Climate Change | അരിയും കാപ്പിയും കിട്ടാക്കനിയാകുമോ? കാലാവസ്ഥാ വ്യതിയാനം കാരണം അപ്രത്യക്ഷമാകാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ

Last Updated:

ധാന്യങ്ങൾ, പച്ചക്കറികള്‍ (vegetables), പഴങ്ങള്‍ (fruits), കാപ്പി (Coffee) എന്നിവയുടെ ലഭ്യതയുടെ കാര്യത്തിൽ ഭാവിയിൽ കുറവുണ്ടായേക്കാമെന്നാണ് ചില വിലയിരുത്തലുകൾ.

rice-
rice-
മനുഷ്യരുടെ ഭക്ഷണരീതികളും കാലാവസ്ഥയും ഇന്ന് അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഹരിതഗൃഹ വാതകത്തിന്റെ ഏകദേശം 15 ശതമാനത്തിന് കാരണം കന്നുകാലി വളര്‍ത്തലാണ്. അതിനാൽ ഭാവിയില്‍ മാംസത്തിന്റെ ലഭ്യതയിൽ കുറവുണ്ടായേക്കാം. വരള്‍ച്ചയും കനത്ത മഴയും പോലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ (environmental changes) ഫലങ്ങളും ഭക്ഷണരീതികളില്‍ മാറ്റം വരുത്തിയേക്കാം. മാറ്റം മാത്രമല്ല, പ്രധാന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കുറവും വന്നേക്കാമെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ധാന്യങ്ങൾ, പച്ചക്കറികള്‍ (vegetables), പഴങ്ങള്‍ (fruits), കാപ്പി (Coffee) എന്നിവയുടെ ലഭ്യതയുടെ കാര്യത്തിൽ ഭാവിയിൽ കുറവുണ്ടായേക്കാമെന്നാണ് ചില വിലയിരുത്തലുകൾ.
അരി
അരിയില്‍ (rice) ആഴ്‌സനിക് അടങ്ങിയിരിക്കുന്നു. 2019ല്‍ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ശാസ്ത്രീയ പഠനത്തില്‍ പറയുന്നത്, അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് സാന്ദ്രത സൂക്ഷ്മാണുക്കള്‍ ധാരാളമായി പുറത്തുവിടുന്ന ആഴ്‌സെനിക്കിന്റെ അളവ് വര്‍ധിപ്പിക്കുന്നുവെന്നാണ്. ഓരോ തവണയും നെല്‍വയലില്‍ കൃഷി ചെയ്യുമ്പോള്‍ നെല്‍മണികളില്‍ ആഴ്‌സെനിക് അടിഞ്ഞുകൂടുന്നുണ്ട്. ഇതിനകം, അരിയുടെ പോഷക ഗുണങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല സാഹചര്യം കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ മൂന്നാമത്തെ ധാന്യവിളയായി അരിയെ പരിഗണിക്കുന്നതുകൊണ്ടുതന്നെ ഇത് ഒരു വലിയ പ്രശ്‌നം തന്നെയാണ്. അന്തരീക്ഷത്തില്‍ ഉയര്‍ന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് സാന്ദ്രതയുള്ളതിനാല്‍, അരിയിലെ ഇരുമ്പ്, സിങ്ക്, വൈറ്റമിന്‍( ബി9, ബി1, ബി2, ബി5) എന്നിവയുടെ അളവ് കുറയുന്നതായി അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
advertisement
പാസ്ത
