ഇന്റർഫേസ് /വാർത്ത /Life / അഞ്ചു പേരുടെ ജീവന് തുടിപ്പേകി മസ്തിഷ്ക മരണം സംഭവിച്ച 62കാരന്റെ അവയവങ്ങൾ

അഞ്ചു പേരുടെ ജീവന് തുടിപ്പേകി മസ്തിഷ്ക മരണം സംഭവിച്ച 62കാരന്റെ അവയവങ്ങൾ

62-കാരനായ വിജയ് മേനോന്റെ മസ്തിഷ്കമരണം ബുധനാഴ്ചയാണ് സ്ഥിരീകരിച്ചത്

62-കാരനായ വിജയ് മേനോന്റെ മസ്തിഷ്കമരണം ബുധനാഴ്ചയാണ് സ്ഥിരീകരിച്ചത്

62-കാരനായ വിജയ് മേനോന്റെ മസ്തിഷ്കമരണം ബുധനാഴ്ചയാണ് സ്ഥിരീകരിച്ചത്

  • Share this:

പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട ഏതൊരു കുടുംബത്തെയും വൈകാരികമായി തളർത്തുന്ന തീരുമാനമാണ് അവയവദാനം. 62-കാരനായ വിജയ് മേനോന്റെ മസ്തിഷ്കമരണം ബുധനാഴ്ചയാണ് സ്ഥിരീകരിച്ചത്. അതിനു ശേഷം വിജയ് മേനോന്റെ കുടുംബം എടുത്ത ധീരവും മനുഷ്യത്വപരവുമായ തീരുമാനമായിരുന്നു മാരകമായ രോഗങ്ങളോട് പോരാടുന്ന അഞ്ച് പേർക്ക് അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാം എന്നുള്ളത്.

മെയ് 1നാണ് വിജയ് മേനോനെ കഠിനമായ തലവേദനയുമായി ഏതാണ്ട് അബോധാവസ്ഥയിലായ അവസ്ഥയിൽ  ആശുപത്രിയിൽ എത്തിച്ചതെന്ന് ഗുരുഗ്രാം നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് ഡോ.സ്വദേശ് കുമാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. തുടർന്ന് സിടി സ്കാൻ നടത്തുകയും അതിന് ശേഷം ഡോക്ടർമാർ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഇൻട്രാക്രീനിയൽ രക്തസ്രാവം മൂലം തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു.

അതിന് ശേഷം ഡോക്ടർമാർ മേനോന്റെ കുടുംബത്തെ അവയവദാനത്തെക്കുറിച്ച് അറിയിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്നാണ് കുടുംബം അവയവദാനവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

Also Read- നാലുപതിറ്റാണ്ടു മുമ്പ് വൃക്കദാനം ചെയ്ത നാരായണി നൂറാം വയസ്സിൽ വിട പറഞ്ഞു; കേരളത്തിലെ ആദ്യ വൃക്കദാതാവ് തന്റെ അച്ഛൻ ഒരു നിസ്വാർത്ഥനായ മനുഷ്യനായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാനും മറ്റുള്ളവർക്ക് ജീവൻ നൽകാനുമുള്ള കുടുംബത്തിന്റെ തീരുമാനത്തെ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷത്തോടെയാകും നോക്കി കാണുകയെന്ന് മേനോന്റെ മകൾ പറഞ്ഞു.

കരൾ, വൃക്കകൾ, ഹൃദയം, കോർണിയ എന്നിവയാണ് ദാനം ചെയ്തത്. ഈ അവയവങ്ങൾ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ (NOTTO) ഏകോപനത്തിൽ അർഹരായവർക്ക് മാറ്റിവയ്ക്കും. ട്രാഫിക് പോലീസിന്റെയും സംസ്ഥാന പോലീസിന്റെയും മറ്റ് അധികൃതരുടെയും പിന്തുണയോടെ സജ്ജീകരിച്ച ഗ്രീൻ കോറിഡോർ വഴിയാണ് NOTTO മുഖാന്തിരം അവയവങ്ങൾ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്.

വിൽസൺസ് രോഗം ബാധിച്ച 22 വയസ്സുള്ള പെൺകുട്ടിക്ക് ഇതേ ആശുപത്രിയിൽ വച്ച് കരൾ വിജയകരമായി മാറ്റിവച്ചു. “ഭുവനേശ്വറിൽ നിന്നുള്ള പെൺകുട്ടി കുട്ടിക്കാലം മുതൽ കരൾ രോഗം മൂലം കഷ്ടപ്പെടുകയായിരുന്നു. രോഗം മൂലം വീട്ടിൽ ഇരുന്ന് പഠിക്കേണ്ടി വന്ന പെൺകുട്ടിയ്ക്ക് ഈ അവയവ മാറ്റം പുതിയ പ്രതീക്ഷ നൽകുന്നതാണ് ഡോക്ടർ ഡോ. കുമാർ പറഞ്ഞു.

Also Read- ഇന്ന് ലോക അവയവദാന ദിനം; അറിയാം അതിജീവനത്തിന്റെ ദാനത്തെക്കുറിച്ച് ഗ്രീൻ കോറിഡോർ വഴി ഡൽഹി ആസ്ഥാനമായുള്ള ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് വൃക്ക മാറ്റിയത്. കഴിഞ്ഞ അഞ്ച് വർഷമായി ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന 20 വയസ്സുള്ള ശിവാനി എന്ന പെൺകുട്ടിക്ക് അന്ന് രാത്രി തന്നെ വൃക്കകൾ വിജയകരമായി മാറ്റിവച്ചു. ശിവാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടാനാകുമെന്നും ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കിഡ്നി ട്രാൻസ്പ്ലാൻറ് മേധാവി ഡോ. രാജേഷ് അഗർവാൾ പറഞ്ഞു.

10 ആളുകളുടെ കണക്ക് നോക്കിയാൽ ഏറ്റവും കുറഞ്ഞ അവയവദാന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സ്പെയിൻ, യുഎസ്, ക്രൊയേഷ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ നിരക്ക് പത്ത് ലക്ഷത്തിൽ 40-45 എണ്ണമാണ്. ഓരോ വർഷവും 1,000-ത്തിലധികം ആളുകൾ നൽകുന്ന അവയവദാനം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപെടുന്നില്ല. എന്നാൽ ബോധവത്കരണം വർദ്ധിക്കുന്നതിനാൽ ഈ വർഷം അവയവദാനം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ കണക്കുകൾ പ്രകാരം 2020 ൽ ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്ന് ഏകദേശം 6,459 അവയവങ്ങളും മരണമടഞ്ഞ ദാതാക്കളിൽ നിന്ന് 1,060 അവയവങ്ങളും ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. 2022-ൽ ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്ന് 12,791 അവയവങ്ങൾ ദാനം ചെയ്യപ്പെട്ടപ്പോൾ 904 അവയവങ്ങൾ മരണമടഞ്ഞ ദാതാക്കളുടേതായിരുന്നു.

First published:

Tags: Organ donation myths, Organ transplant