ഇതിൽ കേരളം എവിടെ? ഇന്ത്യയിൽ വിവാഹേതര ബന്ധത്തിനുള്ള ആപ്പ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എവിടെ?
- Published by:meera_57
- news18-malayalam
Last Updated:
ഇതിൽ ഏകദേശം 65% ഉപയോക്താക്കളും പുരുഷന്മാരും 35% സ്ത്രീകളും എന്നാണ് ആപ്പ് നൽകുന്ന വിവരം
വിവാഹത്തെ ആയുഷ്‌ക്കാല ബന്ധമായി കാണുന്ന പ്രവണതയിൽ മങ്ങലേൽക്കുന്ന ഈ കാലഘട്ടത്തിൽ വിവാഹേതര ബന്ധത്തിന് (extra marital affair) ആപ്പിൽ തിരയുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. രാജ്യത്ത് ഈ മേഖലയിൽ ഒരു നിശബ്ദ ഡിജിറ്റൽ മാറ്റം നടന്നുകൊണ്ടിരിക്കുകയാണ്. വിവാഹത്തിന് പുറത്തുള്ള സ്വകാര്യ ബന്ധങ്ങളോ ദീർഘകാല ബന്ധമോ ആഗ്രഹിക്കുന്ന ആളുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ലോകത്തിലെ ആദ്യത്തെ വിവാഹേതര ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ ഗ്ലീഡനിൽ ഇപ്പോൾ 40 ലക്ഷത്തിലധികം ഇന്ത്യക്കാർ അംഗങ്ങളാണ്.
ഇതിൽ ഏകദേശം 65% ഉപയോക്താക്കളും പുരുഷന്മാരും 35% സ്ത്രീകളും എന്നാണ് ആപ്പ് നൽകുന്ന വിവരം.
കേരളം നമ്പർ വൺ അല്ല
ഇന്ത്യൻ നഗരങ്ങളിൽ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ കേന്ദ്രമായി ബെംഗളൂരു മാറിയിരിക്കുന്നു. ആപ്പിലെ മൊത്തം ഉപയോക്താക്കളുടെ ഏകദേശം 18% ഇവിടെ നിന്നാണ്. ടെക് തലസ്ഥാനമായ ഹൈദരാബാദ് തൊട്ടുപിന്നിലുണ്ട്. ഏകദേശം 17% ഉപയോക്താക്കളെ സംഭാവന ചെയ്യുന്ന നഗരം ഇതാണ്.
മറ്റ് പ്രധാന നഗര കേന്ദ്രങ്ങളിലും ഈ പ്രവണത കണ്ടുവരുന്നു. ഏകദേശം 11% ഉപയോക്താക്കളാണ് ഡൽഹിയിലുള്ളത്. അതേസമയം, ഏകദേശം 9% ഉപയോക്താക്കളാണ് മുംബൈൽ. 7 ശതമാനത്തോളം ഉപയോക്താക്കളുമായി പൂനെ തൊട്ടുപിന്നിലുണ്ട്.
advertisement
ഈ പ്രതിഭാസം വലിയ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ലഖ്‌നൗ, ചണ്ഡീഗഡ്, സൂറത്ത്, കോയമ്പത്തൂർ, ഭുവനേശ്വർ, പട്‌ന, ഗുവാഹത്തി, റായ്പൂർ തുടങ്ങിയ രണ്ടാം നിര നഗരങ്ങളിലും ഈ പ്ലാറ്റ്‌ഫോം കൂടുതൽ പ്രചാരം നേടിക്കഴിഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ നഗര കേന്ദ്രങ്ങൾക്കപ്പുറം ഓൺലൈൻ ബന്ധങ്ങൾ കൂടുതൽ രൂപപ്പെടുന്നുവെന്നതിന്റെ സൂചനയാണിത്.
സ്ത്രീകളുടെ എണ്ണത്തിലെ വർദ്ധനവ്
പ്ലാറ്റ്‌ഫോമിന്റെ വളർച്ചയ്ക്ക് പിന്നിലെ ഏറ്റവും ശ്രദ്ധേയമായ പ്രവണതകളിലൊന്നാണ് സ്ത്രീ പങ്കാളിത്തത്തിലെ കുത്തനെയുള്ള വർദ്ധനവ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ആപ്പിൽ ചേരുന്ന സ്ത്രീകളുടെ എണ്ണം ഏകദേശം 148% ആയി വർദ്ധിച്ചു.
advertisement
ഗ്ലീഡൻ ഇന്ത്യയുടെ കൺട്രി മാനേജർ സിബിൽ ഷിഡെൽ പറയുന്നത് പ്രകാരം, ഈ കുതിപ്പ് ഒരു വലിയ സാംസ്കാരിക മാറ്റത്തിന്റെ പ്രതിഫലനം എന്നാണ്. നാല് ദശലക്ഷം എന്ന നാഴികക്കല്ല് പ്ലാറ്റ്‌ഫോമിന്റെ ഇന്ത്യയിലെ ഒരു സുപ്രധാന നിമിഷമാണെന്നാണ് അവർ വിശേഷിപ്പിക്കുന്നത്.
വിവേകപൂർണ്ണമായ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യക്കാർ എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ചുള്ള രസകരമായ ഉൾക്കാഴ്ചകൾ കൂടി പുറത്തുവരുന്നുണ്ട്. ശരാശരി, അംഗങ്ങൾ ഒരു ദിവസം ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ ചാറ്റ് ചെയ്യുന്നു.
advertisement
സാധാരണയായി ദിവസത്തിലെ രണ്ട് സമയങ്ങളിലാണ് പ്രവർത്തനം ഏറ്റവും കൂടുതൽ നടക്കുന്നത്. ആദ്യത്തേത് ഉച്ചയ്ക്കും 3 മണിക്കും ഇടയിലാണ്, രണ്ടാമത്തെ കുതിച്ചുചാട്ടം രാത്രി 10 മണിക്കും അർദ്ധരാത്രിക്കും ഇടയിലും സംഭവിക്കുന്നു.
ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പുകളും ഇഷ്‌ടങ്ങളും ഈ ആപ്പ് ട്രാക്ക് ചെയ്യുന്നു. മിക്ക പുരുഷന്മാരും 25 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് തിരയുന്നത്. അതേസമയം, സ്ത്രീകൾ സാധാരണയായി 30 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നതത്രെ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 31, 2026 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇതിൽ കേരളം എവിടെ? ഇന്ത്യയിൽ വിവാഹേതര ബന്ധത്തിനുള്ള ആപ്പ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എവിടെ?









