസംബര്‍ പത്തിന് ഓസ്ലോയില്‍ പുരസ്‌കാരം സമ്മാനിക്കും. 80ൽ അധികം രാജ്യങ്ങളിലായി 9 കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്. റോം ആസ്ഥാനമായി പ്രവർത്തിക്കുന്നു സംഘടന 1963ലാണ് സ്ഥാപിക്കപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Nobel Peace prize| 'വിശപ്പിന്റെ വിളി കേട്ടു'; സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്
Next Article
advertisement
‘ഇനി അസാധ്യം’; ഒട്ടിച്ചാൽ ഒരു കള്ളനും കൊണ്ടുപോകാനാകില്ല; ലൂവ്ര് മ്യൂസിയത്തിലെ കവർച്ച 'പരസ്യമാക്കി' ഫെവിക്കോൾ
‘ഇനി അസാധ്യം’; ഒട്ടിച്ചാൽ ഒരു കള്ളനും കൊണ്ടുപോകാനാകില്ല; ലൂവ്ര് മ്യൂസിയത്തിലെ കവർച്ച 'പരസ്യമാക്കി' ഫെവിക്കോൾ
  • ഫെവിക്കോളിന്റെ പരസ്യം ലൂവ്ര് മ്യൂസിയത്തിലെ കവർച്ചയെ ട്രോളി സമൂഹമാധ്യമങ്ങളിൽ വൈറലായി.

  • ഫെവിക്കോൾ ഉപയോഗിച്ച് ഒട്ടിച്ചാൽ മോഷ്ടാവിനും ഇളക്കിക്കൊണ്ടുപോകാനാവില്ലെന്ന് പരസ്യം അവകാശപ്പെടുന്നു.

  • ലൂവ്ര് മ്യൂസിയത്തിൽ 900 കോടി രൂപ വിലവരുന്ന രത്നാഭരണങ്ങൾ മോഷണം പോയി.

View All
advertisement