ഫ്രഞ്ച് പാസ്ത നിര്‍മ്മാതാക്കളുടെ യൂണിയന്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങളെക്കുറിച്ച് സൂചന നല്‍കിയതുകൊണ്ട് തന്നെ ഇത് ഗൗരമായി ചിന്തിക്കേണ്ട കാര്യമാണ്. തുടര്‍ച്ചയായ മഴക്കാലവും വരള്‍ച്ചയും ഗോതമ്പ് കൃഷിയെ നശിപ്പിക്കുന്നുണ്ട്. മക്രോണി, പാസ്ത എന്നിവ ഗോതമ്പില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. കാനഡയിലെ വേനല്‍ക്കാല വരള്‍ച്ച, ലോകത്തിലെ ഗോതമ്പ് വ്യാപാരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം ഇടിവിന് കാരണമാകുമെന്നാണ് സൂചിപ്പിക്കുന്നത്. ഗോതമ്പിന്റെ ഗുണനിലവാരത്തെയും ഇത് ബാധിക്കാം. കൂടാതെ, ഗോതമ്പില്‍ നിന്ന് ഉണ്ടാക്കുന്ന മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളായ റവ, ബള്‍ഗര്‍ എന്നിവയും മെനുവില്‍ നിന്ന് പുറത്തായേക്കാം.
advertisement
പച്ചക്കറികള്‍
തെക്കന്‍ യൂറോപ്പില്‍ വളരുന്ന ഗ്രീക്ക് വഴുതനങ്ങ, സിസിലിയന്‍ തക്കാളി എന്നീ പച്ചക്കറികളുടെ ഉത്പ്പാദനവും ഇന്ന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നിലവിലെ, ആഗോളതാപന സാഹചര്യം തുടരുകയാണെങ്കില്‍, ലോകമെമ്പാടുമുള്ള പച്ചക്കറി വിളവെടുപ്പ് 31.5 ശതമാനം കുറയുമെന്നാണ് 2018ല്‍ പിഎന്‍എഎസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ചൂടുള്ള വായുവും കുറഞ്ഞ ജലസ്രോതസ്സുകളും പച്ചക്കറി ഉത്പാദനത്തെ ബാധിക്കാം. ആഫ്രിക്കയില്‍ മാത്രമല്ല, ദക്ഷിണേന്ത്യയിലും പച്ചക്കറി ഉത്പ്പാദനം അപടകത്തിലാണ്.
advertisement
പഴങ്ങള്‍
ഉയര്‍ന്ന താപനില ആപ്പിളുകള്‍, സ്‌ട്രോബറി, ചെറി എന്നിവയുടെ ഉത്പ്പാദനത്തെ ബാധിക്കുന്നുണ്ട്. ഫ്രഞ്ച് ഫ്രൂട്ട് വ്യവസായത്തെ അതിന്റെ സാമ്പത്തിക വികസനത്തില്‍ പിന്തുണയ്ക്കുകയും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്ന ജിഐഎസ് ഫ്രൂട്ട്സിന്റെ അഭിപ്രായത്തില്‍, സീസണല്‍ കലണ്ടര്‍ തലകീഴായി മാറിയേക്കാമെന്നാണ് പറയുന്നത്. ഇത് വിത്തുകളുള്ള പഴങ്ങള്‍ നേരത്തെ പാകമാകാന്‍ കാരണമാകും. ഫലവൃക്ഷങ്ങള്‍ പൂവിടുന്നതും ക്രമരഹിതമായിരിക്കും. എന്നാല്‍, മറുവശത്ത് വേനല്‍ക്കാല പഴങ്ങള്‍ കൂടുതല്‍ മധുരമുള്ളതാകുമെന്നും ചില റിപ്പോർട്ടുകളുണ്ട്.
കാപ്പി
ആഗോളതാപനത്തിന്റെ പ്രതികൂല ഫലങ്ങളില്‍ കാപ്പിയുടെ രുചിയും അപകടത്തിലാണ്. കാപ്പി ചെടികളില്‍ കൂടുതല്‍ പ്രകാശം പതിച്ചാൽ അതിന്റെ രുചിയ്ക്ക് ഹാനികരമാകുമെന്നാണ് പരിശോധനയിലൂടെ കണ്ടെത്തിയത്. കാപ്പി ചെടികള്‍ തണുപ്പുള്ളതും ഉയര്‍ന്നതുമായ പ്രദേശത്താണ് വളരുന്നത്. കാപ്പി ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്നായതിനാല്‍, ഫിന്നിഷ് ശാസ്ത്രജ്ഞര്‍ എങ്ങനെ മികച്ച എസ്പ്രസ്സോ കുടിക്കാന്‍ കഴിയുമെന്ന് കണ്ടെത്താനുള്ള പുതിയ ആശയം വികസിപ്പിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Climate Change | അരിയും കാപ്പിയും കിട്ടാക്കനിയാകുമോ? കാലാവസ്ഥാ വ്യതിയാനം കാരണം അപ്രത്യക്ഷമാകാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement