Good Friday 2024 : ക്രിസ്തുവിന്‍റെ പീഢാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍
- Published by:Arun krishna
- news18-malayalam
Last Updated:
ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി കുരിശിലേറിയ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ ഓര്‍മ്മപുതുക്കാലായാണ് വിശ്വാസികള്‍ ഈ ദിനം ആചരിക്കുന്നത്
ക്രിസ്തു ദേവൻറെ പീഢാനുഭവത്തിന്‍റെയും കുരിശു മരണത്തിന്റെ സ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കൊപ്പം രാവിലെ കുരിശിന്റെ വഴിയും നടക്കും. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി കുരിശിലേറിയ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ ഓര്‍മ്മപുതുക്കാലായാണ് വിശ്വാസികള്‍ ഈ ദിനം ആചരിക്കുന്നത്. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്‍റെ വഴിയിലും തുടര്‍ന്നുള്ള നഗരികാണിക്കല്‍ ചടങ്ങിലും വിശ്വാസികള്‍ പങ്കെടുക്കും.
പാളയം സെൻറ് ജോസഫസ് കത്തീഡ്രൽ ദേവാലയത്തിലെ ചടങ്ങുകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ മുഖ്യ കാർമികത്വം വഹിക്കും. പട്ടം സെൻറ് മേരീസ് കത്തീഡ്രൽ ദേവാലയത്തിലും ദുഃഖവെള്ളിയുടെ ഭാഗമായി ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും നടക്കും.
എറണാകുളം മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ കുരിശുമല കയറ്റത്തിനായി വിശ്വാസികള്‍ പുലര്‍ച്ചെ മുതല്‍ എത്തി തുടങ്ങി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സിറോ മലബാര്‍ സഭ അധ്യക്ഷൻ, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്‍റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 29, 2024 6:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
Good Friday 2024 : ക്രിസ്തുവിന്‍റെ പീഢാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