ഇത്തവണയും പതിവ് തെറ്റിച്ചില്ല; അയ്യപ്പൻ വിളക്കിന് പാണക്കാട് നിന്ന് തങ്ങളെത്തി; ഭക്തൻമാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
കഴിഞ്ഞ 17 ദേശ വിളക്കിനും മുടങ്ങാതെ ഉത്സവത്തിന് പാണക്കാട്ട് നിന്ന് പ്രതിനിധികൾ എത്താറുണ്ട്.
മലപ്പുറം: ഇത്തവണയും പതിവ് തെറ്റിക്കാതെ അയ്യപ്പൻ വിളക്കിന് പാണക്കാട് നിന്ന് തങ്ങളെത്തി. കച്ചേരിപ്പടി തളി ശിവക്ഷേത്രത്തിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം തളി ശാഖ നടത്തുന്ന ഗുരു താമസ്വാമി സ്മാരക അയ്യപ്പൻ വിളക്കിനാണ് 17 വർഷമായി തുടരുന്ന പതിവ് തെറ്റിക്കാതെ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ നിന്നും തങ്ങളെത്തിയത്.മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് ഇത്തവണ ഉത്സവത്തിന് പാണക്കാട്ടെ പ്രതിനിധിയായി ക്ഷേത്രത്തിലെത്തിയത്.
പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് തങ്ങൾ ക്ഷേത്രത്തിലെത്തിയത്. തുടർന്ന് ഇവിടെയൊരുക്കിയ സമൂഹ അന്നദാനത്തിൽ ഭക്തൻമാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ഇതിനു പിന്നാലെ ഉച്ചയ്ക്കുശേഷം നടക്കുന്ന അയ്യപ്പൻ വിളക്കിന്റെ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയാണ് തങ്ങൾ മടങ്ങിയത്.
സബാഹ് കുണ്ടുപുഴയ്ക്കൽ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി ഹസീനാ ഫസൽ, വൈസ് പ്രസിഡൻറ് ടി കെ പൂച്ച്യാപ്പു തുടങ്ങി നാനാമേഖലകളിൽപ്പെട്ടവർ ക്ഷേത്രത്തിലൊരുക്കിയ സമൂഹ അന്നദാനത്തിൽ പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളായ പറാട്ട് മണികണ്ഠൻ, ഇടത്തിൽ ശശിധരൻ, കെ. പത്മനാഭൻ, സുരേഷ് കടവത്ത്, ചിറയിൽ ബാബു, വിവേക് പറാട്ട്, മനോജ് ഇടത്തിൽ, ദാമോദരൻ പനയ്ക്കൽ എന്നിവർ ചേർന്ന് ക്ഷേത്രത്തിലെത്തിയവരെ സ്വീകരിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
December 03, 2023 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ഇത്തവണയും പതിവ് തെറ്റിച്ചില്ല; അയ്യപ്പൻ വിളക്കിന് പാണക്കാട് നിന്ന് തങ്ങളെത്തി; ഭക്തൻമാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു