കോവിഡിനെത്തുടർന്ന് ഹജ്ജ് തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കം ചെയ്യാനൊരുങ്ങി സൗദി അറേബ്യ. ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകില്ലെന്ന് സൗദി അറിയിച്ചു. തീർത്ഥാടകരുടെ എണ്ണം കോവിഡിനു മുൻപുള്ളതു പോലെ തന്നെ ആകുമെന്നും ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിയ പറഞ്ഞു. ജൂണിലായിരിക്കും ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം.
2019 ൽ ഏകദേശം 2.5 ദശലക്ഷം ആളുകളാണ് ഹജ്ജിൽ പങ്കെടുത്തത്. കോവിഡിനു പിന്നാലെ തുടർന്നുള്ള രണ്ടു വർഷങ്ങളിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുള്ള 780,000 പേർ ഉൾപ്പെടെ , 2022-ൽ, ഏകദേശം 900,000 തീർത്ഥാടകരാണ് ഹജ്ജിനെത്തിയത്. 65 വയസിൽ താഴെയുള്ളതും, വാക്സിൻ സ്വീകരിച്ചതും കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കുന്നതുമായി തീർത്ഥാടകർക്കു മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.
2023-ൽ ഹജ്ജ് തീർത്ഥാടനത്തിനായി ഇന്ത്യ സൗദി അറേബ്യയുമായി വാർഷിക കരാറിൽ ഒപ്പു വെച്ചു. ഈ വർഷം 1,75,025 ഇന്ത്യക്കാർക്ക് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ കഴിയും. കഴിഞ്ഞ വർഷം, കോവിഡ് നിയന്ത്രണങ്ങൾ മൂലം, 79,237 ഇന്ത്യക്കാർക്ക് മാത്രമാണ് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി ലഭിച്ചത്. 2020 ൽ 1.24 ലക്ഷം ഇന്ത്യക്കാരാണ് ഹജ്ജിൽ പങ്കെടുത്തത്.
ഹജ്ജിന് അപേക്ഷിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇന്ത്യക്കാർ അപേക്ഷിക്കേണ്ടത് എങ്ങനെ?
hajcommittee.gov.in വെബ്സൈറ്റിൽ പറയുന്നതു പ്രകാരം, മൊബൈൽ ഫോൺ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിച്ച് ഹജ്ജിനായി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകർ താഴെ പറയുന്ന ഘട്ടങ്ങൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.