കേതു ഗ്രഹത്തെയാണ് നമ്പര് 7 പ്രതിനിധീകരിക്കുന്നത്. ജന്മസംഖ്യ 7 ആയിട്ടുള്ളവര് ഗവേഷണത്തിൽ താത്പര്യമുള്ളവരായിരിക്കും. അന്തിമഫലം ലഭിക്കുന്നതുവരെ മിക്ക കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കാന് ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്. ജന്മസംഖ്യ 7 ആയിട്ടുള്ളവരില് ഭൂരിഭാഗവും ശാസ്ത്രജ്ഞരും, കായികതാരങ്ങളും, സാങ്കേതിക വിദഗ്ധരും, അഭിനേതാക്കളും, ഗവേഷണ അനലിസ്റ്റുകളും ആയിരിക്കും. ആളുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് ഇവര്. ഒരു ചെറിയ ഗ്രൂപ്പ് ആളുകളെയാകും ഇവര് എപ്പോഴും തിരഞ്ഞെടുക്കുക.
സയന്സ്, അഭിനയം, റീട്ടെയ്ലിംഗ് മെഡിക്കല്, റിസര്ച്ച് മേഖലകളിലുള്ളവര്ക്ക് 2023 ഒരു മികച്ച വര്ഷമായിരിക്കും. വിദേശത്ത് പഠിക്കാന് ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള്ക്ക് ഈ വര്ഷം അവസരം ലഭിക്കും. കുടുംബത്തോടൊപ്പവും പ്രണയ പങ്കാളിയോടൊപ്പവും കൂടുതല് നേരം ചെലവഴിക്കാൻ സാധിക്കുന്ന വര്ഷമാകും.
കരിയറും പണവും
ജന്മസംഖ്യ 7 ആയിട്ടുള്ളവര് ഈ വര്ഷം സാമ്പത്തിക കാര്യങ്ങളില് വിജയം കൈവരിക്കും. മരുന്നുകള്, മെഡിക്കല് സയന്സ്, സര്ജറി, ഗവേഷണ മേഖലകള്, ഐടി, പ്രതിരോധം, രാഷ്ട്രീയം, കായികം, പലചരക്ക്, റിയല് എസ്റ്റേറ്റ് എന്നീ മേഖലകളില് പ്രവര്ത്തിക്കുന്നവരുടെ ലാഭം വര്ധിക്കും. വിദേശത്ത് ഒരു ബിസിനസ്സ് തുടങ്ങാനോ കയറ്റുമതി ബിസിനസ്സ് കൈകാര്യം ചെയ്യാനോ ആഗ്രഹിക്കുന്ന ആളുകള്ക്ക് ഈ വര്ഷം വിജയം നിറഞ്ഞതായിരിക്കും. ഈ വര്ഷം അനലിസ്റ്റുകള്ക്ക് വിജയകരമായിരിക്കും. 2023ല് നിങ്ങള്ക്ക് പേരും പ്രശസ്തിയും ലഭിക്കും.
ജോലിക്കാര്ക്ക് ഒരു മെഡിക്കല് സംബന്ധമായ കമ്പനിയുമായി അസോസിയേറ്റ് ചെയ്യാനുള്ള വര്ഷം കൂടിയാണിത്. നിങ്ങളുടെ ബോസുമായി വികാരങ്ങളും സാമ്പത്തിക കാര്യങ്ങളും പങ്കുവെയ്ക്കരുത്. ജോലിക്കാര് വളരെ ശ്രദ്ധാപൂര്വ്വം ആലോചിച്ച ശേഷം മാത്രമേ കാര്യങ്ങള് അവതരിപ്പിക്കാന് പാടുള്ളൂ. ജന്മസംഖ്യ 7 ആയിട്ടുള്ളവര്ക്ക് പ്രൊമോഷന് ലഭിക്കാന് സാധ്യതയുണ്ട്.
പ്രണയം, വിവാഹം
7 ജന്മസംഖ്യ ആയുള്ളവര് ഈ വര്ഷം നിങ്ങളുടെ പങ്കാളിയോടൊപ്പം കൂടുതല് സമയം ചെലവഴിക്കണം. കൂടാതെ, നിങ്ങളുടെ തൊഴിലും ജീവിതവും ബാലന്സ് ചെയ്യാന് ശ്രമിക്കണം. ഇത്തരക്കാര് നിശബ്ദത ഒഴിവാക്കുകയും ആശയവിനിമയം നടത്തുകയും വേണം.
സാഹചര്യങ്ങള് പങ്കാളിയുമായി പങ്കുവെയ്ക്കുന്നത് നിങ്ങള്ക്ക് ഗുണം ചെയ്യും. വിവാഹിതര് പരസ്പര ബഹുമാനം നിലനിര്ത്തണം. പരസ്പരം കഴിയുന്നത്ര അഭിനന്ദിക്കുകയും നിങ്ങളുടെ പങ്കാളിയുടെ സ്നേഹവും കരുതലും തിരിച്ചറിയുകയും വേണം. നിരാശ ഒഴിവാക്കാനും കാര്യങ്ങള് ശരിയായ ദിശയിലേക്ക് നീങ്ങാനും ഈ വര്ഷം നിങ്ങള് ശ്രദ്ധാപൂര്വ്വം ആശയവിനിമയം നടത്തണം.
ജന്മസംഖ്യ 7 ആയിട്ടുള്ളവര്ക്ക് ഈ വര്ഷം ഒരുപാട് യാത്ര ചെയ്യേണ്ടി വരും. തിരക്കേറിയ ജോലിയായിരിക്കും ഇവരുടേത്. അതിനാല് കുടുംബത്തോടൊപ്പം ചെലവഴിക്കാന് ഇവര്ക്ക് സമയം കണ്ടെത്താന് കഴിയാതെ വരും. അതിനാല് നിങ്ങളുടെ തിരക്കു നിറഞ്ഞ ജോലിയെക്കുറിച്ച് പങ്കാളിയോട് സംസാരിക്കണം. ഈ വര്ഷം നിങ്ങള് ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്ക് വേണ്ടി പണം ചെലവഴിക്കണം.
പരിഹാരം:
1. എല്ലാ തിങ്കളാഴ്ചകളിലും ശിവന് പാലും തൈരും അഭിഷേകം ചെയ്യുക
2. നിങ്ങളുടെ ബാഗില് ഒരു രുദ്രാക്ഷം സൂക്ഷിക്കുക
3. ഒരു ചെമ്പ് അല്ലെങ്കില് വെങ്കലം കൈയില് സൂക്ഷിക്കുക
4. മഹാമൃത്യുഞ്ജയ മന്ത്രം രാവിലെ 11 തവണയെങ്കിലും ജപിക്കുക
5. മാംസാഹാരം, മദ്യം, പുകയില, വാതുവെപ്പ്, ലെതർ ഉല്പ്പന്നങ്ങള് എന്നിവ ഒഴിവാക്കുക
ഭാഗ്യ നിറം: മഞ്ഞ, ബ്രൗണ്
ഭാഗ്യ നമ്പര്: 7
ഭാഗ്യ ദിശ: തെക്ക്, തെക്ക്-പടിഞ്ഞാറ്
ഭാഗ്യ ദിനം: തിങ്കള്, ചൊവ്വ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.